മുടി കൊഴിച്ചിലിനോടും അകാലനരയോടും ഗുഡ്ബൈ പറയാം; ഇലകൾ കൊണ്ടൊരു ഹെയർ പായ്ക്ക്
മുടികൊഴിച്ചിലും അകാലനരയുമെല്ലാം നമ്മൾ നേരിടുന്ന പ്രശ്നമാണ്. ഇതിനു പരിഹാരം കാണുന്നതിനായി മാർക്കറ്റിൽ നിന്ന് പലവിധത്തിലുള്ള വസ്തുക്കൾ വാങ്ങി പരീക്ഷിച്ചു നോക്കും. നേർവിപരീതമായിരിക്കും ഫലം. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ചില ചെടികളുടെ ഇലകൾ ഉപയോഗിച്ച് തയാറാക്കുന്ന ഹെയർപായ്ക്കു കൊണ്ട് മുടിയെ

മുടികൊഴിച്ചിലും അകാലനരയുമെല്ലാം നമ്മൾ നേരിടുന്ന പ്രശ്നമാണ്. ഇതിനു പരിഹാരം കാണുന്നതിനായി മാർക്കറ്റിൽ നിന്ന് പലവിധത്തിലുള്ള വസ്തുക്കൾ വാങ്ങി പരീക്ഷിച്ചു നോക്കും. നേർവിപരീതമായിരിക്കും ഫലം. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ചില ചെടികളുടെ ഇലകൾ ഉപയോഗിച്ച് തയാറാക്കുന്ന ഹെയർപായ്ക്കു കൊണ്ട് മുടിയെ സംരക്ഷിക്കാം. ഏറ്റവും ഔഷധ ഗുണങ്ങളുള്ള ഈ ഇലകൾ മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തുമെന്നു മാത്രമല്ല, പാർശ്വഫലങ്ങളും ഇല്ല.
ചെമ്പരത്തിയില
ചെറുപ്പകാലം മുതൽ തന്നെ നമ്മുടെ മുത്തശ്ശിമാർ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനുമായി ഉപയോഗിച്ചുവരുന്ന പ്രധാന ചേരുവയാണ് ചെമ്പരത്തി ഇലയും പൂവുമൊക്കെ. പണ്ട് കാലം മുതല്‍ തന്നെ ചെമ്പരത്തി താളിയും എണ്ണയും എല്ലാം നമുക്ക് പരിചിതമാണ്. മുടിയുടെ വളർച്ചാശേഷി പൂർണമായും നഷ്ടപ്പെട്ട ഹെയർ ഫോളിക്കിളുകളിൽ നിന്ന് പോലും മുടി വളർച്ച വീണ്ടെടുക്കാനും ഉത്തേജിപ്പിക്കാനുമൊക്കെ ചെമ്പരത്തിയിലെ സവിശേഷ ഗുണങ്ങൾ സഹായം ചെയ്യുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കറിവേപ്പില
മുടിക്ക് ഏറ്റവും മികച്ച ഔഷധങ്ങളിൽ ഒന്നാണ് കറിവേപ്പില. താരനകറ്റാനും മുടി വളരാനും മികച്ചതാണ് ഇത്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും കറിവേപ്പില സഹായിക്കുന്നു. കൂടാതെ ഫംഗസ്, ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാനും കറിവേപ്പില ഉത്തമ ഔഷധമാണ്.
കരിഞ്ചീരകം
ഇലകൾക്കൊപ്പം കൂട്ടായി കരിഞ്ചീരകവും നമുക്ക് ഈ കൂട്ടിൽ ഉൾപ്പെടുത്താം. കരിഞ്ചീരകം കാണാൻ കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ കേമനാണ്. കൂടാതെ ഇത് ചര്‍മ, മുടി സംരണത്തിനും ഏറെ മികച്ചതാണ്. നാച്ചുറലായ ഹെയർ ഡൈ എന്നാണ് ഇതിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. പേര് പോലെ തന്നെ മുടി നന്നായി കറുപ്പിക്കാൻ ഇതിലും മികച്ച വഴിയില്ല. ഒപ്പം തന്നെ കരിഞ്ചീരക എണ്ണ മുടിയില്‍ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ, ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നു. കരിഞ്ചീരകം പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
പായ്ക്ക് ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ മൂന്ന് ചേരുവകളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം ഇത് തൈരിലോ അല്ലാതെയോ തലയില്‍ നന്നായി പുരട്ടി പൊതിഞ്ഞ് വയ്ക്കാം. ഒരു 20 മിനുട്ട് മുതൽ 30 മിനുട്ട് വരെ ഇത് തലയിൽ നന്നായി പൊതിഞ്ഞ് വയ്ക്കണം. ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കുക. ഇനി തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഏത് തരം മുടിയുള്ളവർക്കും ഈ പായ്ക്ക് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ടു ദിവസം വീതം അടുപ്പിച്ച് ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ നല്ല രീതിയിൽ മാറും. അകാല നര ഇല്ലാതാക്കാനും നല്ല കറുത്ത മുടി ലഭിക്കാനും ഈ കൂട്ട് നിങ്ങളെ സഹായിക്കും.