ആദ്യ മത്സരത്തിൽ പെനാൾറ്റി കിക്ക് പാഴാക്കിയ മെസിക്ക് ഉൗർജമേകാൻ ഭാര്യ അന്റോനല്ല റഷ്യയിൽ എത്തുന്നു. ആദ്യ മത്സരത്തിന് ശേഷം മെസി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഭാര്യയുടെ സന്ദർശനം. അര്‍ജന്‍റീനയുടെ പരിശീലനം പകര്‍ത്താൻ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോൾ മെസ്സി പരിശീലനം അവസാനിപ്പിച്ച് ഡ്രെസ്സിംഗ് റൂമിലേക്ക് തിരിച്ചതായും വാർത്തകളുണ്ടായിരുന്നു.
എന്നത്തേക്കാളും കൂടുതലായി ഇന്ന് ഞാന്‍ നിനക്കൊപ്പമുണ്ട്, പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ലോകം മുഴുവന്‍ പ്രിയതമനെ പഴിചാരുമ്പോൾ കാറ്റലോണിയയിലെ വീട്ടിലിരുന്നു അവൾ ഇസ്റ്റഗ്രമിൽ കുറിച്ചതാണ് ഈ വാക്കുകൾ. ഒപ്പം മക്കളായ തിയാഗോയ്ക്കും മാറ്റോയ്ക്കും സിരോയ്ക്കുമൊപ്പം ഇരുവരും നല്‍ക്കുന്ന ആ മനോഹര ചിത്രവും അവൾ പങ്കുവച്ചു. മൂന്നുമക്കളാണ് മെസ്സി– അന്റോനല്ല ദമ്പതികൾക്ക്. 2017 ജൂൺ 30നാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. അങ്ങനെങ്കിൽ ഇൗവർഷം ഇരുവരും ഒരുമിച്ച് റഷ്യയിൽ വിവാഹവാർഷികം ആഘോഷിക്കുമെന്ന് കരുതാം.
മെസ്സിയുടെ അമ്മ സിലിയയാണ് അന്റോനല്ല എത്തുന്ന കാര്യം സ്ഥിരീകരിച്ചത്. ഫാദേര്‍സ് ഡേയിൽ കുടുംബാംഗങ്ങളെ കാണാൻ ടീം അഗങ്ങൾക്ക് പരിശീലകന്‍ സാംപോളി അനുമതി നൽകിയിരുന്നു. എന്നാൽ മെസ്സിയുടെ ഭാര്യയോ മക്കളോ എത്തിയിരുന്നില്ല. ക്രോയേഷ്യയ്ക്കെതിരെ നാളെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam