നർത്തകിയും നടിയുമായ താര കല്യാൺ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരയുടെ ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയുടെ ശബ്ദം മുഴുവനായി നഷ്ടപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നർത്തകിയും നടിയുമായ താര കല്യാൺ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരയുടെ ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയുടെ ശബ്ദം മുഴുവനായി നഷ്ടപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് സൗഭാഗ്യ അമ്മയുടെ അസുഖത്തെ പറ്റി സംസാരിച്ചത്.

അമ്മയ്ക്ക് വർഷങ്ങളായി ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നെന്നും തൈറോയിഡിന്റെ പ്രശ്നമാണെന്നാണ് കരുതിയിരുന്നതെന്നും സൗഭാഗ്യ. പറഞ്ഞു. ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും ശബ്ദത്തിനെന്നാണ് കരുതിയത്. തൈറോയിഡിന്റെ പ്രശ്നത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നെന്നും സൗഭാഗ്യ പറഞ്ഞു. 

താര കല്യാൺ, Image Credits: Instagram/tharakalyan
ADVERTISEMENT

‘അമ്മയുടെ ശരിക്കുള്ള അസുഖം ഇപ്പോഴാണ് കണ്ടെത്തിയത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദേശം അപ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജാണ് അമ്മയ്ക്ക്.

പണ്ടുമുതലേ സ്ട്രെസ് വന്നുകഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം പോകുമായിരുന്നു. അന്നൊന്നും ഇതൊരു അസുഖമാണെന്ന് കരുതിയിരുന്നില്ല. സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യാറുണ്ടായിരുന്നു. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണുള്ളത്. അതിലൊന്ന് ബോട്ടോക്‌സ് ആയിരുന്നു. അമ്മയ്ക്ക് ബോട്ടോക്സ് ചെയ്തതിന് ശേഷം മൂന്നാഴ്ച ശബ്ദം ഉണ്ടായിരുന്നില്ല. പിന്നീട് ശബ്ദം വന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. എന്നാല്‍ ആ സമയത്തെ സ്ട്രെസ് കാരണം വീണ്ടും ശബ്ദം പോയി. 

താര കല്യാൺ, Image Credits: Instagram/tharakalyan
ADVERTISEMENT

അമ്മൂമ്മയുടെ മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ അവസ്ഥ വഷളായി. പിന്നീടുള്ള ട്രീറ്റ്‌മെന്റ് സര്‍ജറിയായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു. ഇനി മൂന്നാഴ്ച കൂടെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ ശബ്ദം തിരിച്ചു കിട്ടും. ഇനി വരുന്ന ശബ്ദം ഹസ്ക്കിയായിരിക്കും എന്നാണ് പറഞ്ഞത്. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ല എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്’. സൗഭാഗ്യ പറഞ്ഞു. 

English Summary:

Tara Kalyan's Daughter Details the Actress's Struggle and Recovery Post-Surgery