പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോൻ ഒരിക്കൽ ശ്രീധന്യയുടെ പേര് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ നായികയായി ശ്രീധന്യയെ അവതരിപ്പിച്ചപ്പോൾ ഗായത്രി എന്നു പേരു ചൊല്ലി വിളിച്ചു. പക്ഷേ, പ്രേക്ഷകർ ആ പേരിൽ വീണില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പ്രേക്ഷകർ തന്നെ മറ്റൊരു പേര് കണ്ടെത്തി,

പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോൻ ഒരിക്കൽ ശ്രീധന്യയുടെ പേര് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ നായികയായി ശ്രീധന്യയെ അവതരിപ്പിച്ചപ്പോൾ ഗായത്രി എന്നു പേരു ചൊല്ലി വിളിച്ചു. പക്ഷേ, പ്രേക്ഷകർ ആ പേരിൽ വീണില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പ്രേക്ഷകർ തന്നെ മറ്റൊരു പേര് കണ്ടെത്തി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോൻ ഒരിക്കൽ ശ്രീധന്യയുടെ പേര് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ നായികയായി ശ്രീധന്യയെ അവതരിപ്പിച്ചപ്പോൾ ഗായത്രി എന്നു പേരു ചൊല്ലി വിളിച്ചു. പക്ഷേ, പ്രേക്ഷകർ ആ പേരിൽ വീണില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പ്രേക്ഷകർ തന്നെ മറ്റൊരു പേര് കണ്ടെത്തി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോൻ ഒരിക്കൽ ശ്രീധന്യയുടെ പേര് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ നായികയായി ശ്രീധന്യയെ അവതരിപ്പിച്ചപ്പോൾ ഗായത്രി എന്നു പേരു ചൊല്ലി വിളിച്ചു. പക്ഷേ, പ്രേക്ഷകർ ആ പേരിൽ വീണില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പ്രേക്ഷകർ തന്നെ മറ്റൊരു പേര് കണ്ടെത്തി, അദിതി ടീച്ചർ! ഇപ്പോൾ ശ്രീധന്യ എന്ന പേരിനേക്കാൾ പ്രേക്ഷകർക്കു പരിചയവും അടുപ്പവും അദിതി ടീച്ചർ എന്ന പേരിനോടാണ്. ഏകദേശം ഇരുപതു വർഷത്തോളമായി അഭിനേത്രിയും അവതാരകയുമായി മലയാളികൾക്കു മുമ്പിലുണ്ടെങ്കിലും സീരിയലിലെ കഥാപാത്രമാണ് ശ്രീധന്യയെ പ്രശസ്തയാക്കിയത്. അടുത്തിടെ ഇറങ്ങിയ പ്രണയവിലാസം എന്ന ചിത്രത്തിലും മികച്ചൊരു വേഷം ചെയ്തിട്ടുണ്ട് ശ്രീധന്യ. സീരിയലിലെ കഥാപാത്രത്തെ പോലെ ജീവിതത്തിലും ബോൾഡാണ് ശ്രീധന്യ. ആ കാഴ്ചപ്പാടുകൾ പരുവപ്പെട്ടതിനെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും 'സീ റിയൽ സ്റ്റാർ' എന്ന പരിപാടിയിൽ മനസു തുറന്നപ്പോൾ. 

∙ ഞാൻ അവരുടെ അദിതി ടീച്ചർ

ADVERTISEMENT

സീരിയൽ രംഗത്തേക്ക് വരുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുമായിരുന്നില്ല. സീരിയലിലെ ചില കഥാപാത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല. ഇപ്പോൾ ആ സ്നേഹം ഞാൻ അനുഭവിക്കുന്നു. പുറത്തിറങ്ങുമ്പോൾ 'അദിതി ടീച്ചർ' എന്നു വിളിച്ചാണ് ആളുകൾ സ്നേഹത്തോടെ ഓടിയെത്തുന്നത്. എന്റെ കഥാപാത്രം അത്രയും ആഴത്തിൽ മനുഷ്യരിലേക്കെത്തി എന്നു തിരിച്ചറിയുന്നത് അപ്പോഴാണ്. അതിഥി എന്ന പേര് എന്റെ പേരായി മാറിക്കഴിഞ്ഞു. 

∙ പ്രണയവിലാസത്തിലെ അനുശ്രീ

അപ്രതീക്ഷിതമായാണ് പ്രണയവിലാസത്തിലെ കഥാപാത്രം എന്നിലേക്ക് എത്തുന്നത്. സിനിമയിൽ അനശ്വര രാജനാണ് എന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് അവതരിപ്പിക്കുന്നത്. അനശ്വരയുമായി മുഖസാമ്യമുള്ള ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. അപ്പോഴാണ് യാദൃച്ഛികമായി എന്റെ മുഖമുള്ള ഒരു ഹോർഡിങ് കാണുന്നതും പിന്നീട് ഇൻസ്റ്റഗ്രാമിൽ നോക്കിയപ്പോൾ ഹമാം സോപ്പിന്റെ പരസ്യത്തിൽ ഞാനും അനശ്വരയും ഒരുമിച്ചുള്ള ഒരു ഫോട്ടോ കാണുന്നതും. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. 

ശ്രീധന്യ

∙ അഭിനയം മേക്കപ്പില്ലാതെ

ADVERTISEMENT

മേക്കപ്പില്ലാതെയാണ് സിനിമയിൽ അഭിനയിച്ചത്. സത്യത്തിൽ ഒട്ടും മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുമ്പിലെത്താൻ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഷൂട്ടിന് എത്തിയപ്പോൾ ആദ്യമൊക്കെ ഞാൻ ചെറിയ മേക്കപ്പിട്ട് വരും. പക്ഷേ, ക്യാമറാമാൻ കയ്യോടെ പൊക്കും. മേക്കപ്പ് തുടച്ചിട്ട് വരാൻ പറയും. 'മേക്കപ്പില്ലാതെയാണ് ചേച്ചിക്ക് ഗ്രേസ്' എന്നു പറഞ്ഞ് ആത്മവിശ്വാസം നൽകിയത് ആ സിനിമയുടെ അണിയറ പ്രവർത്തകരാണ്. സിനിമ കണ്ട് ഒരുപാടു പേർ വിളിച്ചു. ചിലർ പറഞ്ഞത് അവർക്ക് അവരുടെ അമ്മയെ ഓർമ വന്നു എന്നാണ്. മിക്ക വീടുകളിലും അമ്മമാരുടെ ജീവിതം അങ്ങനെയൊക്കെയല്ലേ? അവർ ആ വീട്ടിൽ ജീവിക്കുന്നുണ്ട് എന്ന് ചുറ്റുമുള്ളവർ ഓർക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. വീട്ടിലെ പുരുഷന്മാർ പുറത്തു പോകുന്നു... അവർക്ക് സുഹൃത്തുക്കളുണ്ട്... അവരുടേതായ സർക്കിൾ ഉണ്ട്. ജീവിതം അവരുടേതായ രീതിയിൽ ആസ്വദിക്കുന്നുണ്ട്. പക്ഷേ, ഒരു സ്ത്രീ അങ്ങനെ ചെയ്യുന്നത് അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. അതൊക്കെയാണ് സിനിമയിൽ ചർച്ച ചെയ്യുന്നത്.

∙ ചിറകു കെട്ടിയിട്ട സ്കൂൾ കാലം

പാലക്കാടാണ് ഞാൻ ജനിച്ചതും വളർന്നതും. എൽ.കെ.ജി മുതൽ പത്തുവരെ കോൺവെന്റിലാണ് പഠിച്ചത്. നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് എല്ലാ മതാപിതാക്കളും കോൺവെന്റ് സ്കൂളിൽ മക്കളെ ചേർക്കുന്നത്. പണ്ടൊക്കെ അങ്ങനെയാണല്ലോ. പക്ഷേ, ആ പഠനകാലം എന്റെ ചിറകുകളെ കെട്ടിയിട്ടു എന്നു പറയാം. അധ്യാപകരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ വേണ്ടി നല്ല അടക്കവും ഒതുക്കവും ശീലിച്ച് ശീലിച്ച്, കളിച്ചു നടക്കേണ്ട, ഒരുപാട് അനുഭവങ്ങൾ ഉണ്ടാകേണ്ടതുമായ ആ പ്രായവും സ്കൂൾകാലവും നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. ആരെയും കുറ്റപ്പെടുത്തി പറയുന്നതല്ല. പക്ഷേ, പലപ്പോഴും നമ്മെ അവർ നോക്കുന്നത് നമ്മളെന്തോ കുറ്റം ചെയ്തിട്ടു വരുന്നവരെ പോലെയാണ്. അതു ചെയ്യാൻ പാടില്ല, ഇതു ചെയ്യാൻ പാടില്ല... അതു ചെയ്താൽ കുറ്റം... അങ്ങനെ എന്തു ചെയ്താലും പ്രശ്നമാണ്. മുഴുവൻ സമയവും നമ്മൾ സിസിടിവി നിരീക്ഷണത്തിൽ പെട്ട പോലൊരു അവസ്ഥയാണ്. എന്തു ചെയ്യാനും പേടിയാണ്. അങ്ങനെ, നമ്മുടെ ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെടും. ഡിഗ്രി കഴിയുന്നതു വരെ എന്റെ അവസ്ഥ ഇതായിരുന്നു. 

