98% ലൈംഗിക പീഡനങ്ങളിലും പ്രതി പരിചയക്കാരിൽ ഒരാൾ, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്!

Representative Image

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെന്നാൽ നിർഭയയുടെയും സൗമ്യയുടേയും ജിഷയുടെയും ഒക്കെ പേരിൽ അറിയപ്പെടുന്ന ഒരു രാജ്യമാകുക എന്നത് നമ്മുടെ പരാജയമാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ പേരിൽ ഒരിക്കൽ പ്രസിദ്ധിയാർജിച്ച ഭാരത സംസ്കാരം ഇന്ന് കളങ്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. രാജ്യത്തെ വർധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ നമ്മെ എല്ലാ അർഥത്തിലും തലതാഴ്ത്തിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യയിൽ നടക്കുന്ന ലൈംഗിക പീഡനങ്ങൾ സംബന്ധിച്ചുള്ള ചില ഞെട്ടിക്കുന്ന വസ്തുതകൾ പരിശോധിക്കാം. സ്ത്രീയെ ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന സംസ്കാരത്തിന് ഒരു ചെറിയ പരിധിവരെ എങ്കിലും അന്ത്യം കുറിക്കാൻ ഈ വസ്തുതകൾ ഉപകരിക്കട്ടെ. 

98 ശതമാനം ലൈംഗിക പീഡനങ്ങളിലും പ്രതി പരിചയക്കാരിൽ ഒരാൾ തന്നെയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത . 57 % മുതൽ 87% വരെ ലൈഗിക പീഡനങ്ങൾ പുറത്തു പറയാതെ തന്നെ മൂടപ്പെടുന്നു. സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ പരിഹാസം എന്നിവ ഭയന്നാണ് പീഡന വിവരങ്ങൾ പെൺകുട്ടികൾ പുറത്തു പറയാത്തത്. വീട്ടുകാർ അതിനായി മുൻകൈ എടുക്കുന്നില്ല എന്നത് മറ്റൊരു വാസ്തവം. 

27 .5  മില്യൺ ഇന്ത്യൻ വനിതകൾ ജീവിതത്തിൽ പലവിധത്തിലുള്ള ലൈംഗിക അതിക്രമങ്ങളുടെ ഇരകളായി ജീവിക്കുന്നു. വിവാഹശേഷം ഭർത്താവിനാൽ ലൈംഗിക ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണവും വളരെ വലുതാണ്. ഇവ ഇന്ത്യൻ നിയമപ്രകാരം കുറ്റകൃത്യം ആകുന്നില്ല എന്നത് മറ്റൊരു വസ്തുത. 

2011 ലെ കണക്കനുസരിച്ച് 26.4 % ലൈംഗിക പീഡനക്കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ലൈംഗിക പീഡനക്കേസുകവിലെ പരമാവധി ശിക്ഷ 2  മുതൽ 25 വര്‍ഷം വരെയാണ്. ഡൽഹി കൂട്ടമാനഭംഗത്തിനു ശേഷം ഇത്തരം കാര്യങ്ങളിൽ നിയമനടപടികൾ വേഗത്തിൽ ആക്കിയിരുന്നു എങ്കിലും ഇപ്പോഴും പലകേസുകളിലും പ്രതികൾ സുരക്ഷിതരായി ജീവിക്കുന്നു എന്നതാണ് സത്യം