Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ കണ്ടെത്തൽ സിംപിൾ; ‘വീരു ലോജിക്’ വൈറൽ

easy-to-identify-the-husband-sehwag-tweet-viral

ഇന്ത്യയിലെ ട്രോളന്മാര്‍ ഗുരുവായി കാണുന്ന ആളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വിരേന്ദര്‍ സേവാഗ്. കളിക്കളത്തിൽ ബോളർമാരെ അടിച്ചുപരത്തി കാണികളെ രസിപ്പിച്ച വീരു ക്രിക്കറ്റിൽനിന്നു വിരമിച്ചപ്പോഴും ഫോമിലാണ്. സമൂഹമാധ്യമങ്ങളിൽ വീരു വന്നാൽ ചിരിക്കാനുള്ള വക കിട്ടിയിരിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ചിലപ്പോൾ കമന്റുകളായിരിക്കാം, മറ്റു ചിലപ്പോ‌ൾ പോസ്റ്റുകൾ. എന്തായാലും ഇത്തവണയും അതിൽ മാറ്റമൊന്നുമില്ല. 

ഒരു മരക്കൊമ്പിലിരിക്കുന്ന രണ്ടു പക്ഷികളുടെ ചിത്രമാണ് സേവാഗ് പങ്കുവെച്ചിരിക്കുന്നത്. ഇൗ ചിത്രത്തിനൊപ്പം നൽകിയ തലക്കെട്ടാണ് രസകരം. ‘പക്ഷികളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. എന്നാല്‍ ഈ ചിത്രത്തില്‍നിന്നു ഭര്‍ത്താവിനെ കണ്ടെത്താന്‍ എളുപ്പമാണ്’, സേവാഗ് കുറിച്ചു. ചിത്രത്തിൽ പക്ഷികളിലെ‌ാന്നു വായ തുറന്നു പിടിച്ചും മറ്റൊന്ന് എതിർദിശയിലേക്കു നോക്കിയുമാണ് ഇരിക്കുന്നത്.

ലൈക്കും കമന്റും റീട്വീറ്റുകളുമായി സേവാഗിന്റെ പക്ഷി ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. വീരു കിടുവാണെന്നാണ് എല്ലാവരും പറയുന്നത്. പതിവുപോലെ ഇത്തവണയും ട്രോളന്മാരുടെ ലോകത്തേക്ക് സേവാഗിന് ക്ഷണമെത്തി.