ശ്രീധന്യ

∙ കഷ്ടപ്പെട്ട് മാറ്റിയെടുത്ത പേടികൾ

ADVERTISEMENT

പിജി ചെയ്തത് രാജഗിരിയിലായിരുന്നു. അതിനു ശേഷം 'ദർശൻ' എന്നൊരു എൻജിഒയിൽ ജോലി ചെയ്തു. അവിടെ വച്ച് ഞാൻ ഡോ. ജേക്കബ് തോമസ് ഐപിഎസിനെ പരിചയപ്പെട്ടു. അദ്ദേഹമായിരുന്നു ചെയർമാൻ. സാറിന്റെ ഗൈഡൻസിലാണ് എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള എന്റെ കാഴ്ചപ്പാടുകൾ മാറി തുടങ്ങിയത്. കൂടാതെ എന്റെ ഭർത്താവും വളരെ തുറന്ന ചിന്താഗതിയുള്ള വ്യക്തിയാണ്. ഇവരൊക്കെയുമായുള്ള ചർച്ചകളിലൂടെയും പലതരം പ്രവർത്തനങ്ങളിലൂടെയും സമയമെടുത്താണ് ഞാൻ എന്നെ മാറ്റിയെടുത്തത്. ആ ചട്ടക്കൂട് പൊട്ടിച്ച് പുറത്തു വരാൻ നല്ല ബുദ്ധിമുട്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എതിർലിംഗത്തിലുള്ള ആളുകളോട് സംസാരിക്കാൻ ഭയങ്കര പേടിയായിരുന്നു. ആരു വന്നു സംസാരിച്ചാലും അവർ നമ്മെ ആക്രമിക്കാൻ വരുന്നവരാണോ എന്നൊരു സംശയവും പേടിയും. ഒന്നും സംസാരിക്കാൻ പറ്റില്ല. ആകെയൊരു വെപ്രാളം! ഈ പേടിയെ ആണ് ഞാൻ പ്രധാനമായും തരണം ചെയ്തത്. 

∙ വീട്ടുകാരെ അറിയിച്ച് പ്രണയം

പഠിക്കുന്ന സമയത്ത് അധ്യാപകരുടെ ഗുഡ് ബുക്കിൽ കേറാനുള്ള സമ്മർദ്ദത്തിൽ ആയിരുന്നതിനാൽ പ്രണയിക്കാൻ പേടിയായിരുന്നു. പ്രണയം എന്നു പറയുന്നത് എന്തോ തെറ്റാണെന്ന ധാരണയായിരുന്നു അന്ന്. പ്രണയിക്കുന്നവർ കുറ്റവാളികൾ ആണെന്ന മനോഭാവവും. അങ്ങനെ ഡിഗ്രി കഴിയാറായ സമയത്താണ് റിഷി എന്നെ ഇഷ്ടമാണെന്നു പറയുന്നത്. അദ്ദേഹം അന്ന് തൃശൂർ എൻജിനീയറിങ് കോളജിൽ പഠിക്കുകയാണ്. റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞതും ഉടനെ ഞാൻ ആവശ്യപ്പെട്ടത് വീട്ടിൽ പറയണം എന്നായിരുന്നു. ഒരാളെ പ്രേമിച്ചാൽ അയാളെ തന്നെ വിവാഹം കഴിക്കണം എന്നതായിരുന്നു അന്നത്തെ എന്റെ ലൈൻ. അതിൽ പാവം റിഷി പെട്ടു പോയി. വീട്ടിൽ നിന്ന് എതിർപ്പൊന്നും ഉണ്ടായില്ല. ജോലി കിട്ടിയതിനു ശേഷം വിവാഹം എന്നതായിരുന്നു വീട്ടുകാരുടെ നിലപാട്. റിഷിക്ക് ജോലി കിട്ടിയപ്പോൾ വൈകാതെ വിവാഹവും നടന്നു. 

