എല്ലാം മറുകും ബ്യൂട്ടി സ്പോട്ട് അല്ല, മായ്ക്കാൻ വഴികളേറെ; പക്ഷേ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
സ്കിൻ എത്ര ഗ്ലോ ചെയ്താലും മുഖത്തെ അനാവശ്യ മറുകുകൾ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. കവിൾത്തടങ്ങളിലോ ചെവിയുടെ ഭാഗത്തോടു ചേർന്നോ കഴുത്തിന്റെ വശങ്ങളിലോ ഒക്കെയായാണ് ഇത്തരം മറുകുകൾ കൂടുതലായും കാണപ്പെടുന്നത്. ഇത് സാധാരണയായി വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആയിരിക്കും. ഇരുണ്ടതും ചെറുതുമായ പാടുകളായാണ്

സ്കിൻ എത്ര ഗ്ലോ ചെയ്താലും മുഖത്തെ അനാവശ്യ മറുകുകൾ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. കവിൾത്തടങ്ങളിലോ ചെവിയുടെ ഭാഗത്തോടു ചേർന്നോ കഴുത്തിന്റെ വശങ്ങളിലോ ഒക്കെയായാണ് ഇത്തരം മറുകുകൾ കൂടുതലായും കാണപ്പെടുന്നത്. ഇത് സാധാരണയായി വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആയിരിക്കും. ഇരുണ്ടതും ചെറുതുമായ പാടുകളായാണ് മറുകുകൾ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ചിലത് ചർമത്തിനു മേൽ തടിച്ച രീതിയിലും കാണപ്പെടുന്നു. ഇവ ഒഴിവാക്കാൻ പ്രത്യേക ക്രീമുകൾ ലഭ്യമാണ്. എന്നാൽ, നാച്ചുറലായി മറുകുകൾ നീക്കം ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഉപകാരപ്രദമായ ചില കുറുക്കുവഴികൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ചർമത്തിനു മേൽ പാടുകൾ പോലെയുള്ള മറുകുകൾ നീക്കം ചെയ്യാനാണ് ഈ ടിപ്സ് കൂടുതൽ ഫലപ്രദം.
∙ രണ്ട് നുള്ള് ബേക്കിങ് സോഡ എടുത്ത് അതിലേക്ക് രണ്ട് തുള്ളി ആവണക്കെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം മറുകിനു മുകളിൽ തേച്ചു പിടിപ്പിക്കുക.
∙ നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതാക്കി മുറിച്ചെടുത്ത് മറുകിനു മുകളിൽ വയ്ക്കുക.
∙ ആപ്പിൾ സിഡെർ വിനെഗറും ബേക്കിങ് സോഡയും മിക്സ് ചെയ്ത് മറുകുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.
∙ ചെറിയ ഉള്ളിയോ സവാളയോ ചെറുതാക്കി മുറിച്ച് മറുകിനു മുകളിൽ വയ്ക്കുക.
∙ വെളുത്തുള്ളി മുറിച്ച് അതിന്റെ നീര് വച്ച് മസാജ് ചെയ്യാം (സെൻസിറ്റീവ് സ്കിൻ ഉള്ളവർ ഇത് ഒഴിവാക്കുക. പൊള്ളൽ ഏൽക്കാൻ സാധ്യതയുണ്ട്
∙ പൈനാപ്പിൾ ജ്യൂസ് മറുകിനു മുകളിൽ പുരട്ടുക.
∙ നാരങ്ങാനീര് പുരട്ടുന്നതും മറുകിന്റെ ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കും
മുകളിൽ പറഞ്ഞ വിദ്യകളിൽ ഏതെങ്കിലും പരീക്ഷിക്കുമ്പോൾ മണിക്കൂറുൾക്കു ശേഷമേ കഴുകി കളയാൻ പാടുള്ളു. രാത്രി മുഴുവൻ വയ്ക്കാൻ പറ്റിയാൽ അത്രയും നല്ലത്. മിശ്രിതങ്ങൾ ഒലിച്ചുപോകാതിരിക്കാൻ ബാൻഡേജോ സർജിക്കൽ ടേപ്പോ ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കാവുന്നതാണ്. ചുരുങ്ങിയത് 10 ദിവസമെങ്കിലും തുടർച്ചയായി ഈ വിദ്യകൾ പരീക്ഷിച്ചെങ്കിൽ മാത്രമേ മറുകിൽ പ്രകടമായ മാറ്റങ്ങൾ കാണാനാകൂ. എല്ലാ മറുകും പൂർണമായും നീക്കം ചെയ്യാൻ ഇത്തരം വഴികൾ ഫലപ്രദമായിരിക്കില്ല. എങ്കിലും മറുകിന്റെ ഇരുണ്ട നിറം കുറയ്ക്കാൻ ഇത് സഹായിക്കും.
കരുതണം, ഏറെ
സ്കിൻ ടൈപ്പ് അറിഞ്ഞു വേണം ഇത്തരം പരീക്ഷണങ്ങൾ നടത്താൻ. പാച്ച് ടെസ്റ്റ് ചെയ്യുന്നതു നന്നായിരിക്കും. അല്ലാത്തപക്ഷം പാർശ്വഫലങ്ങൾ നേരിട്ടേക്കാം. സെൻസിറ്റീവ് ഏരിയകളിൽ (പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിൽ) ഈ വിദ്യകൾ പരീക്ഷിക്കുന്നത് ഒഴിവാക്കുക. ചർമത്തിൽ മറുകുകൾ അധികമായി പ്രത്യക്ഷപ്പെട്ടാൽ ചർമ രോഗ വിദഗ്ധനെ സമീപിക്കുകയും വിശദമായ ടെസ്റ്റുകളിലൂടെ മറുകുകളുടെ സ്വഭാവം തിരിച്ചറിയുകയും അനുയോജ്യമായ ചികിത്സ തേടുകയും ചെയ്യുക. ചില മറുകുകൾ അർബുദത്തിനു കാരണമാകുന്നവയാണ്. നിറത്തിലും രൂപത്തിലും വലുപ്പത്തിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മറുകുകള്‍ അര്‍ബുദ മറുകാകാം. ഉപദ്രവകാരികളല്ലാത്ത മറുക് ആണെങ്കിൽ മാത്രമേ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവൂ.