ചുരുണ്ടമുടിക്കാരെ ഇതിലേ ഇതിലേ! ഇതാ മുടി മൈന്റൈൻ ചെയ്യാൻ ചില സിംപിൾ ടിപ്സ്
നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചുരുണ്ട മുടി ഫാഷനല്ല എന്ന് കരുതിയ ഒരു കാലം. എന്നാൽ പെട്ടെന്നായിരുന്നു ചുരുണ്ട മുടിയോടുള്ള പ്രേമം വീണ്ടും ആളുകളിലേക്ക് വന്നത്. സിനിമകളും അതിന് ഒരു കാരണമായി എന്ന് വേണമെങ്കിൽ പറയാം. പ്രേമത്തിലെ അനുപമയും,

നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചുരുണ്ട മുടി ഫാഷനല്ല എന്ന് കരുതിയ ഒരു കാലം. എന്നാൽ പെട്ടെന്നായിരുന്നു ചുരുണ്ട മുടിയോടുള്ള പ്രേമം വീണ്ടും ആളുകളിലേക്ക് വന്നത്. സിനിമകളും അതിന് ഒരു കാരണമായി എന്ന് വേണമെങ്കിൽ പറയാം. പ്രേമത്തിലെ അനുപമയും, ചാർളിയിലെ പാർവതിയും, എന്തിന് പേർളിയും റിമയും വരെ ചുരുണ്ട മുടി അഭിമാനത്തോടെ പറത്തി നടന്നത് പലരിലും ആത്മവിശ്വാസം ഉണ്ടാക്കി. അവരെല്ലാം തങ്ങളുടെ സ്വാഭാവിക ചുരുണ്ട മുടിയിഴകളെ സ്നേഹിക്കാൻ തുടങ്ങി. എങ്കിലും ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത് എങ്ങനെ ഒതുക്കി കൊണ്ട് പോകും എന്നുള്ളതാണ്. സംഭവം ഇത്തിരി പാടാണെകിലും ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യമുള്ള ചുരുണ്ട മുടി സ്വന്തമാക്കാം.
കിടക്കുമ്പോൾ കെട്ടിയിടാം
ചുരുണ്ട മുടി നാച്ചുറലായി തന്നെ വളരെയധികം ആകിരണ ശേഷിയുള്ളതാണ്. അതായത് ഇത്തരം മുടിയിഴകള്‍ കൂടുതല്‍ പൊടി ഈര്‍പ്പം എന്നിവ വായുവില്‍ നിന്ന് പിടിച്ചെടുക്കുകയും അവ മുടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിയുടെ പുറമേയുള്ള ക്യൂട്ടിക്കിള്‍ ലെയര്‍ ഉയര്‍ന്നിരിക്കുന്നത് മുടിയിഴകളെ വരണ്ടതും ഫ്രിസ്സിയുമാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും, പുറത്ത് പൊടിപടലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും, ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ കെട്ടിയിടാൻ ശ്രമിക്കാം.
ബ്ലോ ഡ്രയര്‍
ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം പലർക്കും ഉണ്ടാവാം. വളരെയധികം സമയം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.
ചീപ്പിന്റെ ഉപയോഗം
ചുരുണ്ട മുടിയുള്ളവർ എല്ലാവരും ഉപയോഗിക്കുന്നതുപോലെ ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം.
എണ്ണ തലയോട്ടിയിൽ മാത്രം മതി
എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും. തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംമ്പൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.