ശ്രീധന്യയും ഭർത്താവ് റിഷിയും

∙ കരിയർ തുടങ്ങിയത് വിവാഹം കഴിഞ്ഞ്

വിവാഹത്തിനു ശേഷമാണ് ഞാൻ ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്. അവതാരകയായും അഭിനേത്രി ആയും സജീവമായ ഒരു കരിയർ. എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ, അതു ചെയ്യുന്നത് ഇഷ്ടമാണെങ്കിൽ എന്തുകൊണ്ട് ചെയ്തുകൂടാ എന്നാണ് ഭർത്താവ് ചോദിക്കാറുള്ളത്. എപ്പോഴും കൂടെ ഒരാൾ വേണമെന്നു നിർബന്ധം പിടിക്കരുതെന്ന് അദ്ദേഹം പറയും. കൂട്ടിന് ഒരാളെ വിളിച്ചിട്ടല്ലല്ലോ നമ്മൾ ജോലിക്കു പോവുക. പിന്നെ, എപ്പോഴും ആളെക്കൂട്ടി ജോലിക്ക് പോകാനും പറ്റില്ല. ഷൂട്ടിനൊക്കെ ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്.  

∙ ആമിർഖാനെ ഇന്റർവ്യൂ ചെയ്തപ്പോൾ

‘സത്യമേവ ജയതേ’ എന്ന പരിപാടിയുടെ ഭാഗമായി കേരളത്തിൽ വന്നതായിരുന്നു ആമിർ ഖാൻ. അന്നു ഞാൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആമിർ ഖാനെ ചിലപ്പോൾ കുറച്ചു നേരത്തേക്ക് അഭിമുഖത്തിന് ലഭിച്ചേക്കും എന്നു പറഞ്ഞതനുസരിച്ച് വേഗം തയാറായി പോയി. പ്രതീക്ഷിച്ച പോലെ കുറച്ചു സമയം അഭിമുഖത്തിനു ലഭിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. തൊട്ടു മുമ്പിൽ ബോളിവുഡിലെ സൂപ്പർതാരം ഇരിക്കുക! എനിക്ക് ഉൾക്കൊള്ളാൻ തന്നെ അൽപം സമയം വേണ്ടി വന്നു.  

ശ്രീധന്യ കുടുംബത്തോടൊപ്പം

∙ വിദ്യാ ബാലന്റെ മലയാളം അധ്യാപിക

ബോളിവുഡ് താരം വിദ്യാ ബാലനെ മലയാളം പഠിപ്പിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു. സംവിധായകൻ കമൽ സാറാണ് ആ ദൗത്യം എന്നെ ഏൽപ്പിച്ചത്. അദ്ദേഹം കമല സുരയ്യയെക്കുറിച്ച് സിനിമ ചെയ്യാൻ ആലോചിച്ചപ്പോൾ ആദ്യം കാസ്റ്റ് ചെയ്തത് വിദ്യാ ബാലനെ ആയിരുന്നല്ലോ. അങ്ങനെയാണ് അവർക്ക് മലയാളം പഠിപ്പിക്കാനുള്ള ചുമതല എന്നിൽ വന്നത്. ഞാൻ മുംബൈയിൽ ആയതിനാൽ കാര്യങ്ങൾ എളുപ്പമായി. വിദ്യാജിയുടെ മുംബൈയിലെ വീട്ടിൽ പോയാണ് മലയാളം പഠിപ്പിച്ചിരുന്നത്. ഏകദേശം രണ്ടു മാസത്തോളം ഞാൻ സ്ഥിരമായി അവിടെ പോയിരുന്നു. അന്നെടുത്ത സെൽഫി ഒരു ഓർമ പോലെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആ പ്രൊജക്ടിൽ നിന്ന് വിദ്യാജി പിന്നീട് പിന്മാറി. 

