ഏറ്റെടുക്കലിൽ ആശാൻ, പിരിച്ചുവിടലിന്റെ ടെർമിനേറ്റർ; ‘കൊടിയ മുതലാളി’ ആർനോൾട്ട്
ബ്ലൂംബെർഗിന്റെ ലോകധനികരുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ യൂറോപ്പിൽനിന്ന് ആദ്യമായൊരാൾ ഒന്നാമതെത്തി. ഫ്രഞ്ച് ആഡംബര ബിസിനസ് രാജാവ് ബെർണഡ് ആർണോൾട്ട് ആണത്. ടെസ്‌ലയുടെയും സ്പേസെക്സിന്റെയും ഇപ്പോൾ ട്വിറ്ററിന്റെയും ഉടമയായ ഇലോൺ മസ്കിനെയും ഇന്ത്യയുടെ ഗൗതം അദാനിയെയും പിന്തള്ളി ആർണോൾട്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമ്പോൾ വേറെയും ചില റെക്കോർഡുകൾ കൂടി ഭേദിക്കപ്പെടുന്നുണ്ട്. 2012ൽ ബ്ലുംബെർഗ് ധനികരുടെ പട്ടിക പുറത്തുവിടാൻ തുടങ്ങിയപ്പോൾ മുതൽ കയറിയുമിറങ്ങിയും അധികകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്സിക്കൻ ടെലികമ്യൂണിക്കേഷൻ ബിസിനസുകാരനായ കാർലോസ് സ്ലിം, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആമസോൺ സിഇഒ ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരെല്ലാം സാങ്കേതികവിദ്യയുടെ ലോകത്തുനിന്നുള്ളവരാണെങ്കിൽ ആദ്യമായാണ് ഒരു ഫാഷൻ ബിസിനസുകാരൻ സ്വത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാകുന്നത്. ഗേറ്റ്സും ബെസോസും മസ്കും അമേരിക്കക്കാരായതിനാൽ ലോകധനികരിലെ ഒന്നാം സ്ഥാനം യുഎസിന്റെ കുത്തകയായിരുന്നെന്നു പറയാം. ഈ കുത്തകയാണ് ഫ്രാൻസിൽനിന്നുള്ള ഈ ആഡംബര/ഫാഷൻ ബിസിനസുകാരൻ തകർത്തത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 159 ബില്യൻ ഡോളറാണ് ആർണോൾട്ടിന്റെ ആസ്തി. ഏതാണ്ട് 13 ലക്ഷം കോടി രൂപ വരുമിത്. 139 ബില്യൻ ഡോളറുമായി ഇലോൺ മസ്ക് രണ്ടാമതും 110 ബില്യൻ ഡോളറുമായി ഗൗതം അദാനി മൂന്നാമതുമുണ്ട്.

∙ ആരാണീ ആർണോൾട്ട്
ഒറ്റ വാക്കിൽ ഫ്രഞ്ച് ആഡംബര ബിസിനസുകാരനെന്നു പറയാം. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബിസിനസ് സ്ഥാപനമായ എൽവിഎംഎച്ചിന്റെ (ലൂയി വിറ്റൺ മൊയ്സ് ഹെന്നിസി) മുഖ്യ ഓഹരി പങ്കാളിയാണ് എഴുപത്തിമൂന്നുകാരനായ ആർണോൾട്ട്. രണ്ടു ഭാര്യമാരിലായി അഞ്ചു മക്കൾ. എല്ലാവരും ആർണോൾട്ടിന്റെ വിവിധ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകിവരുന്നു. 1949 മാർച്ച് അഞ്ചിന് വടക്കൻ ഫ്രാൻസിലെ റൂബെയിലാണ് ജനനം. 