മെനിഞ്ചൈറ്റിസ് തോറ്റ പ്രണയം; ഉപേക്ഷിക്കാൻ പറഞ്ഞവർ കാണുന്നുണ്ടോ ‘സുജിത്തിന്റെ ലിജിക്കൊച്ചിനെ’
നല്ല തണുപ്പും ചെറു ചാറ്റൽ മഴയും നനഞ്ഞ് പരസ്പരം ഒഴുകി ചേർന്നൊരു യാത്ര, ലോകത്തിലുള്ള ഒന്നിനെ പറ്റിയും ഓർക്കാതെ സ്വപ്നങ്ങളും ജീവിതവും മാത്രം കൊതിയോടെ കണ്ട് പോയൊരു യാത്ര...യാത്രയ്ക്കിടയിൽ ലിജിക്ക് ഇടയ്ക്കിടയ്ക്ക് തലവേദനയുണ്ടായിരുന്നു. പക്ഷേ, മഴ കൊണ്ടതു കെണ്ടാവാം വേറെ പ്രശ്നമൊന്നുമില്ലെന്ന് അവൾ തന്നെയാണ് പറഞ്ഞത്.
നല്ല തണുപ്പും ചെറു ചാറ്റൽ മഴയും നനഞ്ഞ് പരസ്പരം ഒഴുകി ചേർന്നൊരു യാത്ര, ലോകത്തിലുള്ള ഒന്നിനെ പറ്റിയും ഓർക്കാതെ സ്വപ്നങ്ങളും ജീവിതവും മാത്രം കൊതിയോടെ കണ്ട് പോയൊരു യാത്ര...യാത്രയ്ക്കിടയിൽ ലിജിക്ക് ഇടയ്ക്കിടയ്ക്ക് തലവേദനയുണ്ടായിരുന്നു. പക്ഷേ, മഴ കൊണ്ടതു കെണ്ടാവാം വേറെ പ്രശ്നമൊന്നുമില്ലെന്ന് അവൾ തന്നെയാണ് പറഞ്ഞത്.
നല്ല തണുപ്പും ചെറു ചാറ്റൽ മഴയും നനഞ്ഞ് പരസ്പരം ഒഴുകി ചേർന്നൊരു യാത്ര, ലോകത്തിലുള്ള ഒന്നിനെ പറ്റിയും ഓർക്കാതെ സ്വപ്നങ്ങളും ജീവിതവും മാത്രം കൊതിയോടെ കണ്ട് പോയൊരു യാത്ര...യാത്രയ്ക്കിടയിൽ ലിജിക്ക് ഇടയ്ക്കിടയ്ക്ക് തലവേദനയുണ്ടായിരുന്നു. പക്ഷേ, മഴ കൊണ്ടതു കെണ്ടാവാം വേറെ പ്രശ്നമൊന്നുമില്ലെന്ന് അവൾ തന്നെയാണ് പറഞ്ഞത്.
നല്ല തണുപ്പും ചെറു ചാറ്റൽ മഴയും നനഞ്ഞ് പരസ്പരം ഒഴുകി ചേർന്നൊരു യാത്ര, ലോകത്തിലുള്ള ഒന്നിനെ പറ്റിയും ഓർക്കാതെ സ്വപ്നങ്ങളും ജീവിതവും മാത്രം കൊതിയോടെ കണ്ട് പോയൊരു യാത്ര...യാത്രയ്ക്കിടയിൽ ലിജിക്ക് ഇടയ്ക്കിടയ്ക്ക് തലവേദനയുണ്ടായിരുന്നു. പക്ഷേ, മഴ കൊണ്ടതു കെണ്ടാവാം വേറെ പ്രശ്നമൊന്നുമില്ലെന്ന് അവൾ തന്നെയാണ് പറഞ്ഞത്. അതുകൊണ്ട് അതു ഞാനും അത്ര അങ്ങ് കാര്യമാക്കിയില്ല. മൂന്നാറിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുതൽ ഛർദി തുടങ്ങി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഛർദി നിന്നില്ല. ലിജിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ... പറഞ്ഞ് മുഴുവിക്കാനാകാതെ വാക്കുകൾക്കായി തിരയുകയായിരുന്നു സുജിത്ത്. രണ്ട് വർഷം മുമ്പ് ജീവിതത്തിൽ കണ്ണീരോർമയായി മാറ്റിയ ആ കാലത്തെ ഓർക്കുമ്പോൾ ഇന്നും ചെറുതായൊന്ന് സുജിത്തിന്റെ കണ്ണ് നിറയും. പക്ഷേ, ആരും കാണാതെ അതു തുടച്ചുമാറ്റി ജീവിതത്തിലെ പ്രതിസന്ധികൾക്കൊന്നും എന്നെ തളർത്താനാവില്ലെന്ന ആത്മവിശ്വാസത്തിലിരിക്കും. സുജിത്തിനെ ജീവനേക്കാൾ സ്നേഹിക്കുന്ന ലിജിക്ക് ആ താങ്ങ് ഇനി ആവശ്യമാണ്. സ്വന്തമായി ഒന്ന് ആർത്ത് കൈകളുയർത്തി സന്തോഷിക്കാൻ പോലും പറ്റാത്ത ലിജിക്ക് ചേട്ടന്റെ കൈകൾ വേണം. ലോകം കണ്ട് കറങ്ങാൻ ആ കാലുകളും സ്നേഹവുമെല്ലാം വേണം....8 വർഷത്തെ പ്രണയത്തിനൊടുവിൽ പ്രണയത്തെ മണ്ണിലമർത്താൻ വിധി കണ്ടുപിടിച്ച വഴികളെല്ലാം മറികടന്ന് പോരാളികളെ പോലെ മുന്നോട്ട് ജീവിക്കുന്ന കൊല്ലം സ്വദേശികളായ സുജിത്തിന്റെയും ലിജിയുടെയും ജീവിതത്തെ അറിയാം... ഈ പ്രണയദിനത്തിൽ...
∙ എട്ടുവർഷത്തെ പ്രണയം
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തുമ്പോഴാണ് സുജിത്ത് ലിജിയെ ആദ്യമായി കാണുന്നത്. ആദ്യ സംസാരത്തിൽ തന്നെ ഇടുക്കിക്കാരിയായ ലിജിയും കൊല്ലംകാരനായ സുജിത്തും പരസ്പരം അടുത്തു. സൗഹൃദത്തിന്റെ സുന്ദരമായ ദിനങ്ങൾ. മറൈൻ ഡ്രൈവിലും കൊച്ചിയിലെ എല്ലായിടങ്ങളും ആ സൗഹൃദത്തിന് സാക്ഷിയായി. കുറച്ചുകാലം ജോലി ചെയ്തപ്പോഴേക്കും ലിജി ആ സ്ഥാപനത്തിൽ നിന്ന് മാറി. ‘അതുവരെ എല്ലാ ദിവസവും ഞാൻ ലിജിയെ കാണുമായിരുന്നു. പെട്ടന്നൊരു ദിവസം മുതൽ അത് ഇനി നടക്കില്ല എന്നോർത്തപ്പോൾ ആദ്യം കുഴപ്പമില്ലെന്ന് കരുതി. എല്ലാവരെയും പോലെ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ലിജിയെയും മറക്കുമെന്ന് കരുതി. പക്ഷേ, ദിവസങ്ങൾ കൂടുന്തോറും ഞങ്ങൾ അടുത്തതല്ലാതെ അകന്നില്ല. ഒരിക്കലും അവളില്ലാതെ പറ്റില്ല എന്നൊരു ചിന്ത എന്നിൽ വന്നു. പക്ഷേ, ഞാനത് അവളോട് പറഞ്ഞാൽ എന്താകും അവസ്ഥ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടി. അങ്ങനെയിരിക്കുമ്പോഴാണ് യാദൃച്ഛികമായി ഒരു ദിവസം ലിജി എന്നെ ഫോൺ ചെയ്യുന്നത്. