Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലൈക ആറോറയും അർജുൻ കപൂറും പ്രണയത്തിൽ?

malalika-arjun-kapoor-love-gossip-stories

അർജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി. ഉൗഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടിട്ടുമുണ്ട്. 

ഇൗയിടെ തന്റെ പുതിയ ചിത്രം നമസ്തേ ഇംഗ്ലണ്ടിന്റെ പ്രചാരണാർഥം അർജുൻ കപൂർ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തി. പരിനീതി ചോപ്രയും അർജുനൊപ്പം ഉണ്ടായിരുന്നു. കരൺ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികർത്താക്കളാകുന്ന ഷോയിൽ അർജുൻ എത്തിയതോടെ വീണ്ടും ഗോസിപ്പുകൾ ശക്തമായി. സ്റ്റേജിൽ മത്സരാർഥിയുടെ കൈപിടിച്ച് മലൈകയും അർജുനും നൃത്തം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

44 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷൻ വീക്കിൽ അർജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറിൽ  സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.

അർജുൻ തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും ആളുകൾ ആവശ്യമില്ലാത്ത അർഥങ്ങള്‍ ഞങ്ങളുടെ ബന്ധത്തിന് നൽകുകയാണ് എന്നാണ് മലൈക അറോറ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.