1971ൽ എൻജിനീയറിങ് ബിരുദം നേടി പുറത്തിറങ്ങിയ അദ്ദേഹം പിതാവ് ജീൻ ലിയോൺ ആർണോൾട്ടിന്റെ സിവിൽ എൻജിനീയറിങ് സ്ഥാപനത്തിൽ ജോലി ചെയ്തു തുടങ്ങി. മൂന്നു വർഷത്തിനകം തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു തിരിയാൻ പിതാവിനെ പ്രേരിപ്പിച്ചു. കമ്പനിയുടെ വ്യവസായോൽപന്ന നിർമാണ യൂണിറ്റ് വിൽക്കുകയും പുതിയ റിയൽ എസ്റ്റേറ്റ് വിഭാഗം തുറക്കുകയും ചെയ്തു. 1984ൽ നടത്തിയ നിർണായകമായൊരു ബിസിനസ് തീരുമാനമാണ് അദ്ദേഹത്തിന്റെ ഭാവി മാറ്റിയെഴുതിയത്. അക്കാലത്ത് പാപ്പരായി നിൽക്കുകയായിരുന്ന ബുസാക് സെയ്ന്റ് ഫ്രെറെ എന്ന ടെക്സ്റ്റൈൽ, റീട്ടെയ്ൽ സ്ഥാപനം ഏറ്റെടുക്കാനുള്ള തീരുമാനമായിരുന്നു അത്. തകർച്ചയിലായിരുന്ന സ്ഥാപനം വിറ്റഴിക്കാൻ ഫ്രഞ്ച് സർക്കാർ തന്നെയാണു മുൻകയ്യെടുത്തത്. ഒട്ടേറെ ബ്രാൻഡ് ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന കമ്പനിയായിരുന്നു ഇത്. അവയിലേറെയും വിപണിയിൽ പരാജയപ്പെട്ട ഉൽപന്നങ്ങളുമായിരുന്നു. എന്നാൽ ആർണോൾട്ടിലെ കുശാഗ്രബുദ്ധിയായ ബിസിനസുകാരൻ ആ ഉൽപന്നങ്ങളെയൊന്നും കണ്ടില്ല. അദ്ദേഹത്തിന്റെ കണ്ണുടക്കിയത് ക്രിസ്റ്റ്യൻ ഡിയോർ എന്ന അവരുടെ ആഡംബര, ഫാഷൻ ബ്രാൻഡിൽ മാത്രമായിരുന്നു.
∙ ഏറ്റെടുക്കലുകളുടെ തുടക്കം
ബുസാക് സെയ്ന്റ് ഫ്രെറെ ഒരു ആഡംബര ഉൽപന്ന ബ്രാൻഡ് ആയിരുന്നതിനാൽ തന്നെ അതേറ്റെടുക്കണമെങ്കിൽ ഈ രംഗത്തെ നിലവിലുള്ള ഏതെങ്കിലും കമ്പനികൾക്കാണു പ്രാമുഖ്യം നൽകുക എന്ന് ആർണോൾട്ടിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം ആദ്യം ചെയ്തത് ഫിനാൻഷ്യറി അഗാച്ചെ എന്ന ചെറുകിട ആഡംബര ഉൽപന്ന സ്ഥാപനം ഏറ്റെടുക്കുകയാണ്. ഈ സ്ഥാപനത്തിന്റെ സിഇഒ ആയി മാറിയ ആർണോൾട്ട് ബുസാക് സെയ്ന്റ് ഫ്രെറെ ഏറ്റെടുക്കാൻ രംഗത്തിറങ്ങി. സ്വാഭാവികമായും സമാന ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ പേരിലുള്ള ബിഡ് ആയതിനാൽ ആർണോൾട്ടിന്റെ ശ്രമം വിജയിച്ചു. ക്രിസ്റ്റ്യൻ ഡിയോറിനു പുറമേ ഡിപ്പാർട്ട്മെന്റ് സ്റ്റോർ, റീട്ടെയൽ വിപണന ശൃംഖല, ഡയപ്പർ നിർമാണ യൂണിറ്റ് എന്നിവയും ബുസാക് സെയ്ന്റ് ഫ്രെറെയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഏറ്റെടുത്ത് മൂന്നു വർഷമാകുമ്പോഴേക്കും അദ്ദേഹം ക്രിസ്റ്റ്യൻ ഡിയോറും ഡിപ്പാർട്ട്മെന്റ് സ്റ്റോറും ഒഴികെയുള്ളതെല്ലാം വിറ്റൊഴിവാക്കി.