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മധുരമുള്ളതായ വാക്കുകളായിരുന്നു അത്. ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടത്തോടെ കേൾക്കാൻ കൊതിച്ച വാക്കുകൾ...അവളത് പറഞ്ഞത് കേട്ടപ്പോൾ ഞാനെന്തിനാണ് എന്റെ പ്രണയം പറയാൻ മടിച്ചത് എന്ന ചിന്ത മാത്രമായിരുന്നു എനിക്ക്’. ഒരുപാട് ആലോചിച്ച് ലിജിയെടുത്ത തീരുമാനമായിരുന്നു സുജിത്തിനെ വിവാഹം കഴിക്കാം എന്നത്. ശരിയാകില്ലെന്ന് കരുതി പറയാൻ മടിച്ചെങ്കിലും സുജിത്തിനെ നഷ്ടപ്പെടരുത് എന്നൊരു വാശി ലിജിക്കുണ്ടായിരുന്നു. ‘ചേട്ടനോട് ഞാൻ ആദ്യം ഇഷ്ടമാണെന്ന് പറയുമ്പോൾ സുജിത്ത് ചേട്ടൻ ഒന്നും മറുപടി പറഞ്ഞില്ല. അപ്പോ, എനിക്ക് നല്ല ദേഷ്യം വന്നു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് ചേട്ടൻ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വളരെയധികം സന്തോഷമായിരുന്നു എനിക്ക്’ പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു.
പണ്ട് നടന്ന വഴികളിലൂടെയെല്ലാം സുജിത്ത് ലിജിയെ ചേർത്ത് പിടിച്ച് നടന്നു. കോവിഡ് കാലമായതോടെ രണ്ടുപേർക്കും എപ്പോഴും കാണാൻ കഴിയാത്ത അവസ്ഥ വന്നു. ആയിടയ്ക്ക് ലിജിക്ക് വീട്ടിൽ മറ്റ് വിവാഹാലോചനകളും വന്നു തുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല വീട്ടിൽ കാര്യം പറഞ്ഞു. മക്കളുടെ ഇഷ്ടത്തിന് എതിർപ്പ് നിൽക്കാതെ ജൂലൈ 9 2020ൽ കൊല്ലത്തെ അമ്പലത്തിൽ വച്ച് താലി കെട്ടി സുജിത്തും ലിജിയും ഒന്നിച്ചു. ‘ഒരു വർഷം, ഞങ്ങൾ ആദ്യത്തെ ഒരു വർഷം അങ്ങ് അടിപൊളിയായി ജീവിക്കുകയായിരുന്നു. ലിജി ജീവിതത്തിൽ പലതും കണ്ട് തുടങ്ങിയത് എന്റെ കൂടെ എത്തിയതിന് പിന്നാലെയാണ്. ട്രെയിനിൽ പോലും കയറാത്ത അവളെ ഞാൻ ഒരുപാട് സ്ഥലങ്ങൾ കാണിച്ചുകൊടുത്തു. ഞങ്ങളൊരുമിച്ച് ഒരുപാട് സ്ഥലങ്ങളിൽനിന്നു ഭക്ഷണം കഴിച്ചു. അങ്ങനെ ഇഷ്ടമുള്ളതെല്ലാം ചെയ്തു. അവളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ഞാൻ എപ്പോഴും ശ്രമിച്ചു’. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി അവർ ജീവിച്ചു
∙ ‘ഞങ്ങളെ തളർത്തിയത് ആ പനിയാണ്’
ഒന്നാം വിവാഹ വാർഷികം ഒരു യാത്രയിലായിരിക്കണം എന്ന് രണ്ടുപേർക്കും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അവരത് പ്ലാൻ ചെയ്തു. എറണാകുളത്ത് നിന്ന് മൂന്നാറിലേക്ക് ബൈക്കിൽ ഒരു യാത്ര. നല്ല തണുപ്പും ചെടികളും തേയില തോട്ടങ്ങളുമുള്ള മൂന്നാറിലേക്കൊരു യാത്ര...യാത്രയ്ക്കൊരുങ്ങന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിലെല്ലാവർക്കും ഒരു പനി വന്നു. മരുന്ന് കഴിച്ച് പനി മാറിയതിന് ശേഷമാണ് യാത്രയ്ക്കിറങ്ങിയത്. അങ്ങനെ ആരെയും കൊതിപ്പിക്കുന്നത് പോലെ ലോകത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കി അവർ യാത്ര തുടങ്ങി.
‘യാത്രയ്ക്കിടെ ഇടയ്ക്കിടയ്ക്ക് ലിജിക്ക് തലവേദന ഉണ്ടായിരുന്നു. മഴ കൊണ്ടത് കൊണ്ടാവാം എന്നാണ് കരുതിയത്. മൂന്നാർ യാത്ര കഴിഞ്ഞ രാജാക്കാടുള്ള ലിജിയുടെ വീട്ടലും പോയിട്ടാണ് തിരിച്ച് വന്നത്. തിരിച്ച് വന്ന് മുതൽ ഛർദി തുടങ്ങി. പല മരുന്ന് നൽകിയെങ്കിലും ഛർദി നിന്നില്ല. ആദ്യം വീടിന്റെ അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോയി. ഛർദി ചെറുതായി കുറഞ്ഞെങ്കിലും മൂന്നാം ദിവസം വീണ്ടും ഛർദി തുടങ്ങി. വീണ്ടും ആശുപത്രിയിൽ പോയെങ്കിലും ലിജിക്ക് എന്താണ് അസുഖമെന്ന് മാത്രം ആരും കണ്ടെത്തിയില്ല’. ഹോസ്പിറ്റലിൽ എത്തിയതിന് പിറ്റേദിവസം ലിജി കട്ടിലിൽ നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് സുജിത്ത് ആ സത്യം മനസ്സിലാക്കി തുടങ്ങിയത്. പഴയ ലിജിയെ ഇനി തിരിച്ചു കിട്ടിയില്ലെന്ന് വരില്ല. ഉറക്കത്തിൽ നിന്ന് വീണതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ലിജിയുടെ അവസ്ഥയും രൂപമാറ്റവുമെല്ലാം കണ്ടപ്പോൾ യാഥാർഥ്യങ്ങൾ അയാൾ മനസ്സിലാക്കി വരികയായിരുന്നു. പിന്നീട് ആശുപത്രിയും മരുന്നുകളും മാത്രമായിരുന്നു ജീവിതം.
തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ലിജിയെ എത്തിച്ചപ്പോഴാണ് ന്യൂറോണിന് ആണ് പ്രശ്നമെന്ന് മനസ്സിലായത്. പക്ഷേ, കൃത്യമായി എന്റെ ലിജിക്ക് എന്തുപറ്റി എന്ന് ആറും പറഞ്ഞ് തന്നില്ല. ‘ലിജിക്ക് മെനിഞ്ചൈറ്റിസ് ബധിച്ചതാണ്. സർജറി ചെയ്താൽ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും എന്നതുകൊണ്ട് ആദ്യം സർജറിക്ക് മുതിർന്നില്ല. പിന്നീട് വേദന അസഹ്യമായപ്പോഴാണ് സർജറി ചെയ്തത്’.
∙ 5 മാസം... ജീവിതം നിലച്ച 5 മാസം
‘രാവിലെ 8 മണിയാവുമ്പോൾ ഞാൻ ശ്രീചിത്രയിലെത്തും. എന്നിട്ട് ഓടി ചെന്ന് ഐസിയുവിൽ കിടക്കുന്ന ലിജിയെ ഒന്ന് പാളി നോക്കും. പൾസും മിടിപ്പുമെല്ലാം പ്രശ്നമില്ലെന്ന് മനസ്സിലാക്കിയാൽ പിന്നെ ആശുപ്രത്രിയുടെ വാതിൽക്കൽ അങ്ങനെ ഇരിക്കും. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന നഴ്സിൽനിന്ന് അന്നന്നത്തെ വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല.
