തൊടിയിൽ കാണുന്ന ശംഖുപുഷ്പം പ്രായം കുറയ്ക്കാൻ കെൽപ്പുള്ളതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‘ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ്’ അടങ്ങിയ ശംഖുപുഷ്പത്തിന് ചർമം യൗവനത്തിൽ നിർത്താനുള്ള ശേഷിയുണ്ട്. പ്രായമാകുമ്പോൾ ചർമത്തിന്റെ ഇലാസ്തികത കുറയുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ഇത് തടഞ്ഞു നിർത്തും. ആന്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടിയിൽ കാണുന്ന ശംഖുപുഷ്പം പ്രായം കുറയ്ക്കാൻ കെൽപ്പുള്ളതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‘ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ്’ അടങ്ങിയ ശംഖുപുഷ്പത്തിന് ചർമം യൗവനത്തിൽ നിർത്താനുള്ള ശേഷിയുണ്ട്. പ്രായമാകുമ്പോൾ ചർമത്തിന്റെ ഇലാസ്തികത കുറയുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ഇത് തടഞ്ഞു നിർത്തും. 

ആന്റി ഇൻഫ്ലമേറ്ററിയായി പ്രവർത്തിക്കുന്നതുകൊണ്ട് ചർമത്തിനുണ്ടാകുന്ന റാഷസ്, മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ കുറയ്ക്കാനും ശംഖു പുഷ്പം ഉപയോഗിക്കാം. മാത്രമല്ല ചർമത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ വലിയ വില കൊടുത്ത് വാങ്ങുന്ന ആന്റി ഏയ്ജിങ് ക്രീം ശംഖുപുഷ്പം ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. 

ADVERTISEMENT

ഇതിനായി ശംഖുമുഖത്തിനൊപ്പം കറ്റാർവാഴയും ആവശ്യമാണ്. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍വാഴ. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണിത്. കറ്റാർവാഴയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. 

പായ്ക്ക് തയാറാക്കുന്ന വിധം

ഇതിനായി ആദ്യം ശംഖുപുഷ്പം ചൂടുവെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതൊരു നീല ലായനി ആയി മാറും. ഇത് തിളച്ച് നല്ലതുപോലെ വറ്റുമ്പോള്‍ വാങ്ങി ഊറ്റിയെടുക്കണം. ഇതിലേയ്ക്ക്‌ ചൂടാറുമ്പോള്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഈ മിശ്രിതം ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങാവുന്നതാണ്. വേണമെങ്കില്‍ അല്‍പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ഇതില്‍ ചേര്‍ക്കാം. ഇത് തുടർച്ചയായി ചെയ്താൽ നല്ല ഫലം ലഭിക്കും.

English Summary:

Forget Expensive Creams: This Face Pack for Age-Defying Skin