‘എന്തുസംഭവിച്ചാലും ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു; രോഗമുക്തയായത് കുറച്ചുദിവസം മുൻപ്’
കോവിഡ്–19 ബാധിച്ച് ചികിത്സയിലായിരുന്നെന്ന് വെളിപ്പെടുത്തി നിത അംബാനി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഗ്രാജുവേഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു നിത അംബാനി ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് കോവിഡിൽ നിന്ന് മുക്തയായതെന്നും നിത അംബാനി പറഞ്ഞു. ‘‘ആദ്യമായാണ് എനിക്ക് കോവിഡ് ബാധിക്കുന്നത്. ലോകത്ത്

കോവിഡ്–19 ബാധിച്ച് ചികിത്സയിലായിരുന്നെന്ന് വെളിപ്പെടുത്തി നിത അംബാനി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഗ്രാജുവേഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു നിത അംബാനി ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് കോവിഡിൽ നിന്ന് മുക്തയായതെന്നും നിത അംബാനി പറഞ്ഞു.
‘‘ആദ്യമായാണ് എനിക്ക് കോവിഡ് ബാധിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ഈ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് രാവിലെയാണ് കോവിഡിൽ നിന്ന് മുക്തയായത്.’’– മേയ് 19ന് നടന്ന ഗ്രാജുവേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിത.
നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ മേയ് 29 മുതൽ ജൂൺ 1 വരെയാണ്. ഇറ്റലിയിൽ നിന്ന് പുറപ്പെടുന്ന അത്യാഡംബര കപ്പലിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ജൂൺ 1 ന് കപ്പൽ ഫ്രാൻസിലെത്തും. ജൂലൈയിലാണ് അനന്ത്–രാധിക മെർച്ചന്റ് വിവാഹം.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരം രൺവീർ സിങ്, മഹേന്ദ്രസിങ് ധോണി, ഭാര്യ സാക്ഷി ധോണി, താരദമ്പതികളായ രൺവീർ കപൂർ– ആലിയ ഭട്ട് എന്നിവർ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള 300ഓളം വിഐപി അതിഥികൾ ആഡംബര കപ്പലിലുണ്ടാകും.
ജൂൺ–1 വരെയുള്ള ആഘോഷങ്ങളിൽ ഓരോ ദിവസവും വ്യത്യസ്തമായ തീമും ഡ്രസ്കോഡും ഉണ്ട്. ക്ലാസിക് ക്രൂയിസ്, വെസ്റ്റേൺ ഫോർമൽസ്, ടൂറിസ്റ്റ് ചിക് അറ്റയേഴ്സ്, റെട്രോ, പ്ലേഫുൾ, ബ്ലാക് ദ് മസ്കുറേഡ്, ഇറ്റാലിയൻ സമ്മർ എന്നിങ്ങനെയാണ് ഡ്രസ് കോഡുകൾ.