‘അനാഥാലയത്തിലെ പെൺകുട്ടി പഠിപ്പിച്ചത് മഹത്തായ കാര്യം’, സുസ്മിത വിശ്വസുന്ദരി കിരീടം ചൂടിയിട്ട് 30 വര്ഷം
ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയതിന്റെ 30 മനോഹര വർഷങ്ങൾ. രാജ്യത്തിനായി ഒരു 18 വയസ്സുകാരി ചരിത്രം സൃഷ്ടിച്ചതിന്റെ അടയാളപ്പെടുത്തലായി സുസ്മിത സെൻ പങ്കുവച്ച ചിത്രം ഹൃദയസ്പർശിയായി. വിശ്വസുന്ദരി എന്ന നിലയിലുള്ള ചുമതലകളുടെ ഭാഗമായി അനാഥാലയ സന്ദർശനത്തിനിടെ ഒരു കുഞ്ഞിനെ

ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയതിന്റെ 30 മനോഹര വർഷങ്ങൾ. രാജ്യത്തിനായി ഒരു 18 വയസ്സുകാരി ചരിത്രം സൃഷ്ടിച്ചതിന്റെ അടയാളപ്പെടുത്തലായി സുസ്മിത സെൻ പങ്കുവച്ച ചിത്രം ഹൃദയസ്പർശിയായി. വിശ്വസുന്ദരി എന്ന നിലയിലുള്ള ചുമതലകളുടെ ഭാഗമായി അനാഥാലയ സന്ദർശനത്തിനിടെ ഒരു കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രമാണ് സുഷ് പങ്കുവച്ചത്. ‘‘ഞാൻ ഒരു അനാഥാലയത്തിൽ കണ്ടുമുട്ടിയ ഈ പെൺകുട്ടി അന്നത്തെ ഈ 18 വയസ്സുകാരിയെ പഠിപ്പിച്ചത് മഹത്തായ പാഠമാണ്. അതനുസരിച്ചാണ് ഇന്നു വരെയുള്ള എന്റെ ജീവിതം’’.
‘‘ഇന്നുവരെയുള്ള ജീവിതത്തിൽ ഏറ്റവും നിഷ്കളങ്കവും മഹത്തരവുമായ പാഠമായിരുന്നു ഈ പെൺകുട്ടി എന്നെ പഠിപ്പിച്ചത്. ഈ നിമിഷം ക്യാമറയിൽ പകർത്തിയിട്ട് മുപ്പതു വർഷമാകുന്നു. ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയ നിമിഷത്തിലായിരുന്നു അത്. അന്ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നു. നന്ദി ഇന്ത്യ. നിങ്ങളുടെ കാരുണ്യത്തിനു ഞാൻ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകളിയായി തുടരുന്ന സ്നേഹത്തിനും കരുതലിനും ഫിലിപ്പൈൻസിനോടും നന്ദി പറയുന്നു. നിങ്ങൾ പോലും അറിയാതെ നിങ്ങളോരോരുത്തരും എനിക്ക് പ്രചോദനമായി. ലോകമെമ്പാടുമുള്ള എന്റെ ആരാധകരോടും സുഹൃത്തുക്കളോടും സ്നേഹം മാത്രം.’’– കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് സുസ്മിത കുറിച്ചു.
ചിത്രത്തിനു താഴെ സുസ്മിതയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളുമെത്തി. ‘‘നല്ല വ്യക്തിത്വത്തിന് ഉടമയായ സ്ത്രീ’’ എന്നാണ് ചിലർ കമന്റ് ചെയ്തത്. ‘ഇന്ത്യക്ക് മറ്റൊരു വിശ്വസുന്ദരിയെ ലഭിക്കും. പക്ഷേ, മറ്റൊരു സുസ്മിതയെ കണ്ടെത്തുക സാധ്യമല്ല.’– എന്നും പലരും കമന്റ് ചെയ്തു. വിശ്വസുന്ദരി കിരീടം ചൂടിയതോടെ താങ്കൾ രാജ്യത്തിന്റെ അഭിമാനമായി മാറി എന്ന രീതിയിലും കമന്റുകൾ എത്തി.
1994ലാണ് സുസ്മിത സെൻ വിശ്വസുന്ദരി കിരീടം ചൂടിയത്. നീണ്ട നിയമയുദ്ധത്തിലൂടെ 24-ാം വയസ്സിൽ ആദ്യ പെൺകുട്ടിയെ ദത്തെടുത്ത സുഷ് 2010 ൽ മറ്റൊരു പെൺകുഞ്ഞിനെ കൂടി ദത്തെടുത്തു. റെനെ(24)യുടെയും അലീഷ(14)യുടെയും അമ്മയാണ് സുസ്മിത ഇന്ന്. ‘‘എന്റെ ഹൃദയത്തിൽ നിന്നു പിറന്നവർ’’ എന്നാണു മക്കളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.