അയ്യോ! മുഖത്ത് കരുവാളിപ്പും ചുളിവുകളും; ടെൻഷൻ വേണ്ട, അടുക്കളയിലുണ്ട് എളുപ്പവഴി
അമിതമായി കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. മുഖവും ചർമവും മൃദുലമാകാനും നിറം വയ്ക്കാനും കാപ്പിപ്പൊടി കൊണ്ടുള്ള മാസ്കുകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. മുഖത്തിനു നിറം വയ്ക്കാൻ സാധാരണയായി ആളുകൾ ചെയ്യുന്ന എളുപ്പവഴി

അമിതമായി കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. മുഖവും ചർമവും മൃദുലമാകാനും നിറം വയ്ക്കാനും കാപ്പിപ്പൊടി കൊണ്ടുള്ള മാസ്കുകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. മുഖത്തിനു നിറം വയ്ക്കാൻ സാധാരണയായി ആളുകൾ ചെയ്യുന്ന എളുപ്പവഴി ബ്യൂട്ടി പാർലറുകളിൽ പോയി ബ്ലീച്ച് ചെയ്യുകയാണ്. എന്നാല്‍ ബ്ലീച്ചിങ് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ ചർമത്തിനു ദോഷം ചെയ്യുന്നതാണ്. എന്നാൽ വീട്ടിൽ തന്നെ കാപ്പിപ്പൊടികൊണ്ട് ഒരുഗ്രൻ ബ്ലീച്ചിങ് മിശ്രിതം ഉണ്ടാക്കാം. ഇത് ചർമത്തിനു തിളക്കം കൂട്ടുന്നതിനൊപ്പം ആരോഗ്യവും നിലനിർത്തുന്നു.
കാപ്പിപ്പൊടി
ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ കാപ്പിപ്പൊടി ചര്‍മ സംരക്ഷണത്തിന് അത്യുത്തമമാണ്. കാപ്പിപ്പൊടിയിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിച്ച് മുഖത്തെ ചുളിവുകൾ നീക്കും. കൂടാതെ ബ്ലാക് ഹെഡ്സ് കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു.
പാല്‍
മുഖത്തിനു മോയ്ചറൈസിങ് ഗുണം നൽകുന്ന ഒന്നാണ് പാൽ. ചർമം തിളങ്ങുന്നതിനും ചുളിവുകൾ ഇല്ലാതാക്കുന്നതിനും പാൽ വളരെ നല്ലതാണ്. ചർമത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്ത് ചർമത്തെ വൃത്തിയാക്കും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മുഖക്കുരു തടയുന്നതിനു സഹായിക്കും.
വൈററമിന്‍ ഇ
ചർമത്തിലെ ചുളിവുകൾ മാറ്റാൻ വൈറ്റമിൽ ഇ വളരെ നല്ലതാണ്. ഇത് ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയും. സ്വാഭാവികമായി നിറം വർധിക്കാനും ഇത് സഹായിക്കും.
ബ്ലിച്ചിങ് മിശ്രിതം തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയെടുക്കുക. ശേഷം അതിലേക്ക് തിളപ്പിക്കാത്ത പാൽ ചേർക്കാം. തുടർന്ന് വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുക. ഇവ നന്നായി സംയോജിപ്പിച്ച സേഷം മുഖത്ത് പുരട്ടാം. വിരലുകൾ കൊണ്ട് മുഖം പതുക്കെ മസാജ് ചെയ്ത് മിശ്രിതം പുരട്ടുക. അര മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം. വ്യത്യാസം കണ്ടറിയാൻ സാധിക്കും.