‘ജൂലൈയിൽ ലിജിയെ ആശുപത്രിയിൽ എത്തിച്ച അന്ന് മുതൽ സുജത്തിന്റെ ജീവിതചര്യ ഇതായിരുന്നു. എന്ന് ഭാര്യ എഴുന്നേൽക്കുമെന്ന് ഒരുറപ്പില്ലെങ്കിലും സുജിത്ത് ഭാര്യയ്ക്ക് കൂട്ടിരുന്നു. 9 വർഷം നിഴലായി കൂടെയുണ്ടായിരുന്നവളെ വീണ്ടും നെഞ്ചോട് ചേർക്കണമെന്നൊരാഗ്രഹം മാത്രമാണ് ആ നാളിലുടനീളം സുജിത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ഒറ്റപ്പെടൽ വല്ലാതെ അനുഭവിക്കുമ്പോൾ സുജിത്ത് ശ്രീചിത്രയിലെ തേക്കിൻ മരങ്ങൾക്കിടയിലേക്കോടും. ഭാര്യയുമായി നടന്ന വഴികളും സന്തോഷമുള്ള നിമിഷങ്ങളുമെല്ലാം ഓർത്ത് കണ്ണ് നനയും. എന്നും എപ്പോഴും ഒപ്പമുണ്ടാവുമെന്ന് പറഞ്ഞവൾ ഒറ്റയ്ക്ക് ആശുപത്രിയിൽ കിടക്കുന്നതിന് പരിഭവവും പറഞ്ഞാണ് മടക്കം. ഒരിക്കലും പിരിയരുതെന്ന് കരുതിയവളെ ആശുപത്രി കിടക്കയിൽ സുജിത്ത് കാണുന്നത് 5 മാസങ്ങൾക്ക് ശേഷമാണ്. ‘എല്ലാ ദിവസവും ഞാൻ ഐസിയുവിന്റെ മുന്നിൽ പോയി നിൽക്കുന്നതുകൊണ്ടാവും എന്നെ ലിജിയെ കാണാൻ സമ്മതിക്കാമെന്ന് ഡോക്ടർ പറഞ്ഞത്. അവളെ ഞാനങ്ങനെ 5 മാസത്തിന് ശേഷം കണ്ടു. പക്ഷേ, അന്ന് അവളെന്നോടൊന്നും മിണ്ടിയില്ല. ഞാൻ ആശുപത്രിയിൽ അവളെ ഒറ്റയ്ക്കാക്കിയതിന്റെ പരിഭവമാണെന്നാണ് കരുതിയത്. കുറെ വിളിച്ചിട്ടും ഒന്നും മിണ്ടിയില്ല. പക്ഷേ, ഞാൻ തിരിഞ്ഞ് നടന്നപ്പോൾ അവൾ എന്നെ നോക്കി പൊട്ടിക്കരഞ്ഞു. ഇന്നും എന്റെ ജീവിതത്തിന് അർഥം ആ കണ്ണുനീരാണ്’. മാസങ്ങൾ നീണ്ട ആശുപത്രിവാസത്തിന് ശേഷമാണ് അവർ വീട്ടിൽ തിരിച്ചെത്തുന്നത്. പിന്നീട് ലിജിയുടെ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അവർ താമസം മാറ്റി. വീട്ടിൽ തിരിച്ചെത്തിയെങ്കിലും കിടക്കയിൽ നിന്നൊന്ന് എഴുന്നേൽക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ പോലും അവൾക്കായില്ല. പക്ഷേ, ഒരു നിഴൽ പോലെ സുജിത്ത് അവൾക്കൊപ്പം നിന്നു.
∙ ‘സോഷ്യൽ മീഡിയ തന്ന ഊർജം’
വീട്ടിൽ തിരിച്ചെത്തിയ ലിജി എന്നും ഓർമകളിൽ മാത്രം ജീവിക്കുകയായിരുന്നു. ആരോടും ഒന്നും മിണ്ടാനോ പറയാനോ അവൾക്കായിരുന്നില്ല. അപ്പോഴാണ് മിണ്ടാതിരിക്കുമ്പോൾ അവൾ എന്നോട് എന്താണ് പറയാൻ ശ്രമിക്കുന്നതെന്നറിയാൻ ഞാൻ ശ്രമിച്ചത്. അങ്ങനെ ഞാൻ അവൾക്കൊരു ഫോൺ വാങ്ങി നൽകി. എപ്പോഴും റീൽസ് കാണാനായിരുന്നു അവൾക്കിഷ്ടം. അങ്ങനെ റീൽസ് കണ്ട് കണ്ട് ഞങ്ങളും സ്വന്തമായി റീൽസ് ചെയ്യാൻ തുടങ്ങി. അത് ലിജിയിൽ വലിയ മാറ്റമാണുണ്ടാക്കിയത്. അതുവരെ ഒന്നിനോടും മിണ്ടാതിരുന്ന അവൾ പതുക്കെ പതുക്കെ മിണ്ടാൻ തുടങ്ങി.
യുട്യൂബിലും വിഡിയോകൾ ഇടാൻ തുടങ്ങിയതോടെ അവൾ കൂടുതൽ ആക്ടീവായി. കമന്റുകൾ വായിക്കാനും പുതിയവ ചെയ്യാനുള്ള ഐഡിയയൊക്കെ പറഞ്ഞ് അവൾ മിണ്ടിത്തുടങ്ങി. പിന്നെ പതുക്കെ അവൾ വീൽചെയറുവരെ എത്തി. എനിക്ക് ഇതിൽപരം സന്തോഷം മറ്റെന്താണ്... ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ എന്റെ ഭാര്യയാണ് ഇന്ന് വീൽചെയറിൽ ഇരുന്ന് ഈ ലോകം മുഴുവൻ കാണുന്നത്.
ഇതിനിടെ ഭാര്യയുമായി ഇങ്ങനെ നടക്കുന്ന സുജിത്തിനോട് ലിജിയെ ഉപേക്ഷിക്കാനും പലരും പറഞ്ഞു. പക്ഷേ, ഒരിക്കൽ കൈപിടിച്ചവളെ പ്രാണൻ പോകുന്നത് വരെ വിട്ടുപിരിയാൻ അവനാകില്ല. അവന്റെ ലോകം അവളാണ്. അവളുടെ ലോകം അവനും.
∙ പ്രണയം അതുല്യം
ഈ ലോകത്ത് സകലചരാചരങ്ങളും നിലനിൽക്കുന്നത് പ്രണയം കൊണ്ടാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്ത് ചേട്ടന്റെ ലിജിക്കൊച്ചായി ഇനി എന്നും ജീവിക്കാനാണ് അവളുടെ ആഗ്രഹം...വീൽചെയറിലിരുന്ന് മുറിയൻ ഭാഷയിൽ അവൾ ചിലത് പറയും. അതാണ് അവന്റെ ജീവിതം. അത്കേട്ട് അവൾക്ക് താങ്ങായി അങ്ങനെ ജീവിക്കുക. അത് എത്രകാലമാണെങ്കിലും.. ജീവിതത്തിൽ ഇതുവരെ അവർക്ക് കിട്ടിയതെല്ലാം ബോണസാണെന്നാണ് സുജിത്ത് പറയുന്നത്. പക്ഷേ ഒരു ബോണസ് കൂടി തന്ന് ദൈവം കാക്കണമെന്ന് മാത്രമാണ് ഇപ്പോൾ ഇരുവരും പ്രാർഥിക്കുന്നത്. 2 പെൺമക്കളെ വേണം. ശ്രീക്കുട്ടിയെന്നും ദേവനന്ദയെന്നും അവരെ ഓമനിച്ചു വിളിക്കണം. ഇനിയുള്ള കാത്തിരിപ്പ് ഇതിനായി!
English Summary: The Tragic Love Story of Sujith and Liji; Explained