ഈ ആഴ്ച സമൂഹമാധ്യമങ്ങളിലും പുറത്തും നിറഞ്ഞുനിന്നത് ഈ ഒന്നര വയസ്സുകാരനാണ് – ഭൂട്ടാനിലെ രാജകുമാരൻ ജിഗ്‌മേ നമ്യാൽ വാങ്ചുക്. ഇന്ത്യ സന്ദർശിച്ച ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നമ്യാൽ വാങ്ചുക്കിനും രാജ്ഞി ജെറ്റ്സൻ പേമയ്ക്കും ഒപ്പമെത്തിയ നമ്യാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി റാം നാഥ് കോവിന്ദുമടക്കം കൈ നിറയെ സ്നേഹസമ്മാനങ്ങൾ നൽകിയാണു സ്വീകരിച്ചത്.
വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കയ്യിൽ തൂങ്ങി രാജകുമാരൻ നടന്ന ചിത്രങ്ങൾ വൈറലായി. തൊട്ടുപിന്നാലെ, പ്രധാനമന്ത്രി മോദിക്ക് നമസ്തേ കൊടുക്കുന്ന ചിത്രവും. മോദി അവനു നൽകിയത്, അണ്ടർ 17 ലോകകപ്പിന്റെ ഔദ്യോഗിക ഫുട്ബോളും ഒരു ചെസ് ബോർഡും. കുഞ്ഞിന് ചെസ് ബോർഡ് നൽകിയതിനു മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദ് മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
ഒരു കൂട നിറയെ ചോക്ലേറ്റുകളാണ് രാഷ്ട്രപതി കോവിന്ദ് സമ്മാനിച്ചത്. പ്രതിരോധ മന്ത്രി നിർമല സീതാരാമനാകട്ടെ കർണാടകയിലെ ചന്നപട്ടണയിലുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam