എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല: അൻഷിത അക്ബർ ഷാ
അൻഷിത തന്റെ ഭർത്താവും നടനുമായ അർണവുമായി പ്രണയത്തിലാണെന്നും ഇവർ വൈകാതെ വിവാഹിതരാകുമെന്നും ആരോപിച്ച് തമിഴ് സീരിയൽ താരം ദിവ്യ ശ്രീധർ രംഗത്തെത്തിയിരുന്നു. തന്നെ ആക്രമിക്കാനും ഗർഭച്ഛിദ്രത്തിനു ശ്രമിച്ചുവെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ്....

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സീരിയിൽ താരം അൻഷിത അക്ബർഷാ. തന്റെ നിശബ്ദത മണ്ടത്തരം തുടരാനുള്ള അനുവാദമല്ലെന്നും പ്രതികരിക്കുമ്പോൾ അത് വ്യക്തവും ശക്തവുമായിരിക്കുമെന്നും അൻഷിത സമൂഹമാധ്യമത്തിൽ കുറിച്ചു. അൻഷിത തന്റെ ഭർത്താവും നടനുമായ അർണവുമായി പ്രണയത്തിലാണെന്നും ഇവർ വൈകാതെ വിവാഹിതരാകുമെന്നും ആരോപിച്ച് തമിഴ് സീരിയൽ താരം ദിവ്യ ശ്രീധർ രംഗത്തെത്തിയിരുന്നു. തന്നെ ആക്രമിക്കാനും ഗർഭച്ഛിദ്രത്തിനു ശ്രമിച്ചുവെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത്. ഇതിന്റെ ചുവടുപിടിച്ച് പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അൻഷിതയുടെ പ്രതികരണം.
‘‘എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല. എന്റെ പ്രതികരണം ശക്തവും വ്യക്തവുമായിരിക്കും. അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേർന്ന് വിരോധികൾക്ക് സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടു പോകാം.
നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരക്കും! എന്നാൽ അത് രണ്ട് വശമുള്ള കോടാലി ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടും.’’– അൻഷിത സമൂഹമാധ്യമത്തിൽ കുറിച്ചു.
ചെല്ലമ്മ എന്ന സീരിയലിലാണ് അൻഷിതയും അർണവും ഒന്നിച്ച് അഭിനയിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധം ചോദ്യം ചെയ്തപ്പോൾ ഷൂട്ടിങ് സെറ്റിൽവച്ച് അൻഷിത തന്നെ ആക്രമിച്ചെന്നുമായിരുന്നു ദിവ്യയുടെ ആരോപണം. അർണവ് വിവാഹിതനാണെന്നും താൻ ഗർഭിണിയാണ് എന്ന് അറിഞ്ഞശേഷവുമാണ് അൻഷിത ഇത്തരത്തിൽ പെരുമാറുന്നതെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദിവ്യയാണ് ഷൂട്ടിങ് സെറ്റിൽ വന്നു പ്രശ്നമുണ്ടാക്കിയതെന്നും അൻഷിത മാന്യമായാണു പെരുമാറിയതെന്നും അർണവ് പ്രതികരിച്ചു. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ടെന്ന കാര്യം മറച്ചു വച്ചാണ് ദിവ്യ തന്നെ വിവാഹം ചെയ്തതെന്നും ഗർഭച്ഛിദ്രത്തിനു വേണ്ടി ആണ്‍സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് ഇതെല്ലാം ചെയ്യുന്നതെന്നും അർണവ് ആരോപിച്ചു. ഇരുവരും പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
2017ൽ സംപ്രേഷണം ആരംഭിച്ച ‘കേളടി കൺമണി’ എന്ന സീരിയലാണ് അർണവുമായി ദിവ്യയെ അടുപ്പിച്ചത്. 5 വർഷത്തെ പ്രണയത്തിനുശേഷം തങ്ങൾ വിവാഹിതരായെന്നും ആദ്യ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും സെപ്റ്റംബർ 25ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ദിവ്യ ആരാധകരെ അറിയിച്ചു. വിവാഹ ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതു കഴിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് ആരോപണങ്ങളുമായി ദിവ്യ എത്തിയത്.
‘കൂടെവിടെ’ സീരിയലിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തിലൂടെയാണ് അൻഷിത മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. പിന്നീട് തമിഴിലും അവസരങ്ങൾ തേടിയെത്തി. ചെല്ലമ്മ സീരിയലിൽ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.