Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വാടാ മക്കളേ ദേ പോസ്റ്റ് കാലിയാ ഗോളടിച്ചോ..'

Troll

കാല്‍പ്പന്തുകളിയില്‍ കവിത തീര്‍ക്കുമെന്നെല്ലാം വീമ്പ് പറഞ്ഞുള്ള അര്‍ജന്റീന ഫാന്‍സിന്റെ ഫേസ്‌പോസ്റ്റുകളായിരുന്നു ലോകകപ്പ് തുടങ്ങുംമുമ്പ് വരെ നിറഞ്ഞു നിന്നത്. ആദ്യകളിയില്‍ പരാജയത്തിന് സമമായ സമനില ഐസ്‌ലന്‍ഡില്‍ നിന്ന് വാങ്ങിയെങ്കിലും അര്‍ജന്റീനയുടെ ആരാധകര്‍ ആ വിശ്വാസം അങ്ങ് കൈവിട്ടിരുന്നില്ല. 

മിശിഹയായ മെസ്സി ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ എന്തും സാധ്യമെന്ന ഉറച്ച വിശ്വാസ്യത്തിലായിരുന്നു അവര്‍. അതുകൊണ്ടു ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് മുമ്പും ആരാധകരുടെ വീമ്പ് പറച്ചില്‍ അതിഗംഭീരമായിരുന്നു. 

2troll

എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍, പവനാഴി ശവമായി എന്നതാണ് സ്ഥിതി. സമകാലീന ഫുട്‌ബോളിലെ ഇതിഹാസമെന്നെല്ലാം പുകള്‍ പറ്റ മെസിക്കും ക്രൊയേഷ്യക്കെതിരെ മൂന്ന് ഗോള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍ വില്ലി കബല്ലേരോയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളോട് ട്രോളാണ്. 

3troll

ഗോളടിക്കാന്‍ പറ്റാതെ വിഷമിച്ച് നില്‍ക്കുന്ന ക്രൊയേഷ്യന്‍ താരങ്ങളോട് ഡോണ്‍ട് വറി, യു പ്രൊസീഡ്, ഞാന്‍ മാറിത്തരാം എന്ന് അര്‍ജന്റീന ഗോളി പറയുന്ന രീതിയിലുള്ള ആക്ഷേപഹാസ്യങ്ങളാണ് നിറയുന്നത്. 

4troll

ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ പ്രതിരോധിക്കുന്നതില്‍ വമ്പന്‍ പിഴവ് പറ്റിയതാണ് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ വില്ലിക്ക് വിനയായത്. ഇന്നാ മോനെ കൊണ്ടോയി ഗോളാക്കൂ...എന്ന രൂപേണെയാണ് ഗോളിക്കിട്ട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ട്രോള്‍ ഉയരുന്നത്. 

തുടര്‍ന്ന് രണ്ട് ഗോളുകള്‍ കൂടി വഴങ്ങിയ വില്ലിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ...വാടാ മക്കളേ ദേ പോസ്റ്റ് കാലിയാ ഗോളടിച്ചോ എന്ന മട്ടിലായിരുന്നു വില്ലിയുടെ സ്‌റ്റൈലന്ന് ട്രോളല്‍. മെസ്സിയുടെ കാര്യം പിന്നെ പുറയുകയും വേണ്ട. 

5troll

മെസ്സി ഇനി എന്നാണ് അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിക്കുമെന്ന ചിന്തയിലാണ് പാവം ഫാന്‍സ്. ഇനി ഇപ്പോള്‍ അടുത്ത കളി ജയിച്ചാല്‍ മാത്രം പോരാ. കുഞ്ഞന്മാരായ ഐസ് ലന്‍ഡും നൈജീരിയയുമെല്ലാം കനിയുകയും വേണം, ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയ്ക്ക് പുറത്തുപോകാതിരിക്കാന്‍. നൈജീരിയയുമായുള്ള മത്സരത്തില്‍ ഇനി എന്തെല്ലാമാണ് നടക്കാന്‍ പോകുന്നതെന്ന ആശങ്കയിലാണ് അര്‍ജന്റീനയുടെ കട്ടഫാന്‍സ്.