ഇരു കൈകാലുകൾ ഇല്ലെങ്കിലും ഈ ജീവിതം സുന്ദരം

ശാലിനി സരസ്വതി

'നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെയെന്നും ദൈവം നിന്നോട് ക്രൂരമായാണ് പെരുമാറിയതെന്നും പറഞ്ഞ് എന്റെ മുന്നിൽ സങ്കടപ്പെടുന്നവരുണ്ട്.. അവരോ‌െടാക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു ഞാൻ പറയും, തെറ്റാണ്, മൈ ലൈഫ് ഈസ് ഗ്രേറ്റ്. എന്റെ ജീവിതം ദൈവത്തിന്റെ മുറ്റത്തെ സ്വർണമുല്ല പോലെ സുന്ദരമാണ്''- ആത്മവിശ്വാസത്തോടെ വനിതയോട് മനസ്സു തുറക്കുകയാണ് ശാലിനി സരസ്വതി. ഇരുകൈകാലുകളും മുറിച്ചു മാറ്റപ്പെട്ടിട്ടും മറ്റേതൊരാളേക്കാളും മനോഹരമായി സ്വപ്നം കാണുന്ന, അവയെല്ലാം കയ്യെത്തിപ്പിടിക്കുന്ന ബ്ലേഡ് റണ്ണറായ ശാലിനി സരസ്വതിയാണ് ഇത്തവണത്തെ വനിതയുടെ കവർഗേൾ. 

ശാലിനി സരസ്വതി

ഒരൊറ്റ ജന്മത്തിലെ രണ്ടുജീവിതമാണ് ശാലിനിയുടേത്. കംബോഡിയ യാത്രയ്ക്കു മുമ്പും അതിനു ശേഷവും. ഒരിക്കൽപ്പോലും തിരിച്ചെടുക്കാനാകാത്ത വിധം ജീവിതം മാറിപ്പോയത് ആ യാത്രയ്ക്കു ശേഷമായിരുന്നു. നാലാം വിവാഹ വാർഷികത്തിൽ ഭർത്താവ് പ്രശാന്ത് ചൗഡപ്പയ്ക്കൊപ്പം കംബോഡിയയിലേക്കു നടത്തിയ ആ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. യാത്രയ്ക്കിടയിൽ എപ്പോഴോ റിക്കറ്റ്സിയ എന്ന ബാക്ടീരിയ ശാലിനിയുടെ ശരീരത്തിൽ കയറിയിരുന്നു. അതോടെ ഓരോ അവയവത്തിന്റെ പ്രവർത്തനങ്ങളും തകരാറിലായിത്തുടങ്ങി. അണുബാധയേറ്റ കൈകാലുകൾ മുറിച്ചു മാറ്റുകയേ നിവർത്തിയുള്ളുവെന്ന് േഡാക്ടർമാർ അറിയിച്ചു. 

കാലുകൾ മുറിച്ചുനീക്കുന്നതിനായി ആശുപത്രിയിലെത്തുന്ന ദിവസം അവസാനമായി കാൽവിരലുകളിൽ പര്‍പ്പിൾ നിറത്തിലുള്ള നെയിൽപോളിഷ് ഇട്ടിരുന്നു ശാലിനി. പക്ഷേ തിയറ്ററിലേക്കു പോകുംമുമ്പ് നഴ്സ് അതു കണ്ടുപിടിച്ചു. അവർ പോളിഷ് തുടച്ചു നീക്കാൻ ഒരുങ്ങിയപ്പോൾ പ്ലാസ്റ്റിക് സർജൻ ഡോ. അനന്തേശ്വർ ആണു പറഞ്ഞത്, അതു വേണ്ട അവൾ മിടുക്കിയായി തിയറ്ററിലേക്ക് കയറട്ടെ എന്ന്...

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam