ചില ചോദ്യങ്ങൾക്ക് ബന്ധങ്ങളെ തകർക്കാനും മനസ്സിനെ മുറിവേൽപ്പിക്കാനും കരുത്തുണ്ട്. ദാമ്പത്യത്തിലും പ്രണയത്തിലും ഇത്തരം ചോദ്യങ്ങളുടെ പ്രതിഫലനം വളരെ ശക്തമായിരിക്കും. പെട്ടന്നുള്ള ആവേശത്തിലാണ് ദമ്പതികൾക്കിടയിൽ ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ചോദിക്കുമ്പോൾ നിസ്സാരമെന്ന് കരുതുമെങ്കിലും വ്യക്തിത്വത്തിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ചോദ്യങ്ങൾക്ക് ബന്ധങ്ങളെ തകർക്കാനും മനസ്സിനെ മുറിവേൽപ്പിക്കാനും കരുത്തുണ്ട്. ദാമ്പത്യത്തിലും പ്രണയത്തിലും ഇത്തരം ചോദ്യങ്ങളുടെ പ്രതിഫലനം വളരെ ശക്തമായിരിക്കും. പെട്ടന്നുള്ള ആവേശത്തിലാണ് ദമ്പതികൾക്കിടയിൽ ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ചോദിക്കുമ്പോൾ നിസ്സാരമെന്ന് കരുതുമെങ്കിലും വ്യക്തിത്വത്തിനെ മുറിവേൽപ്പിക്കുകയും സ്വകാര്യതയെ ലംഘിക്കുകയും ചെയ്യുന്ന ആ ചോദ്യങ്ങൾ ഇവയാണ്.

∙ ‘നീ പറയുന്നത് സത്യം തന്നെയാണോ’– വിശ്വാസമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇവിടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നതായി പങ്കാളിക്കായി തോന്നാം. ഇതൊരു തുടർക്കഥയാകുമ്പോൾ പരസ്പര വിശ്വാസമില്ല എന്ന തോന്നൽ ശക്തമാകും. ഇതു പതിയെ ബന്ധം തകരാൻ കാരണമാവുകയും ചെയ്യും. അതുകൊണ്ട് സംശയത്തിന്റെ പേരിൽ ഇത്തരം ചോദ്യങ്ങൾ വേണ്ട. തുറന്നു സംസാരിക്കൂ.

ADVERTISEMENT

∙ ‘മുൻപങ്കാളി എന്നെക്കാൾ മികച്ചതായിരുന്നോ’– മുൻബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കണം. ദാമ്പത്യത്തിൽ യാതൊരു ഗുണവും ആ ചോദ്യങ്ങൾ ചെയ്യില്ല. മാനസികമായി പങ്കാളിയെ അസ്വസ്ഥമാക്കാനേ ഈ ചോദ്യം സഹായിക്കൂ. ചിലപ്പോൾ കിട്ടുന്ന മറുപടി ചോദിച്ചയാളുടെ സ്വസ്ഥത ഇല്ലാതാക്കാനും കാരണമാകാം. 

∙ ‘എന്നോടുള്ള സ്നേഹം യാഥാർഥ്യമോ’– ഒരാളുടെ ആത്മാർഥതയിലാണ് ചോദ്യം ചെന്നു പതിക്കുന്നത്. തന്നോടുള്ള സ്നേഹം അറിയാനുള്ള ഒരു ശ്രമം എന്ന നിലയിലാകും പങ്കാളി ഇത് പലപ്പോഴും ഉപയോഗിക്കുക. പക്ഷേ തന്റെ സ്നേഹം വിശ്വാസിക്കാത്ത ഒരാളാണ് പങ്കാളി എന്നു തോന്നലുണ്ടാകാനേ ഇതു സഹായിക്കൂ.

ADVERTISEMENT

∙ ‘എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് എന്തിന്’– പങ്കാളി ഒരു വ്യക്തിയാണ്. അയാൾക്ക് സ്വന്തം ഇഷ്ടങ്ങൾ ഉണ്ടാകും. നിങ്ങള്‍ക്ക് അക്കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കുക. ഈ ചോദ്യം ഞാൻ നിന്നെക്കാൾ മുകളിലാണ് എന്ന ഭാവമുള്ളതാണ്. പരസ്പരം ബഹുമാനിക്കുന്നവർക്കിടയിൽ വ്യക്തി കേന്ദ്രീകൃതമായ ഈ ചോദ്യങ്ങൾ ആവശ്യമില്ല.

English Summary : These questions will break the relationship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT