പരിചയപ്പെട്ട് നാലുവർഷം അകലങ്ങളിലിരുന്ന് പ്രണയിച്ചു; ഇവർ ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ
പ്രണയത്തിന് ആകൃതിയോ വലിപ്പമോ നിറഭേദങ്ങളോ ഇല്ല. ആരിലും എവിടെവച്ചും എപ്പോൾ വേണമെങ്കിലും പ്രണയം നിറയാം. ബ്രസീൽ സ്വദേശികളായ പൗലോ ഗബ്രിയേലിന്റെയും കറ്റ്യൂസിയ ലീയുടെയും പ്രണയവും അങ്ങനെ തന്നെയാണ്. വിവാഹത്തിലൂടെ പ്രണയം സാക്ഷാത്കരിച്ച ഇരുവരും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന റെക്കോർഡും

പ്രണയത്തിന് ആകൃതിയോ വലിപ്പമോ നിറഭേദങ്ങളോ ഇല്ല. ആരിലും എവിടെവച്ചും എപ്പോൾ വേണമെങ്കിലും പ്രണയം നിറയാം. ബ്രസീൽ സ്വദേശികളായ പൗലോ ഗബ്രിയേലിന്റെയും കറ്റ്യൂസിയ ലീയുടെയും പ്രണയവും അങ്ങനെ തന്നെയാണ്. വിവാഹത്തിലൂടെ പ്രണയം സാക്ഷാത്കരിച്ച ഇരുവരും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന റെക്കോർഡും നേടിക്കഴിഞ്ഞു. ഇവരുടെ പ്രണയകഥ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. കറ്റ്യൂസിയയുടെ ഉയരമാകട്ടെ 35.88 ഇഞ്ചും. 31 കാരനായ പൗലോയും 28 കാരിയായ കറ്റ്യൂസിയയും 2006ൽ ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യ കാഴ്ചയിൽ തന്നെ കറ്റ്യൂസിയ അതിമനോഹരിയാണെന്ന് തോന്നലാണ് പൗലോയ്ക്ക് ഉണ്ടായത്. പക്ഷേ ശല്യക്കാരനായി കരുതി മെസ്സേജിങ് സൈറ്റിൽ പൗലോയെ ബ്ലോക്ക് ചെയ്യുകയായിരുന്നു കറ്റ്യൂസിയ. എന്നാൽ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പൗലോ കറ്റ്യൂസിയയുടെ ഹൃദയം കീഴടക്കുക തന്നെ ചെയ്തു.
ശരീരംകൊണ്ട് അകലങ്ങളിൽ ആയിരുന്നെങ്കിലും ഇരുവരുടെയും മനസ്സുകൾ വളരെ വേഗത്തിൽ ആഴത്തിലടുത്തു. സർക്കാർ ജോലിക്കാരനാണ് പൗലോ. കറ്റ്യൂസിയ ബ്യൂട്ടി സലൂൺ ഉടമയാണ്. പരിചയപ്പെട്ട് നാലു വർഷങ്ങളോളം അകലങ്ങളിൽ ഇരുന്നായിരുന്നു ഇവരുടെ പ്രണയം. ഒടുവിൽ 2016ൽ കറ്റ്യൂസിയ പൗലോയുടെ വധുവായി. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകൾ ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ ഇവയെ നേരിടാനുള്ള മനോധൈര്യം വർധിച്ചു.
ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ഗിന്നസ് ലോക റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ശാരീരിക പരിമിതികളെയെല്ലാം പിന്തള്ളിക്കൊണ്ട് എത്തിച്ചേരുന്ന എല്ലായിടങ്ങളിലും സന്തോഷം നിറയ്ക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ശരീരം ചെറുതാണെങ്കിലും പരസ്പരം ഉള്ളുതൊട്ട് സ്നേഹിക്കുന്ന വലിയ മനസ്സാണ് തങ്ങളുടെതെന്ന് പൗലോയും കറ്റ്യൂസിയയും ഒരേ സ്വരത്തിൽ പറയുന്നു. സാധാരണ മനുഷ്യരെ അപേക്ഷിച്ച് പൗലോയുടെയും കറ്റ്യൂസിയയുടെയും ജീവിതം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ അവയെല്ലാം ഒരുമിച്ച് നിന്ന് തരണം ചെയ്യാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇവരുടെ സന്തോഷം.
യഥാർഥ പ്രണയത്തിനു മുന്നിൽ എല്ലാ പ്രതിബന്ധങ്ങളും മുട്ടുമടക്കുമെന്നും ലോകം സന്തോഷം നിറഞ്ഞതു മാത്രമാകുമെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുകയാണ് ഇവർ. റെക്കോർഡ് നേട്ടത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇരുവരെയും ആശംസകൾകൊണ്ട് പൊതിയുകയാണ് ജനങ്ങൾ.