ഭർത്താവ് എവിടെ? എന്താണ് കാണാത്തത്?; വിഡിയോയുമായി നടി ശരണ്യ ആനന്ദ്
കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ആകാശഗംഗ 2, ചങ്ക്സ്, മാമാങ്കം എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു മനേഷും ശരണ്യയും വിവാഹിതരായത്.....

യുട്യൂബിൽ സജീവമാണ് സിനിമ–സീരിയൽ താരം ശരണ്യ ആനന്ദ്. കുടുംബ, സീരയിൽ വിശേഷങ്ങൾ താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വ്ലോഗിങ് തുടങ്ങിയശേഷം ഭര്‍ത്താവ് എവിടെയാണെന്ന് നിരവധിപ്പേർ ചോദിച്ചിരുന്നു. ഇതിനു മറുപടിയായി എത്തിയിരിക്കുകയാണ് പ്രിയതാരം.
ശരണ്യയുടെ ഭർത്താവ് മനേഷ് ബിസിനസുകാരനാണ്. കുടുംബസമേതം നാഗ്പുരിലാണ് താമസം. വല്ലപ്പോഴും മാത്രമേ കേരളത്തിലേക്ക് വരൂ. ശരണ്യ ഷൂട്ടിങ് ബ്രേക്കുകളിൽ നാഗ്പുരിലേക്ക് പോവുകയാണ് പതിവ്. ഇതുകൊണ്ട് ശരണ്യയുടെ വിഡിയോയിൽ മനേഷിനെ അധികം കാണാറില്ല. ഇത്തവണ നാട്ടിലേക്ക് മനേഷ് എത്തിയപ്പോൾ കൂട്ടികൊണ്ടു വരാൻ വിമാനത്താവളത്തിലേക്ക് പോയ ശരണ്യ അതൊരു വ്ലോഗ് ആക്കി പങ്കുവയ്ക്കുകയായിരുന്നു. ‘‘നിങ്ങൾ കാണാൻ ആഗ്രഹിച്ച ആൾ എത്തി. ഒരുപാട് പേർ മനേഷേട്ടനെ അന്വേഷിച്ചു. ഇത് ആൾ നിങ്ങളുടെ മുമ്പിൽ’’ എന്നായിരുന്നു ശരണ്യ പറഞ്ഞത്. പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് മനേഷും പ്രതികരിച്ചു.
കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ആകാശഗംഗ 2, ചങ്ക്സ്, മാമാങ്കം എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു മനേഷും ശരണ്യയും വിവാഹിതരായത്.
വിഡിയോ കാണാം;