ആ വർഷം തന്നെ–1987ൽ– അദ്ദേഹം ആഡംബര ഉൽപന്നങ്ങൾക്കു മാത്രമായുള്ള ഒരു കമ്പനി എന്ന ആശയം മുന്നോട്ടുവച്ചു. ഈ രംഗത്തെ പ്രമുഖ കമ്പനികളായിരുന്ന ലൂയി വിറ്റണും മൊയ്സ് ഹെന്നസിയും സ്വന്തം കമ്പനിയായ ബുസാക് സെയ്ന്റ് ഫ്രെറെയും ചേർന്ന് പുതിയൊരു കമ്പനി എന്നതായിരുന്നു ആശയം. ലൂയി വിറ്റൺ പ്രസിഡന്റ് ഹെൻറി റെക്കാമിയറും മൊയ്സ് ഹെന്നസി സിഇഒ അലെയ്ൻ ഷെവലിയറും ഈ ബന്ധത്തിനു സമ്മതം മൂളിയതോടെ എൽവിഎംഎച്ച് എന്ന പുതിയ കമ്പനി രൂപം കൊണ്ടു. അടുത്ത വർഷം തന്നെ എൽവിഎംഎച്ചിൽ 24 ശതമാനം ഓഹരിയുണ്ടായിരുന്ന ഗിന്നസുമായി ചേർന്ന് ഹോൾഡിങ് കമ്പനിക്കു രൂപം നൽകാൻ ഒന്നര ബില്യൻ ഡോളർ അദ്ദേഹം ചെലവിട്ടു. തൊട്ടുപിന്നാലെ 60 കോടി ഡോളർ കൂടി ചെലവിട്ട് എൽവിഎംഎച്ചിന്റെ 13.5 ശതമാനം ഓഹരി കൂടി സ്വന്തമാക്കി. കളി വ്യക്തമായതോടെ പങ്കാളികളായ കമ്പനികളുടെ മേധാവികൾ ഉടക്കി. എന്നാൽ 50 കോടി ഡോളർ കൂടി ചെലവിട്ട് ആകെ 43.5 ശതമാനം ഓഹരിയും സ്വന്തമാക്കി കമ്പനിയുടെ നിയന്ത്രണം അദ്ദേഹം പിടിച്ചു. വൈകാതെ ഹെൻറി റെക്കാമിയറെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കി. 1989ൽ അദ്ദേഹം ചെയർമാനാവുകയും ചെയ്തു.
∙ വിളിപ്പേരുകളേറെ; ടെർമിനേറ്റർ, ആട്ടിൻതോലിട്ട ചെന്നായ
വ്യവസായ രംഗത്ത് കാലുകുത്തി 20 വർഷം തികയും മുൻപ് ലോകത്തിലെ മുൻനിര ആഡംബര ഉൽപന്ന കമ്പനിയായി എൽവിഎംഎച്ച് മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അതിലേക്ക് അദ്ദേഹം വന്ന വഴി അദ്ഭുതാവഹമായിരുന്നു. ഒരു ഇടത്തരം റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായിരുന്ന ആർണോൾട്ട് ആദ്യം ഒരു ചെറുകിട ആഡംബര ഉൽപന്ന കമ്പനി ഏറ്റെടുക്കുകയും പിന്നീട് രംഗത്തുണ്ടായിരുന്ന രണ്ടു പ്രമുഖ കമ്പനികളുമായി ലയിച്ച് മൂന്നാമതൊരു കമ്പനിയുണ്ടാക്കി അത് കൗശലകരമായ നീക്കങ്ങളിലൂടെ സ്വന്തമാക്കുകയായിരുന്നു. ഫലത്തിൽ ഏറ്റവും വലിയ കമ്പനി ഉടമ ആവുക മാത്രമല്ല, വിപണിയിൽ തന്നോടു മത്സരിക്കാനിടയുള്ള മൂന്നു കമ്പനികളെ ഇല്ലാതാക്കുകയുമായിരുന്നു. ഒപ്പം, ലൂയി വിറ്റൺ, മൊയ്സ് ഹെന്നസി എന്നീ നേരത്തേ തന്നെ ഈ രംഗത്ത് നിലയിറപ്പിച്ചിരുന്ന സ്ഥാപനങ്ങളുടെ ബ്രാൻഡ് മൂല്യവും വിപണിയും സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ആർണോൾട്ടിലെ കൗശലക്കാരനായ ബിസിനസുകാരനെ ലോകം ശ്രദ്ധിച്ചു. അവർ അദ്ദേഹത്തിന് ചില വിളിപ്പേരുകൾ നൽകുകയും ചെയ്തു.
