പബ്ജി വഴി പ്രണയത്തിലായ കാമുകനെ കാണാനായി പാക്കിസ്ഥാനി സ്വദേശിയായ സീമ ഹൈദർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ലോകം അറിഞ്ഞത്. അതിനു പിന്നാലെയിതാ മറ്റൊരു പ്രണയ കഥ കൂടി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കാമുകി എത്തിയത് പോളണ്ടില്‍ നിന്നാണ്. ജാർഖണ്ഡുകാരനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പബ്ജി വഴി പ്രണയത്തിലായ കാമുകനെ കാണാനായി പാക്കിസ്ഥാനി സ്വദേശിയായ സീമ ഹൈദർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ലോകം അറിഞ്ഞത്. അതിനു പിന്നാലെയിതാ മറ്റൊരു പ്രണയ കഥ കൂടി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കാമുകി എത്തിയത് പോളണ്ടില്‍ നിന്നാണ്. ജാർഖണ്ഡുകാരനാണ് യുവാവ്.

49കാരിയായ ബാർബറ പോളക്കാണ് കാമുകനൊപ്പം താമസിക്കാനായി ഇന്ത്യയിലേക്കെത്തിയത്. 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഇൻസ്റ്റഗ്രാം വഴിയാണ് ജാർഖണ്ഡിലെ ഷദാബ് മാലിക്കുമായി പ്രണയത്തിലായത്. 2021ലാണ് ഇരുവരും സൗഹൃദത്തിലായത്. ചാറ്റിങ്ങിലൂടെ സൗഹൃദം പ്രണയമായി മാറി. അതിനു പിന്നാലെയാണ് ബാർബറ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്. 

ADVERTISEMENT

2027 വരെ സാധുതയുള്ള ഒരു ടൂറിസ്റ്റ് വിസയിൽ മകളോടൊപ്പമാണ് യുവതി എത്തിയത്. ഇരുവരും വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയും ഹസാരിബാഗ് കോടതിയിൽ വിവാഹത്തിന് അപേക്ഷിക്കുകയും ചെയ്തു.

ഇന്ത്യയിലെത്തിയ ശേഷം ആദ്യത്തെ കുറച്ച് ദിവസം ഹോട്ടലിലാണ് താമസിച്ചത്. പിന്നീടാണ് ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിൽ എത്തിയ ഉടൻ ചൂട് അവളെ വളരെയധികം അലട്ടിയെന്നും രണ്ട് എസികൾ സ്ഥാപിക്കേണ്ടി വന്നു എന്നും മാലിക്ക് പറഞ്ഞു. കൂടാതെ, വിദേശ അതിഥികൾക്കായി പുതിയ കളർ ടിവിയും സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT

Read More: നല്ല മനസ്സിന് നന്ദി, മറന്നുവച്ച മൊബൈല്‍ ഫോൺ തിരികെ നൽകി, മാതൃകയായി ടാക്സി ഡ്രൈവർ

ഇന്ത്യയും ഹസാരിബാഗും തനിക്ക് ഇഷ്ടമായിരുന്നുവെന്നും എന്നാൽ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി പറഞ്ഞു. വിദേശ വനിത ഗ്രാമത്തിൽ എത്തിയെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. 

ADVERTISEMENT

Content Summary: Polish woman found love on Instagram, flies to India to marry her boyfriend in Jharkhand

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT