അവധി നല്‍കിയ വിദ്യഭ്യാസ സിംഹമേ : ട്രോൾ മഴ

ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിനേക്കാൾ സന്തോഷത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ എട്ടു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറെ നാളുകളായുള്ള ആവശ്യം യാഥാർത്ഥ്യമായതോടെ ‌ട്രോൾ പൂരവും ആരംഭിച്ചു. ജില്ലാ കളക്ടര്‍മാരുടെ പേജുകൾ ലൈക്കുകളും കമന്റുകളും കൊണ്ടു നിറഞ്ഞു. വിദ്യാർഥികളും അധ്യാപകരും എന്തിനേറെ ട്രോളന്മാർ വരെ കളക്ടർമാര്‍ക്ക് നന്ദി പറയാൻ എത്തുന്നുണ്ട്. 

കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിക്കുന്നത് ട്രോളന്മാരുടെ ഇഷ്ട വിഷയമായിരുന്നു. ഇതിനെക്കുറിച്ചുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫഷണൽ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഇത് തങ്ങളുടെ ശക്തിയായാണ് ട്രോളന്മാർ വിശേഷിപ്പിക്കുന്നതും. 

അവധി ലഭിച്ചാലും ഇല്ലെങ്കിലും ട്രോളുക എന്ന ആചാരത്തിനു മാറ്റമൊന്നുമില്ല. അവധി ലഭിച്ചത് അറിഞ്ഞു ബോധം കെട്ടു വീഴുന്ന പ്രൊഫഷണൽ കോളേജ് വിദ്യാർഥിയും കളക്ടറു‌ടെ ഫോട്ടോ പഴ്സിൽ സൂക്ഷിക്കുന്ന വിദ്യാർഥിയെയും ട്രോളന്മാർ ആവിഷ്കരിച്ചിട്ടുണ്ട്.

കളക്ടറുടെ ഫോട്ടോയ്ക്ക് മാലയിട്ടു ദൈവത്തെ പോലെ നോക്കുന്ന വിരുതന്മാരും ട്രോളുകളിലുണ്ട്. അവധി നൽകാത്ത മറ്റു ജില്ലകളിലെ കളക്ടർമാർക്കും ട്രോളുണ്ട്.

അവധി പ്രഖ്യാപിച്ചതോ‍‌ടെ കളക്ടർമാരെ വിദ്യഭ്യാസ സിംഹങ്ങളെ‌ന്ന വിശേഷണമാണ് നൽകിയിട്ടുള്ളത്. ലോകകപ്പിന്റെ‌ ക്ഷീണം തീർക്കാന്‍ ഒരു ദിവസം കൂ‌ടി കിട്ടിയ സന്തോഷത്തിലാണ് വിദ്യാർഥികൾ.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam