Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌20 വർഷത്തെ കാത്തിരിപ്പിനു വിരാമം, അവർ വിവാഹിതരായി !

Ramadasan Rajani Wedding അമ്പതുകാരനായ രാമദാസനും നാൽപതുകാരിയായ രജനിയും നിയമസ​ഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടററിമാരായി ജോലി ചെയ്യുന്നവരാണ്. ഇരുവരുടെയും പ്രണയകഥയറിഞ്ഞ് വിവാഹത്തിനായി നിർബന്ധിച്ചതും മുന്നിൽ നിന്നതും നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനും...

ലൈല–മജ്നു, ഷാജഹാൻ– മുംതാസ് നിസ്വാർഥ പ്രണയത്തെ വാനോളം ഉയർത്തിയ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ജീവനുതുല്യം പ്രണയിച്ച് ഒടുവിൽ എന്തിനൊക്കെയോ വേണ്ടി ത്യജിക്കപ്പെടുന്ന പ്രണയങ്ങളും ഉണ്ട്. എങ്കിലും കാത്തിരിക്കാൻ ക്ഷമയുണ്ടെങ്കിൽ കാലം ആ മനസ്സുകളെ ഒന്നിപ്പിച്ചിരിക്കും. അത്തരമൊരു പ്രണയകഥയായിരുന്നു രാമദാസൻ പോറ്റിയുടെയും രജനിയുടെയും. തങ്ങളുടെ പ്രണയത്തിന് ത‌ടസ്സവുമായി വീട്ടുകാർ നിന്നപ്പോൾ നീണ്ട ഇരുപതു വർഷക്കാലമാണ് ഇരുവരും കാത്തിരുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം ആ കാത്തിരിപ്പിനു വിരാമമായി, ഇരുവരും ഒന്നിച്ചു. 

അമ്പതുകാരനായ രാമദാസനും നാൽപതുകാരിയായ രജനിയും നിയമസ​ഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടററിമാരായി ജോലി ചെയ്യുന്നവരാണ്. ഇരുവരുടെയും പ്രണയകഥയറിഞ്ഞ് വിവാഹത്തിനായി നിർബന്ധിച്ചതും മുന്നിൽ നിന്നതും നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനും. വീട്ടുകാരുടെ എതിർപ്പു നീങ്ങി ഇരുകൂട്ടരുടെയും മനസ്സലിയാന്‍ കാത്തിരിക്കുകയായിരുന്നു രാമദാസനും രജനിയും. അതിനിടയിൽ വാശിപ്പുറത്തു വീട്ടുകാരെ എതിർത്തു വിവാഹിതരാകാനോ ഭീഷണി മുഴക്കാനോ ഒന്നും നിൽക്കാതെ ഇക്കഴിഞ്ഞ വർഷമത്രയും ക്ഷമയോടെ നിന്നതാണ് ഈ പ്രണയത്തിന്റെ വിജയരഹസ്യം. 

1996 ജൂലായില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റുമാരായാണ് ഇരുവരും ജോലിയില്‍ കയറുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തി (സര്‍വീസസ്) ലായിരുന്നു നിയമനം. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി തന്നെയാണ് രജനി കതിര്‍മണ്ഡപത്തിലെത്തിയത്. എല്ലാത്തിനും കാർമികത്വം വഹിച്ച് സ്പീക്കറും മുന്‍പന്തിയിൽ തന്നെ ഉണ്ടായിരുന്നു.  കടയ്ക്കല്‍ കുമ്മിള്‍ ആയ്‌ക്കോട്ട് പുത്തന്‍മഠത്തില്‍ പരേതരായ എന്‍. ശങ്കരന്‍പോറ്റിയുടെയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളായ ജി. രാമന്റെയും രത്‌നമ്മാളിന്റെയും മകളാണ് രജനി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam