മൂൺവാക്ക് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഒഴുകി വരുന്നത് പോപ് ചക്രവർത്തി മൈക്കിൾ ജാക്സന്റെ മുഖമാണ്. പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത സംഗീത ചക്രവർത്തിക്ക് ഇന്ന് അറുപതാം പിറന്നാൾ. മരണം കൊണ്ട് അകന്നു പോയെങ്കിലും മൈക്കിൾ ജാക്സൺ എന്ന അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഹൃദയം നിറയുന്ന ഓർമ്മകൾ ചേർത്ത് ആശംസകൾ അർപ്പിക്കുകയാണ് മകൾ പാരിസ് ജാക്സൺ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പാരീസ് അച്ഛന്റെ ഓർമകൾ പങ്കുവച്ചത്.
തനിക്ക് അച്ഛനിൽ നിന്നു ലഭിച്ച സ്നേഹം ഒരിക്കലും അതേ അളവിൽ മറ്റൊരാളിൽ നിന്നും ലഭിക്കില്ല എന്നും മൈക്കിൾ ജാക്സൺ എന്ന അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമാണ് എന്നും പാരീസ് ജാക്സൺ തന്റെ അച്ഛനു പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് കുറിച്ചു. അറിയപ്പെടുന്ന മോഡൽ കൂടിയാണ് പത്തൊമ്പതുകാരിയായ പാരിസ് ജാക്സൺ.
അച്ഛൻ ഇപ്പോൾ കൂടെ ഇല്ല എങ്കിലും അച്ഛന്റെ ഓർമ്മകൾ എന്നും കൂടെ ഉള്ളതിനാൽ അതൊരു കുറവായി തോന്നുന്നില്ല എന്നും പാരിസ് തന്റെ ഓർമ്മക്കുറിപ്പിൽ കുറിച്ചു. ചെറുപ്പം മുതൽക്ക് മൈക്കിൾ ജാക്സനൊപ്പം വേദികളിൽ പ്രത്യക്ഷപ്പെട്ട ഈ കൊച്ചു സുന്ദരി മൈക്കിൾ ജാക്സൺ ആരധകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസുകൾക്ക് അപ്പുറത്ത് അച്ഛൻ മകൾ എന്ന ബന്ധം തങ്ങൾ ഏറെ ആസ്വദിച്ചിരുന്നു എന്നാണ് പാരീസ് ജാക്സന്റെ ഓർമ്മക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
Read more: Lifestyle Malayalam Magazine