പ്രണയ പരാജയം; ജീവിതം അവസാനിപ്പിക്കുന്നവരും ജീവൻ എടുക്കുന്നവരും അറിയാൻ
പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ കൂടുതൽ വാശിയോടെ മുന്നേറുകയാണ് വേണ്ടത്. അതല്ലാതെ പ്രതികാരം കൊണ്ട് ജീവിതത്തെ ഇല്ലാതാക്കുകയല്ല...
പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ കൂടുതൽ വാശിയോടെ മുന്നേറുകയാണ് വേണ്ടത്. അതല്ലാതെ പ്രതികാരം കൊണ്ട് ജീവിതത്തെ ഇല്ലാതാക്കുകയല്ല...
പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ കൂടുതൽ വാശിയോടെ മുന്നേറുകയാണ് വേണ്ടത്. അതല്ലാതെ പ്രതികാരം കൊണ്ട് ജീവിതത്തെ ഇല്ലാതാക്കുകയല്ല...
എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയിലാണ്ടു പോകുന്നവര്‍ മുതല്‍ ജീവിതം അവസാനിപ്പിക്കുന്നവരെയും ജീവന്‍ എടുക്കുന്നവരെയും വരെ പ്രണയ പരാജയം സൃഷ്ടിക്കുന്നു. പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ കൂടുതൽ വാശിയോടെ മുന്നേറുകയാണ് വേണ്ടത്. അതല്ലാതെ പ്രതികാരം കൊണ്ട് ജീവിതത്തെ ഇല്ലാതാക്കുകയല്ല.
∙ ആഗ്രങ്ങൾ എപ്പോഴും സഫലമാകില്ല
പ്രണയിക്കുമ്പോൾ ഈ ലോകം തന്നെ നേടാനാകും എന്ന ചിന്തയുണ്ടാകും. അത്രയേറെ ആവേശവും ശക്തിയുമാണ് വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടാവുക. എന്നാൽ പ്രണയം പരാജയപ്പെടുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാകുന്നത്. ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമുക്ക് ലഭിക്കുകയില്ല എന്നു മനസ്സിലാക്കുന്നത് ജീവിതത്തിൽ ഏറെ ഗുണം ചെയ്യും. ആ തിരിച്ചറിവുണ്ടെങ്കിൽ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് മുന്നേറാനാകും.
∙ പ്രണയം മാത്രം പോര
പ്രണയത്തിനപ്പുറം മറ്റു പല കാര്യങ്ങളും ചേരുമ്പോഴാണ് ബന്ധം മുന്നോട്ടു പോകുന്നത്. പരസ്പര വിശ്വാസം, കരുതൽ, മനസ്സിലാക്കൽ എന്നിങ്ങനെ നീളുന്നു ആ ഘടകങ്ങൾ. പരസ്പരം പ്രണയിക്കുന്നുവെന്നത് കൊണ്ട് മാത്രം ബന്ധങ്ങൾ നിലനിൽക്കില്ല എന്നു തിരിച്ചറിയണം. ബന്ധം നിലനിർത്തുക എന്നത് പല ഘടകങ്ങൾ കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. അതൊരു കലയാണ്. അതു പഠിച്ചെടുക്കാൻ ഈ അവസരം ഉപയോഗിക്കാം.
∙ മനസ്സ്, ശരീരം
പ്രണയം പരാജയം മനസ്സിനെ മാത്രമല്ല ശരീരത്തെയും ബാധിക്കും. മാനസ്സിലുണ്ടാകുന്ന സമ്മർദ്ദവും സംഘർഷങ്ങളും ശരീരത്തെ ദുര്‍ബലപ്പെടുത്തും. മനസ്സും ശരീരവും പരസ്പര പൂരകങ്ങളാണ്. രണ്ടും കരുത്തോടെ ഇരിക്കണം. പ്രതിസന്ധികളിൽ ഇവയെ ഉത്തേജിപ്പിച്ച് നിർത്തേണ്ടത് എങ്ങനെയെന്ന് ഈ അനുഭവങ്ങളിൽനിന്നു പഠിക്കാം.
∙ ലക്ഷ്യബോധം
പ്രണയപരാജയത്തിന്റെ കാരണങ്ങളെ വിലയിരുത്തുക. ജീവിതത്തിലെ തന്നെ വലിയൊരു പാഠമാണ് അത്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന െതറ്റുകൾ ആകാം പരാജയത്തിന് കാരണമാകുന്നത്. നമ്മുടെ ചില കണക്കുകൂട്ടലുകൾ പിഴച്ചിരിക്കാം. അതെല്ലാം മനസ്സിലാക്കി ലക്ഷ്യബോധത്തോടെ പ്രയത്നിക്കാം.
∙ പുതിയ ബന്ധങ്ങള്‍
പ്രണയം തകർന്നു എന്ന് കരുതി അതിൽ എല്ലാം മോശപ്പെട്ട കാര്യങ്ങൾ മാത്രമാണ് നടന്നത് എന്ന് കരുതണ്ട. ഭാവിയിൽ പുതിയ ഇണയെ കണ്ടെത്തുമ്പോഴും പുതിയൊരു ജീവിതം ആരംഭിക്കുമ്പോഴും നാം ഒഴിവാക്കേണ്ട തെറ്റുകൾ നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും.
∙ യഥാർഥ സുഹൃത്തുക്കള്‍
ജീവിതത്തിലെ മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് യഥാർഥ സുഹൃത്തുക്കളെ കണ്ടെത്തുക എന്നു പറഞ്ഞു കേട്ടിട്ടില്ലേ. അതുതെന്നയാണ് ഇവിടെയും സംഭവിക്കുക. നമ്മുടെ പ്രണയം പരാജയപ്പെടുമ്പോൾ കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും ഉണ്ടാകും. എന്നാൽ ഒപ്പം ശക്തി പകര്‍ന്നു നിൽക്കുന്നവരെയും കാണാം. അവരാണ് യഥാർഥ സുഹൃത്തുക്കൾ.
English Summary : Lessons you need to learn from failed relationship