Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലു അർജുന് മകൻ കൊടുത്ത പണി!

Allu Arjun അല്ലു അർജുൻ മകൻ അയാൻ

ഇന്നത്തെ കുട്ടികൾക്ക് സ്മാർട്ഫോണുകൾ കളിപ്പാട്ടം പോലെയാണ്. മുതിർന്നവരേക്കാൾ മികവോടെ ഗെയിം കളിക്കാനും പാട്ടുകള്‍ കേൾക്കാനും വിഡിയോ കാണാനുമൊക്കെ അവർക്ക് ആരുടെയും സഹായം വേണ്ട. അതുകൊണ്ട് കൊച്ചുകുട്ടികളുടെ കയ്യിൽ സ്മാർട്ഫോണുകൾ കൊടുക്കുമ്പോൾ ഒന്നു കരുതിയിരിക്കുന്നതാണു നല്ലത്. ഇല്ലെങ്കിൽ തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുനു പറ്റിയതു പോലിരിയ്ക്കും. മകൻ ചെയ്ത ഒരു അബദ്ധം ഓർത്ത് ഇപ്പോഴും താടിയ്ക്കു കയ്യും കൊടുത്തിരിയിക്കുകയാണ് അല്ലു.

സംഗതി മറ്റൊന്നുമല്ല അല്ലു അറിയാതെ തന്നെ അല്ലുവിന്റെ വക ഒരു മനോഹര ഗാനം ഔദ്യോഗിക ട്വിറ്റർ പേജിൽ ആരോ ട്വീറ്റ് ചെയ്തിരിക്കുന്നുു. താനിപ്പോൾ ഒന്നും ട്വീറ്റ് ചെയ്തില്ലല്ലോ പിന്നെങ്ങനെ ഇതു സംഭവിച്ചു എന്നാലോചിച്ച് തല പുകച്ചിരിയ്ക്കുമ്പോഴാണ് തൊട്ടപ്പുറത്ത് കള്ളച്ചിരിയുമായി നിൽക്കുന്ന മകൻ അയാനെ കണ്ടത്. അപ്പോഴാണ് പിടികിട്ടിയത് ഗാനം ട്വീറ്റ് ചെയ്തത് രണ്ടുവയസുകാരൻ അയാൻ ആണെന്ന്. എന്നാലും മകന്റെ ട്വീറ്റ് നൽകിയ ഷോക്കിൽ നിന്നും ഇതുവരെയും മുക്തനായിട്ടില്ല അല്ലു.

സർദ്ദാർ ഗബ്ബാർ സിങ് എന്ന ചിത്രത്തിലെ ഗാനമാണ് മകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയാൻ ആണു ട്വീറ്റിനു പുറകിൽ എന്നു കണ്ടെത്തിയതോടെ സംഭവമൊക്കെ വിശദീകരിച്ച് ഒരു നെടുനീളൻ ‌ട്വീറ്റും താരംപോസ്റ്റ് ചെയ്തു. ''ഓ മൈ ഗോഡ് ഷോക്കിങ്. മകൻ ഐട്യൂണ്‍സിൽ ഗാനം കേട്ടു കൊണ്ടിരിക്കുകയായിരുന്നു. പിന്നെ ഞാൻ കാണുന്നത് എന്റെ ട്വിറ്റർ അക്കൗണ്ടിൽ സർദ്ദാർ ഗാനം ട്വീറ്റ് ചെയ്തിരിക്കുന്നതാണ്. അസാധ്യം. അവൻ അതെങ്ങനെയാണു ചെയ്തതെന്നു കണ്ടുപിടിക്കാൻ പത്തുമിനുട്ടുവേണ്ടി വന്നു. അവനു ഫോണിലെ യാതൊരു കാര്യങ്ങളും അറിയില്ല. ശരിക്കും ഭാഗ്യമുണ്ട്. ഇനിമുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഞാനിപ്പോഴും ആ ഷോക്കിലാണ്. അല്ലു പറയുന്നു''.

Allu Arjun അല്ലു അർജുൻ ഭാര്യ സ്നേഹ മകൻ അയാൻ