മുടിക്ക് തിളക്കവും ബലവും ഇല്ലേ?എങ്കിൽ ഈ 5 എണ്ണകളുടെ ഗുണങ്ങൾ അറിഞ്ഞിരിക്കണം
തിളക്കമുള്ള നീളൻമുടി സൗന്ദര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കൂടാതെ മുടിയുടെ ബലവും ഏറെ പ്രധാനമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുടി കൊഴിച്ചിൽ തന്നെയാണ്. ഇതിന്റെ പ്രധാനകാരണം മുടിയിൽ കൂടുതൽ കെമിക്കലുകൾ ഉപയോഗിക്കുന്നതും, ഒപ്പം എണ്ണകളോടുള്ള വിമുഖതയും തന്നെയാണ്.

തിളക്കമുള്ള നീളൻമുടി സൗന്ദര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കൂടാതെ മുടിയുടെ ബലവും ഏറെ പ്രധാനമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുടി കൊഴിച്ചിൽ തന്നെയാണ്. ഇതിന്റെ പ്രധാനകാരണം മുടിയിൽ കൂടുതൽ കെമിക്കലുകൾ ഉപയോഗിക്കുന്നതും, ഒപ്പം എണ്ണകളോടുള്ള വിമുഖതയും തന്നെയാണ്. നമ്മുടെ പഴമക്കാരെല്ലാം മുടിയിഴകളുടെ ബലവും വളർച്ചയും മികച്ചതാക്കാൻ നൂറ്റാണ്ടുകളായി പരമ്പരാഗത ഹെയർ ഓയിലുകൾ ഉപയോഗിക്കാറുണ്ട്. ഇന്ന് ആരും അക്കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ ചെലുത്താറില്ല. അത്തരം ചില പ്രധാന എണ്ണകളെ നമുക്കിന്ന് പരിചയപ്പെടാം.
വെളിച്ചെണ്ണ
എണ്ണകളുടെ കാര്യം പറയുമ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് വെളിച്ചെണ്ണ തന്നെയാണ്. എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് ഇത്. മുടി തഴച്ച് വളരാന്‍ വെളിച്ചെണ്ണയോളം സഹായിക്കുന്ന മറ്റൊന്നുമില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് മുടി പൊട്ടുന്നതും വരണ്ട് പോകുന്നതും തടയും. കൂടാതെ മുടി വേരുകളില്‍ ആഴത്തില്‍ കയറി മുടിക്ക് പോഷണം നല്‍കാനും ഈര്‍പ്പമുള്ളതാക്കാനും ഇത് സഹായിക്കും. കൂടാതെ ശിരോചര്‍മത്തിലെ പിഎച്ച് നില പോഷിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ കാച്ചിയും ഉപയോഗിക്കുന്നവർ ഉണ്ട്. ഇതിൽ ചെമ്പരത്തി പൂവ് ഇല തുടങ്ങിയവയും കറ്റാര്‍വാഴയും, കായ്യോന്നിയുമൊക്കെയിട്ട് നന്നായി കാച്ചി അരിച്ചെടുത്ത് ആഴ്ചയിലോ ദിവസേനയോ നിങ്ങൾക്ക് ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്.
ബദാം ഓയിൽ
വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം ഓയിൽ. ഇത് മുടിയുടെ നീളം കൂട്ടുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും. കൂടാതെ തലയോട്ടിയിലെ വീക്കം കുറച്ച് മുടിയുടെ അറ്റങ്ങൾ മൃദുവാക്കുവാനും സഹായിക്കുന്നു. അവശ്യ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ബദാം ഓയിൽ മുടിയുടെ ആഴത്തിൽ വേരോട്ടമുണ്ടാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.
നെയ്യ്
ആരോഗ്യമുള്ള മുടി വളർച്ചയും പോഷണവും പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമായ പ്രകൃതിദത്ത കേശസംരക്ഷണ പ്രതിവിധിയാണ് നെയ്യ്. വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും അവശ്യ ഫാറ്റി ആസിഡുകളാലും സമ്പന്നമായ നെയ്യ് ശിരോചർമത്തെ ഈർപ്പമുള്ളതാക്കുകയും വരൾച്ച കുറയ്ക്കുകയും താരനെ ആക്രമിക്കുകയും ചെയ്യുന്നു. കൂടാതെ നെയ്യ് മുടിക്ക് തിളക്കവും നൽകുന്നു. പതിവായി നെയ്യ് പുരട്ടുന്നത് മുടിയുടെ ഇഴകളെ കൂടുതൽ ശക്തിപ്പെടുത്തുകയും മുടി പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.
ആവണക്കെണ്ണ
മുടി വളരാന്‍ ഏറ്റവും മികച്ച പ്രതിവിധിയാണ് ആവണക്കെണ്ണ. മറ്റ് എണ്ണകളില്‍ നിന്ന് വ്യത്യസ്തമായി, ആവണക്കെണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇവ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയിഴകൾക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മുടിയെ ശക്തിപ്പെടുത്താനും മുടികൊഴിച്ചില്‍ തടയാനും ഇത് ഉത്തമമാണ്.
ഒലിവ് ഓയിൽ
ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടിയുടെ വരള്‍ച്ച, തുമ്പ് പൊട്ടല്‍, നിറം മങ്ങള്‍ എന്നിവ തടഞ്ഞ് മുടിക്ക് ആരോഗ്യം നൽകും. മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ഡൈ ഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ഡിഎച്ച്ടി എന്ന ഹോര്‍മോണിനെ തലയോട്ടിയില്‍ ബന്ധിപ്പിക്കുന്നത് തടയുന്നു. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ വളര്‍ച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ താരനെ ഇല്ലാതാക്കാനും ഇത് സഹായിക്കും.