വിവാഹചടങ്ങ് പൂർത്തിക്കി കൊല്ലം കുണ്ടറ സ്വദേശി അഖിൽ നാഥും കുണ്ടറ വെള്ളിമൺ സ്വദേശിനി അഞ്ജുഷയുയും ആദ്യം പോയത് എഴുകോൺ കാരുവേലിൽ സതിഭായിയുടെ വീട്ടിലേക്കാണ്. അവരുടെ കയ്യിൽ ഒരു ടിവിയും ഉണ്ടായിരുന്നു. സതിഭായിയുടെ മകൾ ആരാധ്യയ്ക്ക് ആ ടിവി സമ്മാനിച്ച് വിവാഹദിവസം അവർ മാതൃകാപരമാക്കി. സതിഭായിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹചടങ്ങ് പൂർത്തിക്കി കൊല്ലം കുണ്ടറ സ്വദേശി അഖിൽ നാഥും കുണ്ടറ വെള്ളിമൺ സ്വദേശിനി അഞ്ജുഷയുയും ആദ്യം പോയത് എഴുകോൺ കാരുവേലിൽ സതിഭായിയുടെ വീട്ടിലേക്കാണ്. അവരുടെ കയ്യിൽ ഒരു ടിവിയും ഉണ്ടായിരുന്നു. സതിഭായിയുടെ മകൾ ആരാധ്യയ്ക്ക് ആ ടിവി സമ്മാനിച്ച് വിവാഹദിവസം അവർ മാതൃകാപരമാക്കി.

സതിഭായിയുടെ ഇരുകാലുകൾക്കും ചലനശേഷിയില്ല. ഭർത്താവ് മരണപ്പെട്ടു. മകൾ ആരാധ്യ പവിത്രേശ്വരം കെഎൻഎൻഎംഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പഠനം ഓൺലൈനായപ്പോൾ ആരാധ്യയുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മകൾക്ക് ടിവിയോ മൊബൈലോ വാങ്ങിച്ചു നൽകാനാവില്ല എന്നത് സതിഭായിയെ വേദനിപ്പിച്ചു. എന്നാൽ അപ്പോഴാണ് നന്മയുടെ കരസ്പർശവുമായി അവർ തേടിയെത്തിയത്.

ADVERTISEMENT

റെയിൽവേ ജീവനക്കാരനായ നവ വരൻ അഖിൽനാഥിന്റെ സഹപ്രവർത്തകനും അഭിനേതാവ് അനീഷ് രവിയുടെ പേരിലുള്ള അനീഷ് രവി ഫ്രണ്ട്സ് ആൻഡ് ഫാമിലി അസോസിയേഷൻ വേൾഡ് വൈഡ് എന്ന നവമാധ്യമ കൂട്ടയ്മയുടെ അഡ്മിനുമായ രതീഷ് ശശിധരനാണ് ഈ കുടുബത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയുന്നത്. തുടർന്ന് അഖിലിനെ ഇക്കാര്യം അറിയിച്ചു. ടിവി വാങ്ങി നൽകാനുള്ള സന്നദ്ധത അഖിൽ പ്രകടിപ്പിച്ചു. വിവാഹദിവസം ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു.

അനീഷ് രവി ഫ്രണ്ട്സ് ആൻഡ് ഫാമിലി എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ നിര്‍ധനരായ വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോണുകളും ടിവികളും എത്തിച്ചു നൽകിയിരുന്നു. കൂടുതൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കൂട്ടായ്മയുടെ തീരുമാനം.

ADVERTISEMENT

English Summary : TV Challenge by Aneesh Ravi Friends and Family