∙ ഞാൻ വളരുന്നത് അവർക്കൊപ്പം

എനിക്ക് രണ്ടു പെൺമക്കളാണ്. അവർ വളരുന്നത് മുംബൈയിലാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ലിംഗനീതി, സ്വാതന്ത്ര്യം തുടങ്ങിയവയെ കുറിച്ച് അവർക്ക് അവരുടേതായ ബോധ്യങ്ങളുണ്ട്. കേരളത്തിൽ ഇപ്പോഴും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം നമുക്കറിയാം. എന്റെ മക്കളുടെ സുഹൃത്തുക്കളിൽ ആ വിഭാഗത്തിലുള്ളവരുമുണ്ട്. അവരെക്കുറിച്ച് പ്രത്യേകം എടുത്തു ചോദിക്കുന്നത് അവർക്ക് ഇഷ്ടമില്ല. 'അങ്ങനെ പറയരുത് അമ്മാ' എന്നു പറഞ്ഞ് എന്നെ തിരുത്തും... ഓരോ കാര്യങ്ങളും പറഞ്ഞു തരും. എനിക്ക് അതിൽ അഭിമാനമാണ്. അവർക്കൊപ്പം ഞാനും വളരുകയാണ്. പിന്നെ, അവർക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തം കൂടിയുണ്ടെന്ന് അവരെ ഓർമപ്പെടുത്തിയാണ് വളർത്തുന്നത്. അവർ എന്തു കുരുത്തക്കേട് ചെയ്യുമ്പോഴും അത് ചെയ്യുന്നതിനു തൊട്ടു മുമ്പോ അതിനു ശേഷമോ ഞാൻ അറിയും. 

ശ്രീധന്യ

∙ പ്രേക്ഷകരെ കുറച്ചു കാണരുത്

സീരിയൽ നിർമിക്കുന്നവർ അതു കാണുന്നവരുടെ ആസ്വാദനത്തെ മനസിലാക്കിയിരിക്കുന്നത് എത്രത്തോളം ശരിയാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പ്രേക്ഷകർക്ക് ഒരു പ്രത്യേക ഫോർമാറ്റിലുള്ളതു മതിയെന്ന് ധരിച്ചു വച്ചതുകൊണ്ടാണോ എന്നറിയില്ല ഒരേ കാര്യങ്ങൾ മറിച്ചു തിരിച്ചുമൊക്കെയാണ് കാലങ്ങളായി പ്രേക്ഷകർക്കു നൽകിക്കൊണ്ടിരിക്കുന്നത്. എത്ര രസകരമായ വെബ് സീരീസുകളാണ് ഇപ്പോൾ ഇറങ്ങുന്നത്. അതുപോലെ വൈവിധ്യമുള്ള വിഷയങ്ങൾ സീരിയലിൽ എന്തുകൊണ്ട് വരുന്നില്ല എന്ന് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട്. നിർമാതാക്കൾ പറയുന്നത് പ്രേക്ഷകരായ സ്ത്രീകൾക്ക് ഇതാണ് വേണ്ടത് എന്നാണ്. യഥാർത്ഥത്തിൽ ആരെങ്കിലും ഒന്നു മാറ്റിപ്പിടിച്ചാൽ അല്ലേ അതിനു ചുവടു പിടിച്ച് കാര്യങ്ങൾ മാറി വരികയുള്ളൂ. ആ റിസ്ക് എടുക്കാൻ ആരും തയാറല്ല എന്നു തോന്നുന്നു. 

∙ വേണ്ടത് സ്വാതന്ത്ര്യം

പലപ്പോഴും കാണാറുള്ളത് പല സ്ത്രീകളും മക്കളിലൂടെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതാണ്. അതൊരു നല്ല പ്രവണതയായി എനിക്ക് തോന്നിയിട്ടില്ല. കാരണം എന്റെ സ്വപ്നവും മക്കളുടെ സ്വപ്നവും രണ്ടാണ്. അവർ അവരുടെ സ്വപ്നങ്ങളും ഞാൻ എന്റെ സ്വപ്നങ്ങളുമാണ് പിന്തുടരേണ്ടത്. ജീവിതം എത്രയുണ്ടെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എത്ര ദിവസങ്ങളും മാസങ്ങളും ആയുസിൽ ഇനി ബാക്കുയുണ്ടെന്ന് ആർക്കും പറയാൻ കഴിയില്ല. ഉള്ള സമയം ആരേയും ശല്യപ്പെടുത്താൻ നിൽക്കാതെ സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ പോകാനാണ് എനിക്ക് ഇഷ്ടം. എന്റെ മുപ്പതുകളിലും നാൽപ്പതുകളിലുമാണ് ഞാനിതു തിരിച്ചറിഞ്ഞ് സന്തോഷകരമായ നിമിഷങ്ങൾ സ്വയം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങിയത്.  മനുഷ്യന് വേണ്ടത് സ്വതന്ത്ര്യമാണ്. അത് ആരും തരേണ്ടതല്ല. അത് ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് ജീവിതം ആസ്വദിക്കാൻ പറ്റും. 

Content Summary : Exclusive Chant wirth actress Sreedhanya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT