തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതിനായി വിലപിടിച്ച ക്രീമുകളും, ഫേസ് മാസ്കുകളുമെല്ലാം പലരും ഉപയോഗിക്കാറുണ്ട്. ചിലരാണെങ്കിൽ ബ്യൂട്ടിപാർലറിനെ ആശ്രയിക്കും. എന്നാൽ ഒരു രൂപ പോലും ചിലവഴിക്കാതെ നിങ്ങളുടെ ചർമത്തെ മികച്ചതാക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? അതിനായി വിലപിടിച്ച ക്രീമുകളും, ഫേസ് മാസ്കുകളുമെല്ലാം പലരും ഉപയോഗിക്കാറുണ്ട്. ചിലരാണെങ്കിൽ ബ്യൂട്ടിപാർലറിനെ ആശ്രയിക്കും. എന്നാൽ ഒരു രൂപ പോലും ചിലവഴിക്കാതെ നിങ്ങളുടെ ചർമത്തെ മികച്ചതാക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റു. ഈ 5 കാര്യങ്ങൾ ഒരു ശീലമാക്കിയാൽ നല്ല കണ്ണാടി പോലുള്ള ചർമം നിങ്ങളെയും തേടിയെത്തും. അവ എന്തൊക്കെ ആണെന്ന് അറിയേണ്ടേ?

വ്യായാമം

വ്യായാമവും ചർമവും തമ്മിൽ എന്ത് ബന്ധം ആണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇവതമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ അല്ലെങ്കില്‍ നടത്തമോ ആകാം. ഇതുമൂലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടും. അതുകൊണ്ട് തന്നെ ഗുണങ്ങൾ പലതും കിട്ടും.

ADVERTISEMENT

ഭക്ഷണം

നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകസമ്പുഷ്ടമായ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യമാണ്. എണ്ണ പലഹാരങ്ങൾ ഒക്കെ ഭക്ഷണത്തിൽ നിന്നും കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വഴിതെളിക്കും. കൂടാതെ മധുരം കഴിക്കുന്നത് ചർമത്തെ വളരെ മോശമായി ബാധിക്കും. എത്രത്തോളം മധുരം ഒഴിവാക്കുന്നുവോ അത്രത്തോളം ചർമത്തിന് നല്ലതാണ്.

ഉറക്കം

ചർമം നന്നാക്കണം എന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ കാര്യത്തിലും വേണം നല്ല ശ്രദ്ധ. സെലിബ്രിറ്റികൾ പറയുന്നത് കേൾക്കാറില്ലേ എനിക്ക് എന്റെ ബ്യൂട്ടി സ്ലീപ് നിർബന്ധം ആണെന്ന്. കൃത്യമായി ഉറങ്ങുന്നവരെ അവരുടെ ചർമം കണ്ട് മനസിലാക്കാൻ സാധിക്കും. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ പഫിനസ് ഒക്കെ ഉറക്കം നന്നായാൽ തനിയെ ശെരിയാവും.

ADVERTISEMENT

വെള്ളം

ചർമത്തിലെ ജലാംശം വറ്റിയിട്ട് നിങ്ങൾ മുകളിൽ പറഞ്ഞ ഒന്നും ചെയ്തിട്ട് ഒരു കാര്യവുമില്ല. നല്ല ചർമത്തിന് ആദ്യം വേണ്ടത് ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കുക എന്നതു തന്നെയാണ്. ഇത് കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും ഉറപ്പായും ലഭിക്കും. 3 ലിറ്റർ വെള്ളമെങ്കിലും ദിവസം കുടിക്കാൻ ശ്രമിക്കുക.

സണ്‍സ്‌ക്രീന്‍

നിങ്ങളുടെ ദിനചര്യയിൽ സണ്‍സ്‌ക്രീന്‍ ഒഴിച്ചുകൂടാതിരിക്കുക. സൂര്യനില്‍ നിന്ന് വരുന്ന, നമ്മുടെ ചര്‍മ്മത്തിന് കേടുവരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് സൺസ്‌ക്രീൻ ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്‌ക്രീന്‍ ഇടാതിരിക്കരുത്. അമിതമായി വെയിലേറ്റാല്‍ അത് ചര്‍മത്തിനു സ്ഥിരമായ കേടുപാട് ഉണ്ടാക്കും. സ്കിൻ കാൻസറിന് വരെ ഇത് കാരണമാകാം.

English Summary:

Unlock Glowing Skin: 5 Free Habits for a Radiant Complexion