പാപ്പരായ ബുസാക് സെയ്ന്റ് ഫ്രെറെ കമ്പനി ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം ചെയ്തത് 9,000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. 1984ൽ ആണ് ഇതെന്നോർക്കണം. ട്വിറ്റർ ഏറ്റെടുത്ത ശേഷം നടത്തിയ പിരിച്ചുവിടലുകളാണ് ഇലോൺ മസ്കിനെ ലോകത്തിനു മുന്നിൽ അനഭിമതനാക്കിയതെങ്കിൽ അതിനും ഏകദേശം 40 വർഷം മുൻപാണ് ആർണോൾട്ട് ഈ പണി ചെയ്തതെന്നോർക്കണം. അതായത് മസ്കിനെ രണ്ടാം സ്ഥാനത്തേക്കു തള്ളി കയറിവന്ന ആർണോൾട്ട് അതിലും ‘കൊടിയ’ മുതലാളിയാണെന്നു ചുരുക്കം. ഏതായാലും ഈ പിരിച്ചുവിടൽ അദ്ദേഹത്തിനു സമ്മാനിച്ചത് ‘ടെർമിനേറ്റർ’ എന്ന വിളിപ്പേരാണ്. ഏതായാലും മൂന്നു വർഷത്തിനകം തന്നെ 112 മില്യൻ ഡോളർ വിൽപനയുമായി കമ്പനിയെ അദ്ദേഹം ലാഭത്തിലെത്തിച്ചു.
ഫ്രാൻസിലെ ഏറ്റവും ധനികകുടുംബങ്ങളിലൊന്നിന്റെ ഉടമസ്ഥതയിലുള്ള ഹെർമിസ് ഇന്റർനാഷനൽ ഏറ്റെടുക്കാനും ആർണോൾട്ട് ചില വഴിവിട്ട കളികൾ കളിച്ചു. ലോകപ്രശസ്തമായ ബാഗ് നിർമാതാക്കളാണ് ഹെർമിസ് ഇന്റർനാഷനൽ. തന്റെ ഫാഷൻ ബ്രാൻഡുകളിൽ ഹെർമിസ് ബാഗുകൾ കൂടി വന്നാൽ നന്നാകുമെന്ന് അദ്ദേഹം ആലോചിച്ചത് സ്വാഭാവികം. പക്ഷേ, ഈ കളിയിൽ അദ്ദേഹം തോറ്റു. അന്ന് ഹെർമിസ് ഗ്രൂപ്പ് ആർണോൾട്ടിനെ വിശേഷിപ്പിച്ച പേരാണ് ‘ആട്ടിൻതോലിട്ട ചെന്നായ’ എന്നത്.
∙ ആഡംബരം തരും പണം ലോകത്തിന്റെ മുൻനിരയിലേക്ക്
ഏതായാലും എൽവിഎംഎച്ച് സ്വന്തമായതു മുതൽ ആർണോൾട്ടിന് വെച്ചടിവച്ച് കയറ്റമായിരുന്നു. ആഡംബരമെന്നാൽ പണം വാരാനുള്ള വഴിയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കുബേരൻമാർ പണം വാരിയെറിഞ്ഞു വാങ്ങുന്ന ഉൽപന്നങ്ങൾ നൽകിയ ലാഭത്തിന്റെ മാർജിൻ സങ്കൽപിക്കാവുന്നതിലും ഏറെയായിരുന്നു. സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഷാംപെയ്ൻ, സ്പിരിറ്റ്, വൈൻ, ഫാഷൻ ഉൽപന്നങ്ങൾ, വാച്ച്, ജ്വല്ലറി, പെർഫ്യൂം, തുകൽ ഉൽപന്നങ്ങൾ, ഹോട്ടൽ മുറികൾ തുടങ്ങി നൂറുകണക്കിനു ബ്രാൻഡുകളാണ് അദ്ദേഹത്തിനുള്ളത്. ഇവയെല്ലാം വിൽക്കാനായി ലോകമെമ്പാടുമായി 5,500 സ്റ്റോറുകളുമുണ്ട്. 1992ൽ ചൈനയിലെ ബെയ്ജിങ്ങിലും അദ്ദേഹം സ്റ്റോർ തുറന്നു. ചൈന എന്ന വൻ വിപണിയിലേക്ക് പ്രവേശനം ലഭിച്ച ആദ്യ നിമിഷം തന്നെ അതേറ്റെടുക്കുകയായിരുന്നു ആർണോൾട്ട്. ഇറ്റലിയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡിനെ ഒന്നായി ഏറ്റെടുത്തതടക്കം ഒട്ടേറെ വൈവിധ്യമുള്ള ബിസിനസുകളാണ് കഴിഞ്ഞ 30 വർഷംകൊണ്ട് അദ്ദേഹം തന്റെ സാമ്രാജ്യത്തോടു ചേർത്തത്. ഫാഷൻ വിപണിയിലുള്ള ലോകത്തിലെ എഴുപതോളം കമ്പനികളെയും ഒട്ടേറെ ബ്രാൻഡുകളെയും ഏറ്റെടുത്ത എൽവിഎംഎച്ച് ഏറ്റെടുക്കൽ വ്യാപിപ്പിക്കാൻ വലവിരിച്ചു നിൽക്കുകയും ചെയ്യുന്നു. നെറ്റ്ഫ്ലിക്സ്, ബൂ ഡോട് കോം പോലുള്ള പുതുതലമുറ കമ്പനികളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. ആഡംബരനൗകകളടക്കം സഹസ്രകോടികളുടെ നിക്ഷേപങ്ങൾ വേറെയും.
