ഐപിഎസ് ഓഫീസറോട് പ്രണയം; പുലിവാൽ പിടിച്ച് പൊലീസ്!!

മധ്യപ്രദേശിലെ പൊലീസ് സൂപ്രണ്ട് സച്ചിൻ അതുക്കർ ഇന്റ്ർനെറ്റിലെ സെൻസേഷനാണ്. സിനിമാതാരങ്ങളെവെല്ലുന്ന സൗന്ദര്യമാണ് സച്ചിനുള്ളത്. ഇദ്ദേഹത്തോടുള്ള ആരാധനകലശലായി ഒരു പഞ്ചാബി പെൺകുട്ടി മധ്യപ്രദേശിലെത്തിയത് പൊലീസിനെ പുലിവാൽ പിടിപ്പിച്ചിരിക്കുകയാണ്. 

സച്ചിന്റെ ചിത്രങ്ങള്‍ കണ്ട് ആദ്യം ആരാധനയായി. പിന്നീട് അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണമെന്നായി മോഹം. അങ്ങനെ മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ സങ്കല്‍പ്പ നായകനെത്തേടി ഉജ്ജയിനിയിലെത്തിയത്. തുടര്‍ന്ന് എസ്പിയെ കാണുന്നതിന് ഓഫീസിലും പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. സംഭവമറിഞ്ഞതോടെ പോലീസ് കുട്ടിയെ പിൻതിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ പെൺകുട്ടി ഒന്നിനും വഴങ്ങാത്തയാളാണെന്ന് വനിതാ പോലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള രേഖ വര്‍മ്മ പറയുന്നു. 

കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും തിരികെ വീട്ടിലേക്ക് മടങ്ങാന്‍ കുട്ടി താത്പര്യപ്പെടുന്നില്ലത്രേ. സച്ചിനെ കണ്ടശേഷം മാത്രമേ തിരികെ പോകുകയുള്ളുവെന്ന നിലപാടിലാണ് മനശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദ വിദ്യാര്‍ത്ഥിനിയായ ഇവര്‍. പലതരത്തിലുള്ള കൗണ്‍സിലിങ്ങും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് പോലീസ് പഞ്ചാബിലേക്കുള്ള ട്രെയിന്‍ കയറ്റി വിടുന്നതിനായി നഗ്ഡ സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കൗണ്‍സിലര്‍ മാരുടെ സഹായത്തോടെ അവര്‍ ചോദിക്കുന്ന ഭക്ഷണം നല്‍കി പരിപാലിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഇവരെ കൊണ്ടുപോകുന്നതിനായി മാതാപിതാക്കള്‍ എത്തുമെന്ന് പോലീസ് പറയുന്നു. ഭഗല്‍പൂര്‍ എന്ന ചെറുഗ്രാമത്തില്‍ നിന്നും പഠിച്ചു വന്ന 2007 ഐപിഎസ് ബാച്ചുകാരനായ സച്ചിനു സമൂഹമാധ്യമത്തില്‍ താരങ്ങളെ വെല്ലുന്ന ആരാധക പിൻതുണയുണ്ട്. 34കാരനായ സച്ചിന്‍ അവിവാഹിതനാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam