താൻ മരിച്ചാൽ ഉത്തരവാദി അവർ; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി

അജിന മേനോന്‍

സ്വകാര്യ നിമിഷങ്ങള്‍ ഒരു നേരത്തെ തമാശയിൽ മൊബൈലിൽ പകർത്തിയപ്പോൾ അതിത്രത്തോളം തന്റെ ജീവിതത്തെ ബാധിക്കുമെന്ന് ആ പെൺകുട്ടി കരുതിയില്ല. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ തന്റെ നഗ്നവിഡിയോ പ്രചരിക്കുമ്പോൾ ഇന്ന് ആത്മഹത്യ മാത്രമേ മുന്നിലുള്ളുവെന്നു കരഞ്ഞു പറയുകയാണ് അവൾ. നടി അജിന മേനോനാണ് സമൂഹമാധ്യമത്തിന്റെ നേരംപോക്കിന്റെ ഏറ്റവും പുതിയ ഇര. ഒപ്പമുണ്ടായിരുന്നവര്‍ തന്നെ ജീവിതം തകർക്കാൻ മുന്നിട്ടു നിൽക്കുമ്പോൾ തന്റെ ഫേസ്ബുക് സുഹൃത്തുക്കളിലാണ് അജിന അഭയം പ്രാപിച്ചിരിക്കുകയാണ് അവൾ. 

ഫേസ്ബുക് ലൈവിലൂ‌ടെ വന്നാണ് അജിന തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നത്. മോഡലിങ്ങ് ചിത്രങ്ങൾ നോക്കാനെന്ന പേരിൽ മൊൈബൽ നോക്കിയ സീരിയൽ നടി കൂടിയായ പെൺകുട്ടി തന്റെ ന്യൂഡ് വിഡിയോ അവരുടെ മൊബൈലിലേക്കു ഷെയർ ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ താൻ അതു ഡിലീറ്റ് ചെയ്തുവെങ്കിലും അവർ റിക്കവർ ചെയ്തെടുത്ത് പിന്നീടൊരു അഭിപ്രായ വ്യത്യാസം വന്ന സമയത്ത് വൈറലാക്കുകയായിരുന്നു. അജിനയുടെ വാക്കുകളിലേക്ക്..

''എന്റെ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മോഡൽ ഫോട്ടോകൾ നോക്കാനെന്ന പേരിൽ മൊബൈൽ നോക്കി പേഴ്സണൽ വിഡിയോ താനറിയാതെ അവരുടെ മൊബൈലിലേക്കു ഷെയർ ചെയ്യുകയായിരുന്നു. താനവർക്കെതിരെ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു ആ ദേഷ്യത്തിനാണിതു ചെയ്തത്. 

താനന്ന് അതു ഡിലീറ്റ് ചെയ്തെങ്കിലും അവർ റിക്കവർ ചെയ്തെടുത്തു. കേസുകൊടുത്തെങ്കിലും അവർ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. തനിക്കൊരു നിയമസഹായവും ലഭിക്കുന്നില്ല, ജീവിതം മുന്നോട്ടു കൊണ്ടുപോകാനാത്ത അവസ്ഥയിലാണ്. ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ആർക്കും അയച്ചുകൊടുക്കാനെടുത്ത വിഡിയോ അല്ലത്, പല മീഡിയകളിലും വൈറലാക്കി കൊണ്ടിരിക്കുകയാണ്. 

തനിക്കിപ്പോൾ ആത്മഹത്യയല്ലാതെ മുന്നിൽ മറ്റൊരു വഴിയുമില്ല. പല പെണ്‍കുട്ടികളെയും ഫേസബുക്ക് വഴി പരിചയപ്പെട്ട് വാഗ്ദാനങ്ങൾ നൽകി അവർ പറ്റിക്കുന്നുണ്ട്. തന്റെ പ്രശ്നങ്ങൾ ആരോടു പറയുമെന്നറിയില്ല, അതുകൊണ്ടാണ് ലൈവിൽ വന്നത്. തന്റെ നാട്ടിലും വീട്ടിലും വരെ ഇതു വന്നു. താനാണ് തെറ്റുകാരി എന്ന അവസ്ഥയായി, അവർ ഒരു കുഴപ്പവുമില്ലാതെ പുറത്തിറങ്ങി ന‌ടക്കുന്നു. 

അവർക്കു നീതി കിട്ടിയപോലെയും താൻ മോശക്കാരിയുമായി, പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. പരമാവധി ഈ വിഡിയോ ഷെയര്‍ ചെയ്ത് തന്നെ സഹായിക്കണമെന്നും അജിന പറയുന്നു. താനൊരു തമാശയ്ക്കു ചെയത് വിഡിയോ ആയിരുന്നു അത്. എല്ലാവർക്കും അവരുടേതായ സ്വാതന്ത്രം ഇല്ലേ. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് അവർ കാരണം മാത്രമായിരിക്കും.''- അജിന പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips inMalayalam