ബാക്കി വന്ന ചോറ് കളയല്ലേ! ബ്ലാക്ക് ഹെഡ്സ് കളയാൻ ഇതിലും നല്ല വഴിയില്ല
ചർമം ആരോഗ്യത്തോടെ നിലനിർത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? എന്നാൽ എത്ര ശ്രമിച്ചാലും ചില പ്രശ്നങ്ങൾ നമ്മെ വിട്ടു പോകില്ല. അതുപോലെ കൃത്യമായ ചർമ സംരക്ഷണം ഇല്ലാതെ വരുമ്പോൾ നിരവധിപേരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ്. കൂടുതലായും ഇത് മൂക്കിലാണ് കാണപ്പെടുന്നത്. ഇത് നമ്മള്‍ മുഖം

ചർമം ആരോഗ്യത്തോടെ നിലനിർത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? എന്നാൽ എത്ര ശ്രമിച്ചാലും ചില പ്രശ്നങ്ങൾ നമ്മെ വിട്ടു പോകില്ല. അതുപോലെ കൃത്യമായ ചർമ സംരക്ഷണം ഇല്ലാതെ വരുമ്പോൾ നിരവധിപേരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ്. കൂടുതലായും ഇത് മൂക്കിലാണ് കാണപ്പെടുന്നത്. ഇത് നമ്മള്‍ മുഖം കഴുകിയാൽ മാറണമെന്നില്ല. ബ്ലാക്ക് ഹെഡ്‌സ് ഞെക്കി കളയാന്‍ നോക്കിയാല്‍, ചിലപ്പോള്‍ ചര്‍മത്തിന്റെ അടിയിലേയ്ക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ, ചര്‍മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി. ഇതിനായി എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.
ചോറ്
കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ചേരുവയാണ് അരി, ചോറ് എന്നിവ. അതിന്റെ ഗുണം കൊറിയക്കാരുടെ ചര്‍മം നോക്കിയാല്‍ അറിയാം. കലകൾ ഇല്ലാത്ത നല്ല ഗ്ലാസ് ക്ലിയർ ആയിട്ടുള്ള ചർമമാണ് അവരുടേത്. അതുകൊണ്ട് തന്നെ ഇപ്പോൾ അരിയും ചോറും എല്ലാം നമ്മുടെ നാട്ടിലും വൈറലാണ്.
തൈര്
സ്ത്രീകൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചർമസംരക്ഷണ ഘടകങ്ങളിൽ ഒന്നാണ് തൈര്. നിങ്ങളുടെ നിർജ്ജീവ ചർമത്തെ പുറംതള്ളാൻ തൈര് സഹായിക്കുന്നു. ഇതിൽ മറ്റേതൊരു പാൽ ഉൽപന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. കൂടാതെ തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ ചർമത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
തേൻ
പല തരം ചർമപ്രശ്നങ്ങൾക്കു പരിഹാരമാണ് തേൻ. യുവത്വം വീണ്ടെടുക്കാനും ചർമത്തിന് ആവശ്യത്തിന് ഈർപ്പം പകരാനും പലതരം ചർമരോഗങ്ങൾ ഭേദമാക്കാനും തേൻ ഗുണകരമാണ്. വരണ്ട ചർമത്തിൽ നിന്ന് മുക്തി നേടാനും മുഖക്കുരു ഭേദമാക്കാനും, പൊള്ളലേറ്റ ചർമത്തെ ചികിത്സിക്കാനും തേനിന് സാധിക്കും.
മാസ്കുണ്ടാക്കാം
ചോറ് ആദ്യം നല്ലതുപോലെ ഉടയ്ക്കണം. നല്ലതുപോലെ വെന്ത ചോറാണെങ്കിൽ വളരെ മികച്ചത്. ശേഷം തൈരിലേയ്ക്ക് ഇത് ചേർക്കുക. ഒപ്പം തേനും ചേര്‍ക്കുക. ക്രീം പരുവത്തില്‍ ആകുന്നതുവരെ മിക്‌സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടുക. നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ചെയ്യുന്നത് ചര്‍മത്തിലെ ബ്ലാക്ക്‌ഹെഡ്‌സ് തടയാൻ സഹായിക്കും.