∙ വ്യത്യസ്തനായ ബെർണഡ്
ഇത്രയും പറഞ്ഞതു കേട്ട് ബെർണഡ് ആർണോൾട്ടിനെ ഒരു അരസികനായ മുതലാളി മാത്രമായി കരുതല്ലേ. ലോകത്തിലെ വലിയ കലാശേഖരങ്ങളിലൊന്ന് സ്വന്തമായുള്ളയാളാണ് അദ്ദേഹം. പിക്കാസോയുടെയും ഹെൻറി മൂറിന്റെയുമൊക്കെ കലാസൃഷ്ടികൾ ഈ ശേഖരത്തിലുണ്ട്. കലാസൃഷ്ടികൾ സമാഹരിക്കുക മാത്രമല്ല വിൽപന നടത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കലാസൃഷ്ടികൾക്കായി സ്വന്തമായ ലേലസ്ഥാപനവും ഇവിടെയുണ്ട്. ഇതും കോടികൾ മറിയുന്ന ബിസിനസ് ആണ്. അതായത് കലയിലും കച്ചവടം ഒഴിവാക്കുന്നില്ല എന്നു ചുരുക്കം. ഫ്രാൻസിലെ കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രമുഖ സ്പോൺസറുമാണ് എൽവിഎംഎച്ച്.
അദ്ദേഹത്തിന്റെ കലാതാൽപര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ പോലുമുണ്ട് ഇതിന്റെ അനുരണനങ്ങൾ. ആദ്യഭാര്യ ആൻ ദെവാവ്റിനുമായി പിരിഞ്ഞ ശേഷം (1973–90) അദ്ദേഹം വിവാഹം കഴിച്ചത് കനേഡിയൻ പിയാനിസ്റ്റ് ആയ ഹെലൻ മെർസിയറെ ആണ്. രണ്ടു പേരും ഇപ്പോൾ പാരിസിൽ ആണു താമസം. ആദ്യ വിവാഹത്തിൽ രണ്ടും രണ്ടാം വിവാഹത്തിൽ മൂന്നും മക്കൾ.
രാഷ്ട്രീയത്തിൽ പോലുമുണ്ട് അദ്ദേഹത്തിന്റെ ഇടപെടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം തുണച്ചത് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെയാണ്. ഇതിനു മറ്റൊരു കാരണം കൂടി പറഞ്ഞുകേൾക്കുന്നുണ്ട്. മാക്രോയുടെ ഭാര്യ ബ്രിജിത്ത്, ആർണോൾട്ടിന്റെ രണ്ടു മക്കളുടെ ടീച്ചറുമായിരുന്നത്രേ.
പൊതുവേദികളിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സമൂഹമാധ്യമങ്ങളിലും ആർണോൾട്ടിനെ കാണാൻ കിട്ടില്ല. മാത്രമല്ല, സമൂഹമാധ്യമങ്ങളോട് ചെറിയൊരു അലർജിയുമുണ്ട്. സ്വന്തമായി ജെറ്റ് വിമാനമുണ്ടായിരുന്ന അദ്ദേഹത്തെ കാർബൺ നിർഗമനമടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഫ്രാൻസിലെ ചില ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടർന്നു വിമർശിച്ചപ്പോൾ അദ്ദേഹം ചെയ്തത് ആ വിമാനം വിൽക്കുകയായിരുന്നു. എന്നിട്ട് നാട്ടുകാരെ അറിയുക്കുകയും ചെയ്തു: ‘‘ഞാനതു വിറ്റു. ഇനി വേണമെങ്കിൽ ഞാൻ വിമാനം വാടകയ്ക്കെടുത്തോളാം. ഇനിയവർ എന്നെ പിന്തുടർന്ന് ചീത്തവിളിക്കുന്നതൊന്നു കാണട്ടെ’’.
English Summary: Who Is Bernard Arnault? What to Know About The Man Who Just Replaced Elon Musk as the World's Richest Person