Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മകനെ കൊന്നവരോട് പ്രതികാരം ചെയ്യണം; ഇല്ലെങ്കിൽ...’

kashmir

‘നിങ്ങള്‍ക്ക് 72 മണിക്കൂര്‍ സമയം തരാം. എന്റെ മകനെ കൊന്നവരോടു പ്രതികാരം ചോദിക്കണം. ഇല്ലെങ്കില്‍ അതു ഞാന്‍ ചെയ്യും’ -രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ഒരു അച്ഛന്റെ ഉറച്ച വാക്കുകളാണിത്; അതും ഒരു വിമുക്ത ഭടന്റെ. കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസീബിന്റെ അച്ഛന്റെ വാക്കുകളാണ് രാജ്യമെമ്പാടും ചര്‍ച്ചയാകുന്നത്. വധിക്കും മുമ്പ് ഔറംഗസീബിനെ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇതിന്റെ വിഡിയോ തീവ്രവാദികൾ തന്നെ പുറത്തു വിട്ടിരുന്നു. സൈന്യത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പോസ്റ്റിങ്ങിന്റെയും സഹപ്രവര്‍ത്തകരുടെയും വിവരങ്ങളും തിരക്കിയായിരുന്നു പീഡനം.

കാടിന്റെ പശ്ചാത്തലത്തിലുള്ള, ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ രണ്ടിലധികം പേര്‍ ചേര്‍ന്നാണ് സൈനികനെ ഉപദ്രവിക്കുന്നത്. 

kashmir-2

44 രാഷ്ട്രീയ റൈഫിൾസിലെ റൈഫിൾമാനായ ഔറംഗസേബിനെ ഈദിന് ലീവില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട്, കഴുത്തിലും തലയിലുമായി  വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേർന്ന പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയിലേക്കാണ് മകൻ കൊല്ലപ്പെട്ടെന്ന വാർത്ത ആ പിതാവിനെത്തേടി എത്തിയത്. വാര്‍ത്ത സത്യമായിരിക്കല്ലേ എന്ന് ദൈവത്തോട് അവര്‍ പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ രാജ്യത്തിനായി തന്റെ മകന്‍ ജീവന്‍ നല്‍കിയെന്ന സത്യം വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു. 

ഇതു തന്റെ കുടുംബത്തോടു ചെയ്ത ക്രൂരത മാത്രമല്ല, ഈ രാജ്യത്തോടും കശ്മീരിനോടും സൈന്യത്തോടും ചെയ്ത ക്രൂരതയാണ്. ഇതു ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും പിതാവ് രോഷത്തോടെ പറഞ്ഞു. എങ്കിലും ഒടുവില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ പ്രസക്തമാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടു. അതുകൊണ്ട് മറ്റു മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സൈന്യത്തിലേക്ക് അയച്ചില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ആരാണ് പോരാടുകയെന്നും ഔറംഗസീബിന്റെ പിതാവ് ചോദിക്കുന്നു.

kashmir-1

ഹിസ്ബുല്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സൈനികസംഘത്തില്‍ ‌ഔറംഗസീബും ഉണ്ടായിരുന്നു.