ജീവിതം മുഴുവൻ മധുവിധു; പുതുമോടി നിലനിർത്താൻ വഴിയുണ്ട്
മധുവിധു എന്നെന്നും നീണ്ടു നിന്നെങ്കിൽ.... ഇങ്ങനെ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഏതൊരു ദാമ്പത്യത്തിലെയും മനോഹരമായ ഒരു കാലമാണത്. പിണക്കത്തിനും ഇണക്കത്തിനും റൊമാൻസിനുമൊക്കെ ഒരു പ്രത്യേക സുഖം ലഭിക്കുന്ന നാളുകൾ. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു ആറു മാസം ആകുമ്പോഴേക്കും പുതുമോടി നഷ്ടമാകും. ഒരു വർഷം

മധുവിധു എന്നെന്നും നീണ്ടു നിന്നെങ്കിൽ.... ഇങ്ങനെ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഏതൊരു ദാമ്പത്യത്തിലെയും മനോഹരമായ ഒരു കാലമാണത്. പിണക്കത്തിനും ഇണക്കത്തിനും റൊമാൻസിനുമൊക്കെ ഒരു പ്രത്യേക സുഖം ലഭിക്കുന്ന നാളുകൾ. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു ആറു മാസം ആകുമ്പോഴേക്കും പുതുമോടി നഷ്ടമാകും. ഒരു വർഷം പിന്നിടുമ്പോഴേക്കും കഠിനമായ വിരസത അനുഭവിക്കുന്ന ദമ്പതികളുമുണ്ട്. പങ്കാളിയ്ക്ക് തന്നോട് സ്നേഹം കുറയുന്നുണ്ടോ എന്ന സംശയം മധുവിധു കാലത്തിന് ശേഷം പിടികൂടുന്നവരും നിരവധിയാണ്.
എന്നും പുതുമോടിയോടെ ജീവിതം ആസ്വദിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പുതുമോടി എന്നും സ്വാഭാവികമായി നിലനിൽക്കുകയില്ല. എന്നാൽ അതിനെ നിലനിർത്താനും സൃഷ്ടിക്കാനും നമുക്ക് ശ്രമിക്കാനാവും. അങ്ങനെ ബന്ധം വിരസതയിലേക്ക് വഴുതി പോകുന്നത് തടയാനും സാധിക്കും. അതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.
1. സമയം
ജീവിതത്തിൽ സമയത്തേക്കാൾ വിലയുള്ള മറ്റൊന്നില്ല. എത്ര തിരക്കിലായാലും പങ്കാളിയ്ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സ്നേഹത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കുന്ന ഈ സമയം ബന്ധം ദൃഢമാക്കും.
2. ആശയവിനിമയം
എല്ലാ ദിവസവും പരസ്പരം സംസാരിക്കുക. സത്യസന്ധവും മനസ്സു തുറന്നുമായ സംഭാഷണങ്ങൾ ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കും. തനിക്ക് എന്തും പറയാവുന്ന ആളാണ് പങ്കാളി എന്ന ചിന്ത ജീവിതത്തെ കൂടുതൽ മനോഹരമാക്കും.
3. പുതുമ
എല്ലാത്തിലും പുതുമ കണ്ടെത്തുന്നത് ബന്ധത്തിൽ നല്ല മാറ്റങ്ങൾക്ക് തുടക്കമിടും. അത് നല്ല ഓർമകൾ സമ്മാനിക്കുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കംഫർട്ട് സോണുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.
4.മോട്ടിവേഷൻ
പരസ്പരം എല്ലാകാര്യങ്ങളിലും പ്രചോദനം നൽകുന്നത് നല്ലതാണ്. സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുമ്പോൾ അത് തന്റെ പങ്കാളിയെ കൂടുതൽ അറിയാൻ പ്രാപ്തമാക്കും. കൂടുതൽ വിശ്വാസവും ധൈര്യവും നൽകും.
5. പോസിറ്റീവ്
എപ്പോഴും പോസിറ്റിവായ കാര്യങ്ങൾ മാത്രം സംസാരിക്കുകയും നെഗറ്റിവിറ്റിയെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുക. പങ്കാളി ചെറിയ കാര്യങ്ങൾ ചെയ്താൽ പോലും അഭിനന്ദിക്കുന്നതും പിന്തുണയ്ക്കുന്നതും ബന്ധങ്ങളെ കൂടുതൽ മനോഹരവും കൂടുതൽ സുന്ദരവുമാക്കും.
English Summary : Tips to Make the Honeymoon Last a Lifetime