Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ പ്രിയങ്കയുടെ ബ്രൈഡൽ ഷവർ; ചിത്രങ്ങൾ

priyanka-chopra-bridal-shower-viral-images ചിത്രം കടപ്പാട്: മിമി കറ്റ്ട്രെൽ ഇൻസ്റ്റഗ്രാം

പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹതീയതി തീരുമാനമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച വാർത്തകൾക്കു പഞ്ഞമില്ല. തീയതിയും സ്ഥലവും അഥിതികളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചര്‍ച്ചകളിലെ പ്രധാനവിഷയവുമാണ്. 

എന്തായാലും വിവാഹദിനം അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് ആവേശമേകി  പ്രിയങ്കയുടെ ബ്രൈഡൽ ഷവർ ചിത്രം പുറത്തുവന്നു. ന്യൂയോർക്കിലുള്ള പ്രിയങ്കയുെട ടീമാണ് ബ്രൈഡൽ ഷവർ ഒരുക്കിയത്.

വെ‌ള്ള മാർച്ചേസ ഫേതേഡ് ഗൗണും ആഭരണമായി ഡയമണ്ട് നെക്ക്ലേസുമാണ് താരം അണിഞ്ഞിരിക്കുന്നത്.  ഇൗ നെക്ലേസ് പ്രിയങ്കയുടെ വിവാഹമോതിരത്തിനൊപ്പം നിക് വാങ്ങിയതാണ്. ന്യൂഡ് ലോബൗട്ടിൻ പംപ്സ് ആണ് താരത്തിന്റെ കാലുകളിൽ.

ഡിസംബറിൽ ജോധ്പുരിലായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.