സംവിധായകൻ ആദിത്യന്റെ മരണം ഇപ്പോഴും സീരിയൽ ലോകത്തിന് ഒരു തോരാ നോവാണ്. അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരുന്ന ‘സാന്ത്വനം’ സീരിയൽ കുടുംബത്തിലെ അംഗങ്ങൾക്ക് ഇപ്പോഴും ആ വേർപാട് വിശ്വസിക്കാൻ ആയിട്ടില്ല. ഇപ്പോഴിതാ പരമ്പരയിൽ അച്ചു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുഷ മാർട്ടിൻ പങ്കുവച്ച പോസ്റ്റാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ആദിത്യന്റെ മരണം ഇപ്പോഴും സീരിയൽ ലോകത്തിന് ഒരു തോരാനോവാണ്. അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരുന്ന ‘സാന്ത്വനം’ സീരിയൽ കുടുംബത്തിലെ അംഗങ്ങൾക്ക് ഇപ്പോഴും ആ വേർപാട് വിശ്വസിക്കാൻ ആയിട്ടില്ല. ഇപ്പോഴിതാ പരമ്പരയിൽ അച്ചു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുഷ മാർട്ടിൻ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.

‘ആദിത്യൻ സാർ ഞങ്ങളെ വിട്ടുപോയി എന്ന റിയാലിറ്റി ആക്സെപ്റ്റ് ചെയ്യാൻ തന്നെ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. അവസാനമായി സാറിനെ ഒരു നോക്ക് കാണാൻ വരാൻ പോലും മനസ്സ് സമ്മതിച്ചില്ല, കാരണം മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ആ ചിരിച്ച ജീവനുള്ള മുഖം ആണ്. അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ എന്നു ഓർത്തു. സാറിന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി സാർ കാണിച്ച സ്നേഹം, ധൈര്യം ഒരിക്കലും മറക്കില്ല. എന്നും മനസ്സിൽ ഉണ്ടാവും സാർ. 

ADVERTISEMENT

സാർ ഞങ്ങളെ വിട്ടു പോയി എന്ന മൊമന്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു, ഒരു തരം മരവിപ്പായിരുന്നു അവസ്ഥ. ഇത് റിയൽ ആണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷേ ഈ വിഡിയോ എഡിറ്റ് ആക്കിയ ടൈമിൽ ഇനി അദ്ദേഹം ഇല്ലല്ലോ എന്ന റിയാലിറ്റി ഉൾക്കൊണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ. ആഗ്രഹിച്ചിട്ടും കരയാൻ കഴിയാത്ത അവസ്ഥ. എന്തായാലും ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാൻ ഒരുപാട് പാഠം തന്ന സാർ എന്നും ഞങ്ങളുടെ മനസ്സിൽ കാണും. സാന്ത്വനത്തിന്റെ ക്യാപ്റ്റൻ. ഭാവിയിലെ മഞ്ജു വാര്യർ എന്ന് പറഞ്ഞു പറഞ്ഞു മോട്ടിവേറ്റ് ചെയ്ത സാറിന്റെ ആ അനുഗ്രഹം മാത്രം മതി ഇനി മുൻപോട്ട് നീങ്ങാൻ . എല്ലാത്തിനും നന്ദി സാർ’. ആദിത്യനെ പറ്റി ഒരഭിമുഖത്തിൽ പറഞ്ഞ വിഡിയോ പങ്കുവച്ച് മഞ്ജുഷ കുറിച്ചു.