ഷാംപൂ എല്ലാദിവസവും വേണ്ട, രാത്രി മുടി കെട്ടാൻ മറക്കണ്ട; മുടിയുടെ ആരോഗ്യത്തിന് എത്ര തവണ കുളിക്കണം?
മുടികൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളൊക്കെ ഇന്ന് പലര്‍ക്കും ഉണ്ടാകുന്നതാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യണമെന്നല്ലേ, വിശദമാക്കുകയാണ് ഡോ. ദിവ്യ. മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള മാർഗങ്ങൾ പല കാരണങ്ങൾ കൊണ്ടുമാണ് ഓരോരുത്തർക്കും
മുടികൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളൊക്കെ ഇന്ന് പലര്‍ക്കും ഉണ്ടാകുന്നതാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യണമെന്നല്ലേ, വിശദമാക്കുകയാണ് ഡോ. ദിവ്യ. മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള മാർഗങ്ങൾ പല കാരണങ്ങൾ കൊണ്ടുമാണ് ഓരോരുത്തർക്കും
മുടികൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളൊക്കെ ഇന്ന് പലര്‍ക്കും ഉണ്ടാകുന്നതാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യണമെന്നല്ലേ, വിശദമാക്കുകയാണ് ഡോ. ദിവ്യ. മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള മാർഗങ്ങൾ പല കാരണങ്ങൾ കൊണ്ടുമാണ് ഓരോരുത്തർക്കും
മുടികൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളൊക്കെ ഇന്ന് പലര്‍ക്കും ഉണ്ടാകുന്നതാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യണമെന്നല്ലേ, വിശദമാക്കുകയാണ് ഡോ. ദിവ്യ.
മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള മാർഗങ്ങൾ
പല കാരണങ്ങൾ കൊണ്ടുമാണ് ഓരോരുത്തർക്കും മുടികൊഴിച്ചിൽ വരുന്നത്. വൈറ്റമിൻ ഡി മിക്കവാറും ആളുകൾക്ക് കുറവാണ്. അങ്ങനെ വരുമ്പോഴും നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഹോർമോൺ ഇൻബാലൻസ് , പിസിഒഡി, ഫൈബ്രോയ്ഡ് ഒക്കെ ഉള്ളവർക്ക് ടെസ്റ്റോസ്റ്റിറോയിഡിന്റെ ലെവലിൽ വേരിയേഷൻ വരുന്ന സമയത്ത് മുടികൊഴിച്ചിൽ വരാം. അങ്ങനെ മുടികൊഴിച്ചിൽ വരുന്നതാണ് ആൻഡ്രോജെനിക് അലോപേഷ്യ അഥവാ പുരുഷന്മാരുടേതു പോലെ തന്നെ നമുക്ക് മുടി കൊഴിഞ്ഞു പോകുന്നത്. പ്രധാനമായിട്ടും ഉച്ചി ഭാഗത്തായിരിക്കും കൂടുതൽ കൊഴിഞ്ഞ് പോകുന്നത്. പിന്നെ അയൺ ഡെഫിഷ്യൻസി, രക്തക്കുറവ് എന്നിവകൊണ്ടും മുടി കൊഴിച്ചിൽ വരാം. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്കും മുടി കൊഴിച്ചിൽ വരാം.
എല്ലാ തരത്തിലുള്ള മുടി കൊഴിച്ചിലും നമുക്ക് മാറ്റാൻ പറ്റില്ല. ഇതുപറയാൻ കാരണം ടെംപററി ആയിട്ട് നമുക്ക് ഒരു പനി വന്ന് മുടി കൊഴിഞ്ഞു പോയി. അത് താൽക്കാലിക ലോസാണ്. വെള്ളം മാറി കുളിച്ചു കുറച്ചു മുടി പോയി, അതൊക്കെ ഒരു താൽക്കാലിക പ്രശ്നമാണ്. നമുക്ക് വീട്ടിലെ പൊടിക്കൈകൾ കൊണ്ട് തിരിച്ച് മാറ്റിയെടുക്കാൻ പറ്റും. എന്നാൽ ഒരു ആൻഡ്രോജെനിക് അലോപേഷ്യ അതായത് മുടി കൊഴിയുന്നതോടൊപ്പം പുതിയ മുടി വരാതിരിക്കുകയും പുതിയ മുടി വരുന്നതിന് തീരെ കട്ടി ഇല്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കൃത്യമായ ട്രീറ്റ്മെന്റിലൂടെയേ അത് മാറ്റിയെടുക്കാൻ പറ്റുകയുള്ളു.
∙ എങ്ങനെ ഷാംപൂ തിരഞ്ഞെടുക്കാം
ഓരോരുത്തരുടെയും മുടിയുടെ ടൈപ്പിന് അനുസരിച്ചാണ് ഷാംപു തിരഞ്ഞെടുക്കേണ്ടത്. എപ്പോഴും മോയ്സ്ചറൈസറിന്റെയും സൺസ്ക്രീനിന്റെയും ഒക്കെ കാര്യം പറയുന്നതു പോലെയാണ് ഷാംപുവിന്റെ കാര്യം. അധികം പുറത്തൊന്നും പോകാത്ത, ഒരുപാട് പൊടി, അഴുക്ക് ഒന്നും ആകാത്ത, യാത്ര ഒന്നും അധികം ഇല്ലാത്ത ഒരാളാണെങ്കിൽ നമുക്ക് ഒരു താളിയോ പയറുപൊടിയോ, കടലമാവോ, അല്ലെങ്കില്‍ ഒരു ബേബി ഷാംപുവോ ഒക്കെ ഹെൽപ് ചെയ്യും. ഇത് മൈൽഡ് ആണ് വളരെ ഇഫക്റ്റീവ് ആണ്. ഇനി അതല്ല കുറച്ചുകൂടി കെയർ വേണ്ട രീതിയാണെങ്കിൽ, ചിലപ്പോൾ ഓയിൽ അപ്ലൈ ചെയ്യുന്നവരായിരിക്കും. ഓയിൽ അപ്ലൈ ചെയ്യുന്നവർക്ക് താളി ഒക്കെ ഇട്ടു കഴിഞ്ഞാൽ പെട്ടെന്ന് എണ്ണ പോകുകയൊന്നുമില്ല. അപ്പോൾ അതിനു പകരം നാച്ചുറൽ മെത്തേഡ് ആണ് ആലോചിക്കുന്നതെങ്കിൽ അതിന് ഷിക്കക്കായ് ഹെൽപ് ചെയ്യും. പിന്നെ സോപ്പു കായ് പരീക്ഷിക്കാം.
∙ ദിവസവും ഷാംപു ഉപയോഗിക്കേണ്ടതുണ്ടോ?
ഇല്ല. എണ്ണ തേക്കുകയാണെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. ചില ആളുകൾ ദിവസവും എണ്ണ തേക്കുന്നവരുണ്ട്. ദിവസവും എണ്ണ തേക്കുകയാണെങ്കിൽ ഷാംപു ചെയ്ത് അത് കളഞ്ഞിരിക്കണം. എണ്ണ തേക്കുന്നതല്ല പ്രശ്നം എണ്ണ ഇരുന്നു കഴിഞ്ഞാൽ താരനോ സ്കാൽപിൽ ഇറിറ്റേഷൻസോ ഫോളിക്കിലൈറ്റിസും ഒക്കെ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് എണ്ണ തേക്കുന്നതുകൊണ്ട് കുഴപ്പമില്ല മുടിയുടെ അറ്റത്തേക്ക് നമുക്ക് എണ്ണ തേക്കാം. തലയോട്ടിയിൽ എണ്ണ തേക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അത് വാഷ് ചെയ്ത് കളയണം.
∙ ഒരാഴ്ചയിൽ എത്ര തവണ കുളിക്കുന്നതാണ് നല്ലത്
സാധാരണഗതിയിൽ നല്ല വെള്ളം കിട്ടുകയാണെങ്കിൽ ദിവസവും കുളിക്കാം. അതല്ല നമ്മള്‍ ഒരു യാത്രയിലോ, നല്ല വെള്ളം കിട്ടാത്ത സ്ഥലത്തോ ആണെങ്കിൽ ആഴ്ചയിൽ ഒരു ദിവസമോ അല്ലെങ്കിൽ രണ്ടു ദിവസമോ തല കുളിച്ചാൽ മതി. കാരണം വേനൽക്കാലത്തൊക്കെ തല നന്നായി വിയർക്കാൻ സാധ്യതയുണ്ട്. വിയർപ്പ് കാരണം ചൊറിച്ചിലും താരനും ഒക്കെ വരും. ഈ അഴുക്കും പൊടിയും താരനും വിയർപ്പും എല്ലാം കൂടെ ആകുമ്പോൾ എല്ലാ ദിവസവും കുളിക്കാതിരുന്നാൽ അത് മുടിക്ക് നല്ലതല്ല.
