ശാന്തത തുടരണം; കോടീശ്വരനായ നാരായണ മൂർത്തിക്കൊപ്പമുളള ജീവിതവിജയത്തിന്റെ രഹസ്യങ്ങൾ പറഞ്ഞ് സുധാ മൂർത്തി
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാവാത്തവരുണ്ട്. വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് തികച്ചും സന്തോഷകരമായ ജീവിതം നയിക്കുന്നത്. അത്തരത്തിൽ ഒരാളാണ് ഇൻഫോസിസിന്റെ ചെയർപേഴ്സണും പാർലമെന്റ് അംഗവും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമെല്ലാമായ സുധാ മൂർത്തി. സുധാ മൂർത്തിയുടെ ജീവിതം പലർക്കും ഒരു പ്രചോദനമാണ്. ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷകരമായ വിവാഹബന്ധം നയിക്കാനുള്ള അഞ്ച് വഴികൾ വെളിപ്പെടുത്തിയിരിക്കുകയാണ് സുധാ മൂർത്തി.
വഴക്കുകൾ അംഗീകരിക്കുക
ദാമ്പത്യ ബന്ധത്തിൽ എല്ലായിപ്പോഴും കലഹങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. ഈ യാഥാർഥ്യം ദമ്പതികൾ അംഗീകരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യമായി സുധാ മൂർത്തി ചൂണ്ടിക്കാട്ടുന്നത്. പരസ്പരം ഒരിക്കലും വഴക്കിടാറില്ല എന്നുപറയുന്ന ദമ്പതികൾ യഥാർഥത്തിൽ ഭാര്യാ ഭർത്താക്കന്മാരായിരിക്കില്ല എന്നു വരെ സുധാ മൂർത്തി പറഞ്ഞുവയ്ക്കുന്നു. പരസ്പരം വിയോജിപ്പുകൾ ഉണ്ടെന്ന് അംഗീകരിക്കുന്നതിലൂടെ പങ്കാളിയുടെ വ്യത്യസ്തമായ വ്യക്തിത്വത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇത് ബന്ധത്തിനുള്ളിൽ സഹിഷ്ണുതയും ധാരണയും ഉണ്ടാക്കുന്നതിനും തുറന്ന സംസാരങ്ങൾ നടത്തുന്നതിനും അതുവഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടിത്തറ ഒരുക്കും.
അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലെ ശാന്തത
വഴക്കുകളിൽ മനസ്സ് കൈവിട്ടു പോകാതെ ശാന്തത പുലർത്താൻ സാധിക്കുന്നതാണ് വിവാഹബന്ധത്തിലെ സന്തോഷത്തിനു പിന്നിലെ മറ്റൊരു രഹസ്യം. രണ്ടുപേരും ഒരേപോലെ പ്രശ്നങ്ങൾ ഉയർത്തുമ്പോൾ അത് പരിഹാരം കണ്ടെത്താനാവാത്ത വിധത്തിൽ മാനസിക സംഘർഷങ്ങളിലേയ്ക്ക് എത്തിക്കുന്നു. വഴക്ക് വഷളാകണമെന്ന് ചിന്തിക്കാത്തിടത്തോളം ഇരു കൂട്ടർക്കും തങ്ങൾക്കുള്ളിലെ അസ്വസ്ഥത തുറന്നു പ്രകടിപ്പിക്കാൻ അവസരം നൽകണം. അതായത് ഒരാൾ ഒച്ചയുയർത്തുമ്പോൾ മറ്റേയാൾ സാഹചര്യം മനസ്സിലാക്കി ശാന്തത കാത്തു സൂക്ഷിക്കണം. തന്റെയും ഭർത്താവ് നാരായണ മൂർത്തിയുടെയും ജീവിതാനുഭവം ഇങ്ങനെയാണെന്നും സുധാ മൂർത്തി തുറന്നു സമ്മതിക്കുന്നുണ്ട്. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ആരോഗ്യകരമായ തീരുമാനങ്ങളിൽ എത്താനും ഇത് സഹായിക്കുന്നുമുണ്ട്.
കൊടുക്കലും വാങ്ങലും
എല്ലാം തികഞ്ഞവരായി ഒരു ദമ്പതികളും ഇല്ല എന്നതാണ് സുധാ മൂർത്തിയുടെ കാഴ്ചപ്പാട്. ദമ്പതികൾ ഇരുവരും അവരുടെ ശക്തികളും ബലഹീനതകളും ദാമ്പത്യബന്ധത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. വിജയകരമായ ദാമ്പത്യ ബന്ധത്തിന് ഇവയുടെ ബാലൻസ് തിരിച്ചറിയേണ്ടതു പ്രധാനമാണ്. ഇരുവരും തങ്ങളുടെ പോസിറ്റിവുകൾ ആഘോഷിക്കുമ്പോൾ തന്നെ പരസ്പരം പോരായ്മകൾ അംഗീകരിച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം. ഈ പരസ്പര ധാരണ രണ്ടുപേർക്കും അഭിവൃദ്ധി പ്രാപിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കും.
ഉത്തരവാദിത്തങ്ങൾ പങ്കിടാം
ഉത്തരവാദിത്തങ്ങൾ രണ്ടുപേരും ഒരേ പോലെ പങ്കിടുന്നത് വിവാഹബന്ധം ശക്തിപ്പെടുത്തുന്നതിൽ പരമപ്രധാനമാണെന്നാണ് സുധാ മൂർത്തിയുടെ അഭിപ്രായം. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾക്കു പുറമേ വീട്ടുജോലി കൂടി തനിയെ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ഒന്നാണ്. ഇതിന് അയവുണ്ടാക്കാൻ കൂട്ടുത്തരവാദിത്തത്തിലൂടെ സാധിക്കും. ദാമ്പത്യബന്ധത്തിൽ സമത്വം നിലനിർത്താനും അതുവഴി പരസ്പര സ്നേഹവും ബഹുമാനവും വർധിക്കാനും ഇത് സഹായിക്കുകയും ചെയ്യും.
ഈഗോ വർക്ക് ചെയ്യരുത്
മിക്കവാറും വിവാഹബന്ധങ്ങളെ തകർത്തു കളയുന്ന വിനാശകരമായ വിപത്താണ് ഈഗോ. പങ്കാളികൾക്കിടയിൽ ഈഗോ ആധിപത്യം സ്ഥാപിച്ചാൽ ഒരുപാട് തെറ്റിദ്ധാരണകളും നിരാശകളുംകൊണ്ട് ജീവിതം നിറയും. ഒപ്പമുള്ള വ്യക്തിയുടെ വികാരങ്ങൾക്കും ചിന്തകൾക്കും സന്തോഷങ്ങൾക്കുമെല്ലാം ഉപരി സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന അവസ്ഥ ഏതൊരു വിവാഹബന്ധത്തിന്റെയും തകർച്ചയ്ക്ക് ആധാരമാണ്. ഇക്കാര്യങ്ങളെല്ലാം മനസ്സിൽവച്ച് ഭാര്യയും ഭർത്താവും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നിടത്ത് തികച്ചും സന്തോഷകരമായ ജീവിതം സൃഷ്ടിക്കപ്പെടുമെന്നും സുധാ മൂർത്തി പറയുന്നു.