ഒരാഴ്ചയ്ക്കുള്ളിൽ മുഖത്തെ ചുളിവുകൾ മാഞ്ഞ് യുവത്വം, അത്ഭുത ക്രീം വീട്ടിലുണ്ടാക്കാം

ജോലിത്തിരക്കും പ്രായവും  കൂടി വരികയാണ്, അതിനൊത്ത് സൗന്ദര്യം സംരക്ഷിക്കാം സമയവുമില്ല. ആകെയുള്ള ആശ്രയം ബ്യൂട്ടിപാർലറുകൾ ആണ് . എന്നാൽ എപ്പോഴും അവിടെ പോയി ഇരിക്കാൻ കഴിയുമോ? ഇതിനൊക്കെ സമയവും ഒപ്പം പണവും വേണ്ടേ?  ഇങ്ങനെ പാരാതികൾ പറഞ്ഞു വിഷമിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. മുഖത്തെ ചുളിവുകൾ മായ്ക്കുന്ന അത്ഭുത ക്രീം വീട്ടിൽ ഈസിയായി നിർമ്മിക്കാം. മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ ചുളിവുകൾ മാഞ്ഞു യുവത്വം കൈവരും എന്നതിൽ സംശയമില്ല.

ചേരുവകൾ
വാസലൈൻ - രണ്ട് ടീസ്പൂൺ
ഒലിവ് ഓയിൽ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ  - ഒരു ടേബിൾസ്പൂൺ
ഒരു മുട്ടയുടെ മഞ്ഞക്കരു
തേൻ - ഒരു ടീസ്പൂൺ
പഴുത്ത അവോക്കാഡോ - ഒന്ന്

എങ്ങനെ നിർമ്മിക്കാം ?
വാസലൈൻ നന്നായി സോഫ്റ്റ് ആകുന്നത് വരെ ചൂടാക്കുക. ഗ്യാസിൽ വച്ചോ , മൈക്രോവേവ് ഓവന്റെ സഹായത്തോടെയോ ഒരു പാത്രത്തിൽ വേണം ചൂടാക്കാൻ. ഇതിലേക്ക് സാവധാനം തേനും മറ്റ് ചേരുവകളും ഇട്ട് നന്നായി ഇളക്കുക. മുട്ടയുടെ മഞ്ഞ അവസാനമേ ചേർത്തിളക്കാവൂ. പേസ്റ്റ് രൂപത്തിൽ ആകുന്നത് വരെ ഈ മിശ്രിതം നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അതിനുശേഷം ക്രീം ഒരു ജാറിലേക്ക് ആക്കിയശേഷം നന്നായി കുലുക്കുക.

ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙തയാറാക്കിയ ശേഷം ഏറ്റവും കുറഞ്ഞത് അഞ്ച് മിനുട്ട് നേരമെങ്കിലും ക്രീം സെറ്റാകാൻ വയ്ക്കണം.
∙മുഖം നന്നായി കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം വേണം ക്രീം പുരട്ടുവാൻ
∙വൃത്താകൃതിയിൽ മെല്ലെ മുഖത്ത് ക്രീം മസ്സാജ് ചെയ്തു പിടിപ്പിക്കുക.
∙അര മണിക്കൂറിനു ശേഷം ശുദ്ധമായ ജലത്തിൽ മുഖം കഴുകുക.

Read more: Beauty Tips in Malayalam