∙ റെഗുലർ ആയിട്ട് ഹെയർ കട്ട് ചെയ്യേണ്ട ആവശ്യമുണ്ടോ?
ഹെയർ ട്രിം ചെയ്യുന്നത് നല്ല ഓപ്ഷൻ ആണ്. പല കാരണങ്ങൾ കൊണ്ട് മുടി പൊട്ടിപ്പോവുകയും അറ്റം പിളർക്കുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. അപ്പോൾ നമ്മള്‍ മുടിയുടെ അറ്റം ട്രിം ചെയ്ത് കൊടുക്കണം. മാസത്തിലൊരിക്കൽ ചെയ്തില്ലെങ്കിലും രണ്ടു മാസമോ മൂന്നു മാസമോ കൂടുമ്പോഴെങ്കിലും ട്രിം ചെയ്തില്ല എങ്കിൽ പൊട്ടി പൊട്ടി മുകളിലേക്ക് കയറും.
∙ വീട്ടിലിരുന്നു ചെയ്യാവുന്ന സ്പെഷൽ സ്പാ
മുടിവളർച്ചയ്ക്ക് അത്യുത്തമമാണ് നെല്ലിക്ക. കറിവേപ്പില, കറ്റാർവാഴ, ചെമ്പരത്തിയുടെ ഇലയും പൂവും, നെല്ലിക്ക കുരു ഇല്ലാതെ എടുക്കുന്നത്. ഇതെല്ലാം കൂടി നന്നായി അരയ്ക്കുക. അരച്ചിട്ട് അതിൽ മുട്ടയുടെ വെള്ള ചേർക്കുക. എന്നിട്ട് അത് തലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിക്കുക. 20–30 മിനിറ്റ് കഴിയുമ്പോൾ സാധാരണ താളിയോ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക.
പഴം മിക്സിയിൽ ഇട്ട് നന്നായിട്ട് അടിക്കുക. അതിലേക്ക് മുട്ടയുടെ വെള്ളയും കുറച്ച് ഒലിവ് ഓയില്‍ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ എല്ലാം കൂടി മിക്സ് ചെയ്യുക. ശേഷം ഇത് തലയില്‍ പുരട്ടാം.
∙ നമ്മൾ രാത്രി ഉറങ്ങുന്ന സമയത്ത് മുടിക്ക് പരിചരണം നൽകേണ്ടതുണ്ടോ?
തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ആദ്യം ചെയ്യേണ്ടത് മുടിയുടെ ഒടക്ക് എല്ലാം എടുക്കുക. പല്ല് അകലമുള്ള ചീപ്പ് വച്ച് മുടിയുടെ ഒടക്ക് മാറ്റുക. നല്ല ഡ്രൈ ആണ് ഹെയർ എങ്കിൽ ഏതെങ്കിലും ഒരു ഓയില്‍ അതിപ്പം വെളിച്ചെണ്ണ ആകാം, വെർജിൻ കോക്കനട്ട് ഓയിൽ ആകാം, ആൽമണ്ട് ഓയിൽ ഏതെങ്കിലും, ഒരു തുള്ളി അല്ലെങ്കിൽ രണ്ട് തുള്ളി അത് വേണമെങ്കിൽ വെള്ളത്തിൽ മിക്സ് ചെയ്തിട്ട് സ്പ്രേയർ ബോട്ടിലിൽ എടുത്ത് സ്പ്രേ ചെയ്യാം. അല്ലെങ്കിൽ കയ്യിൽ തന്നെ എടുത്തിട്ട് മുടിയിൽ അപ്ലെ ചെയ്യാം. ശേഷം മുടി മുകളിലേക്ക് പൊക്കിയിട്ട് അധികം ടൈറ്റ് അല്ലാത്ത രീതിയിൽ കെട്ടി വയ്ക്കുക.