ഇനി മുടികൊഴിച്ചിലിനു വിട; ഈ പൊടി വളരെ എളുപ്പത്തിൽ ഉപയോഗിക്കാം!
എന്തെല്ലാം പരീക്ഷണങ്ങൾ നടത്തിയിട്ടും മുടികൊഴിച്ചിൽ തുടരുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. മാർക്കറ്റിൽ ലഭ്യമാകുന്ന വസ്തുക്കളെല്ലാം വാങ്ങി ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ തടയാൻ സാധിച്ചില്ലെന്നതു മാത്രമല്ല, കൂടുകയും ചെയ്തു എന്നാണ് പലരും പറയുന്ന പരാതി. എന്നാൽ മുടികൊഴിച്ചിൽ തടയുന്നതിനും മുടി സമൃദ്ധമായി

എന്തെല്ലാം പരീക്ഷണങ്ങൾ നടത്തിയിട്ടും മുടികൊഴിച്ചിൽ തുടരുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. മാർക്കറ്റിൽ ലഭ്യമാകുന്ന വസ്തുക്കളെല്ലാം വാങ്ങി ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ തടയാൻ സാധിച്ചില്ലെന്നതു മാത്രമല്ല, കൂടുകയും ചെയ്തു എന്നാണ് പലരും പറയുന്ന പരാതി. എന്നാൽ മുടികൊഴിച്ചിൽ തടയുന്നതിനും മുടി സമൃദ്ധമായി വളരുന്നതിനും പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കാം. ഷിക്കാക്കായ് (ചീവയ്ക്ക) എന്ന പേരിൽ അറിയപ്പെടുന്ന സെനഗാലിയ റുഗാറ്റ എന്ന കായ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഗവേഷകർ പറയുന്നത്. ഈ കായ ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്.
ഷിക്കാക്കായ് ഷാംപു
ഷിക്കാക്കായ് പൊടി വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയാം. മുടിയിലെ അഴുക്ക് നീക്കം ചെയ്യുന്നതിനും മിനുസം നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ രണ്ട് ടീസ്പൂൺ ഷിക്കാക്കായ് പൊടി രണ്ടുകപ്പ് വെള്ളത്തിൽ തിളപ്പിച്ച് തണുത്തശേഷം മുടിയിൽ പുരട്ടുക. അൽപ സമയത്തിനു ശേഷം കഴുകിക്കളയുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.
ഷിക്കാക്കായ് കണ്ടീഷണർ
രണ്ടു ടീസ്പൂണ്‍ ഷിക്കാക്കായ് പൊടി തൈര്, കറ്റാര്‍വാഴ ജെല്‍, തേങ്ങാപ്പാല്‍ എന്നിവയില്‍ ചേര്‍ത്തിളക്കുക. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് മുടിയ്ക്ക് ഏറെ നല്ലതാണ്.
ആരോഗ്യമുള്ള മുടിക്ക് നെല്ലിക്ക മിശ്രിതം
ഷിക്കാക്കായ്, നെല്ലിക്ക, റീത്ത എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി മുടിയിൽ പുരട്ടുക. അൽപസമയത്തിനു ശേഷം കഴുകിക്കളയാം. മുടിയ്ക്ക് ആരോഗ്യം നൽകുന്നതിനൊപ്പം മുടികൊഴിച്ചിൽ പാടെ ഇല്ലാതാക്കുകയും ചെയ്യും.