‘‘ഇതെന്റെ ഭാര്യ തന്നെയോ’’ അല്ലു അർജ്ജുന്‍

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് അല്ലു അർജ്ജുൻ. ഇങ്ങ് കേരളത്തിലും താരത്തിന് ആരാധകരേറെയുണ്ട്. സിനിമയിലെ തിരക്കുകൾക്കിടിയിലും കുടുംബത്തോടൊപ്പം ചിലവിടാൻ അല്ലു സമയം കണ്ടെത്താറാണ്ട്. തന്റെ കുടുംബ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാനും അല്ലുവിന് മടിയൊന്നുമില്ല.

ഇത്തരത്തിൽ അല്ലു പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓ എന്റെ ദൈവമേ! ഞാൻ വിവാഹം കഴിച്ചത് ഇത്രയും സുന്ദരിയായവളെയാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല എ​ന്ന അടിക്കുറിപ്പോടെ ഭാര്യ സ്നേഹയുെട ചിത്രമാണ് അല്ലു പങ്കുവെച്ചത്. പീച്ച് നിറത്തിലുള്ള ലാച്ചയാണ് ചിത്രത്തിൽ സ്നേഹയുടെ‌ വേഷം.

അല്ലുവിന്റെ ഭാര്യയോടുള്ള സ്നേഹത്തെ പുകഴ്ത്തിയ ആരാധകർ ഏറെ നാൾ ഒന്നിച്ചു ജീവിക്കാൻ ഇരുവർക്കും സാധിക്കട്ടെയെന്നും ആശംസിച്ചു. അല്ലുവിന്റെ ഹ്യൂമർ സെൻസ് അപാരമാണെന്നും ആരാധകരുെട കമന്റുകളുണ്ട്. 

ദീർഘകാല സുഹൃത്തായിരുന്ന സ്നേഹ റെഡ്ഡിയെ 2011 മാർച്ചിലാണ് അല്ലു വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. വിക്രം കെ. കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.