മുഖം വൃത്തിയായി സൂക്ഷിക്കാനും, മുടി മിനുസമുള്ളതാക്കാനും ഒക്കെ നമ്മൾ ഒത്തിരി പണവും സമയവും എല്ലാം മാറ്റിവയ്ക്കാറുണ്ട്. എന്നാൽ അതേ ശ്രദ്ധ നിങ്ങൾ നിങ്ങളുടെ കൈകൾക്ക് കൊടുക്കാറുണ്ടോ? ഇല്ലെങ്കിൽ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൈകളുടെ സംരക്ഷണം എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം വൃത്തിയായി സൂക്ഷിക്കാനും, മുടി മിനുസമുള്ളതാക്കാനും ഒക്കെ നമ്മൾ ഒത്തിരി പണവും സമയവും എല്ലാം മാറ്റിവയ്ക്കാറുണ്ട്. എന്നാൽ അതേ ശ്രദ്ധ നിങ്ങൾ നിങ്ങളുടെ കൈകൾക്ക് കൊടുക്കാറുണ്ടോ? ഇല്ലെങ്കിൽ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൈകളുടെ സംരക്ഷണം എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും വീട്ടിലെ പണികൾ എല്ലാം ചെയ്ത് കഴിയുമ്പോൾ കൈകളും കാലുകളുമൊക്കെ സോപ്പും വെള്ളവുമൊക്കെ വീണ് ആകെ മോശമായി മാറും. ചർമത്തെ അപേക്ഷിച്ച് കൈകളാണ് എപ്പോഴും കൂടുതൽ പരുപരുത്തതായി മാറുന്നത്. എപ്പോഴും ജോലികൾ ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കൈകളുടെ ഭംഗിയും അതുപോലെ മൃദുത്വവും നിലനിർത്താൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

ഓട്സും തേനും

ചർമം മൃദുലമാക്കാനും തിളക്കം താരനും ഉള്ള മികച്ച ഉപാധിയാണ് തേൻ. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിനും തേനിനും സാധിക്കാറുണ്ട്. ഓട്സ് ആണെങ്കിൽ മികച്ച സ്ക്രബർ ആയി പ്രവർത്തിക്കുകയും ചെയ്യും. ഇതിനായി 2 ടേബിൾ സ്പൂൺ ഓട്സും 1 ടേബിൾ സ്പൂൺ തേനും ചേ‍ർത്ത് യോജിപ്പിക്കുക. ഇവ നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഈ സ്ക്രബ് കൈകളിലിട്ട ശേഷം നന്നായി മസാജ് ചെയ്യുക. ഒരു 15 മിനിറ്റ് വച്ച ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം.

ADVERTISEMENT

വെളിച്ചെണ്ണയും കാപ്പിപൊടിയും

നിറം വർധിപ്പിക്കാൻ മികച്ച ഉപാധിയാണ് കാപ്പിപ്പൊടി. അതുപോലെ ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. വെളിച്ചെണ്ണ നമ്മുടെ ചർമത്തിന് ഏറ്റവും മികച്ച ഒന്നാണ്. ചർമത്തിലെ പരുപരുപ്പൊക്കെ മാറ്റാൻ വെളിച്ചെണ്ണ ഒത്തിരി സഹായിക്കും.ഇതിനായി 2 ടേബിൾ സ്പൂൺ കാപ്പിപൊടി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും കൂടി ചേർക്കാവുന്നതാണ്. ഇനി ഈ മാസ്ക് കൈകളിൽ ഇട്ട് നന്നായി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഇത് കഴുകി കളയാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ പറ്റും.

ഒലിവ് ഓയിലും പഞ്ചസാരയും

കഴിച്ചാൽ ചർമത്തിന് നല്ലതല്ലെങ്കിലും നല്ലൊരു സ്ക്രബായിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് പഞ്ചസാര. ഇതിനായി 2 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടേബിൾ സ്പൂൺ ഒലീവ് ഓയിലും നന്നായി യോജിപ്പിക്കുക. ശേഷം ഈ പായ്ക്ക് കൈകളിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. കൈകൾ ഒരിക്കലും കട്ടിയായി സ്ക്രബ് ചെയ്യരുത്. മൃദുവായിട്ട് വേണം ചെയ്യാൻ.

ADVERTISEMENT

ഉപ്പും നാരങ്ങാ നീരും

ചർമത്തിൽ മാജിക്കുകൾ ചെയ്യാൻ കഴിവുള്ള ഒന്നാണ് നാരങ്ങ. എന്നാൽ നാരങ്ങ നീര് ചർമത്തിൽ നേരിട്ടോ അല്ലെങ്കിൽ അത് മാത്രമായോ ഉപയോ​ഗിക്കാൻ പാടില്ല. അത് വിപരീത ഫലമാകും നൽകുക. ഈ മാസ്ക് ഉണ്ടാകാനായി അര നാരങ്ങയുടെ നീര് പിഴിഞ്ഞ് എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കൈകളിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക.ഒരു 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

English Summary:

Pamper Your Hands: DIY Hand Scrubs for Ultimate Softness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT