Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അതിനെ എടുത്ത് കിണറ്റിലിട്', അക്കില്ലസ് പൂച്ചയ്ക്ക് പൊങ്കാല

Achilles

റഷ്യൻ മൈതാനത്ത് മെസ്സിയും കൂട്ടരും കളം നിറ‍ഞ്ഞാടിയപ്പോൾ ആരാധകരുടെ പ്രാർത്ഥനകള്‍ സഫലമായി, വിമർശകരു‍ടെ വായടഞ്ഞു. കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നു.

4

അപ്പോഴും വിമർശനങ്ങളേറ്റു വാങ്ങുന്ന ഒരാളുണ്ട്. ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ പ്രവചനക്കാരിൽ ശ്രദ്ധേയനായ അക്കില്ലസ് പൂച്ചയാണത്. മത്സരത്തിൽ നൈജീരിയ വിജയിക്കുമെന്നാണ് അക്കില്ലസ് പ്രവചിച്ചത്. ആരാധകർ അൽപം ആശങ്കയിലുമായിരുന്നു. പ്രീക്വാർട്ടറിനും നൈജീരിയക്കുമിടയിൽ അർജൻറീന സമ്മർദ്ദത്തോടെ കളിച്ചു. പ്രവചനം സത്യമാകരുതേ എന്നായിരുന്നു ആരാധകരുടെ പ്രാര്‍ത്ഥന. 

അക്കില്ലസിനെ കൊന്നുകളയമെന്നും എടുത്ത് കിണറ്റിലിടണമെന്നുമൊക്കെയാണ് ഇപ്പോൾ ആരാധകർ പറയുന്നത്. പൂച്ചയുടെ വാലു പിടിച്ച് ഭിത്തിയിലടിക്കാൻ ആരുമില്ലേ എന്നും ഒരു കൂട്ടർ. അക്കില്ലസിന് ഇപ്പോൾ കഴിക്കാൻ കിട്ടുന്നത് ആന്ധ്രാ മീൻ ആണെന്ന് മറ്റൊരാൾ. 

3

നൈജീരിയയോടുള്ളതിനേക്കാൾ ശത്രുതയായിരുന്നു ആരാധകര്‍ക്ക് അക്കില്ലസ് പൂച്ചയോട്. മുൻ മത്സരങ്ങളിലെ വിജയം കൃത്യമായി പ്രവചിച്ചത് നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഒടുവിൽ കാത്തിരുന്ന വിജയമെത്തി, മിശിഹാ ഉയിർത്തെഴുന്നേറ്റു. 

നൈജീരിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലെത്തിയതോടെ പെട്ടുപോയത് പാവം അക്കിലസ് പൂച്ചയാണ്. മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച പൂച്ചയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. 

2

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ വെച്ചുതന്നെ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പ് മത്സരത്തിലെ വിജയികളെ വളരെ കൃത്യമായി പ്രവചിച്ചതിലൂടെയാണ് അക്കിലെസ്  പൂച്ച പ്രശസ്തിയിലേക്കുയര്‍ന്നത്. അതോടെ ലോകകപ്പ് മത്സരങ്ങളുടെ വിജയം പ്രവചിച്ച പണ്ടത്തെ ആ പോള്‍ നീരാളിയുടെ ഔദ്യോഗിക പിന്മുറക്കാരിയായി അക്കിലെസ് അങ്ങ് പ്രഖ്യാപിച്ചു. 

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അക്കിലെസ് പൂച്ച അതോടെ എല്ലാവര്‍ക്കും വലിയ വാര്‍ത്തയായി മാറി. ഇത്തവണ ലോകകപ്പിലെ മത്സരങ്ങളെല്ലാം പൂച്ച ഏറെക്കുറെ കൃത്യമായി പ്രവചിച്ചിരുന്നു. റഷ്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍, ഇറാന്‍-മൊറോക്കോ മത്സരം, ബ്രസീലിന്റെ മത്സരം...ഒന്നിലും പൂച്ചയ്ക്ക് തെറ്റ് പറ്റിയില്ല. അങ്ങനെ കക്ഷി അര്‍ജന്റീനയുടെ നിര്‍ണായക മത്സരവും അങ്ങ് പ്രവചിച്ചു. അതാണ് ഇപ്പോള്‍ പാളിയത്. 

ഏത് രാജ്യങ്ങള്‍ തമ്മിലാണോ കളി, അവരുടെ പതാകകള്‍ ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഒരേ അളവിലുള്ള ഭക്ഷണം വെക്കും. ഏത് രാജ്യത്തിന്റെ പതാകയില്‍ നിന്നാണോ അക്കിലെസ് പൂച്ച ഭക്ഷണം കഴിക്കുന്നത്, ആ രാജ്യം കളി ജയിക്കും. ഇതാണ് രീതി. 

കഴിഞ്ഞ തവണ ഭക്ഷണം കഴിച്ചത് നൈജീരിയന്‍ പതാകയുള്ള പാത്രത്തില്‍ നിന്നായിരുന്നു. അന്ന് മുതലേ അക്കിലെസ് അര്‍ജന്റീനയുടെ ആരാധകരുടെ നോട്ടപ്പുള്ളിയാണ്. അര്‍ജന്റീന ജയിച്ചതോടെ പൂച്ചയെ ട്രോളി കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഫാന്‍സ്. എന്താ ലേ..പാവം പൂച്ച. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam