പങ്കാളി ടോക്സിക് ആണോ? തിരിച്ചറിയാം ഈ അഞ്ച് കാര്യങ്ങളിലൂടെ
പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. പ്രേമിക്കുന്ന സമയത്ത് പങ്കാളിയുടെ തെറ്റുകൾ നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ വിവാഹിതരായതിന് ശേഷമായിരിക്കും പ്രശ്നങ്ങൾ വരുന്നതും ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുന്നതും. നിങ്ങളുടേത് ടോക്സിക് ആയിട്ടുള്ള പങ്കാളി ആണെങ്കിൽ തുടക്കത്തിൽ തന്നെ അത്തരം ബന്ധങ്ങൾ അകറ്റി

പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. പ്രേമിക്കുന്ന സമയത്ത് പങ്കാളിയുടെ തെറ്റുകൾ നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ വിവാഹിതരായതിന് ശേഷമായിരിക്കും പ്രശ്നങ്ങൾ വരുന്നതും ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുന്നതും. നിങ്ങളുടേത് ടോക്സിക് ആയിട്ടുള്ള പങ്കാളി ആണെങ്കിൽ തുടക്കത്തിൽ തന്നെ അത്തരം ബന്ധങ്ങൾ അകറ്റി നിർത്തുന്നതായിരിക്കും നല്ലത്. താഴെ പറയുന്ന ശീലങ്ങൾ നിങ്ങളുടെ പങ്കാളിക്ക് ഉണ്ടെങ്കിൽ സൂക്ഷിക്കുക.
∙ അവഗണന
പങ്കാളി ഒരു കാര്യം ആവശ്യപ്പെട്ടാൽ സ്വന്തം തിരക്കുകൾ വരെ മാറ്റി വയ്ക്കുന്നവരായിരിക്കും പലരും. എന്നാൽ തിരിച്ച് ആ പ്രാധാന്യം ലഭിക്കുന്നില്ലെങ്കിൽ ഓർക്കുക നിങ്ങൾ ആരോഗ്യകരമായ ഒരു ബന്ധത്തിലല്ല. നിങ്ങളെ ഒഴിവാക്കി സുഹൃത്തുക്കളുടെ കൂടെ പോവുക, ജീവിതത്തിലെ അത്യാവശ്യ ഘട്ടങ്ങളിൽ മാനസികമായും ശാരീരികമായും ഒരുമിച്ചില്ലാതിരിക്കുക എന്നിവയെല്ലാം ടോക്സിക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്.
∙ സംശയം
പരസ്പരം വിശ്വാസമില്ലായ്മ ഏതൊരു ബന്ധത്തെയും തകർക്കും. ബന്ധത്തിൽ സംശയത്തിന്റെ നിഴൽ വീണുകഴിഞ്ഞാൽ അത്തരക്കാരെ സൂക്ഷിക്കണം. സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡുകൾ വാങ്ങിക്കുക, മെസേജുകൾ പരിശോധിക്കുക, അന്യപുരുഷന്മാരോട്/ സ്ത്രീകളോട് സംസാരിക്കാൻ സമ്മതിക്കാതിരിക്കുക, സ്റ്റോൽക്ക് ചെയ്യുക എന്നിവയൊക്കെ ടോക്സിക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരക്കാരെ നമ്മൾ എത്ര പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാറില്ല.
∙ കള്ളം പറയുക
കള്ളം പറയുന്നവരാണ് നിങ്ങളുടെ പങ്കാളികളെങ്കിൽ തീർച്ചയായും അത്തരക്കാരിൽ നിന്ന് അകലം പാലിക്കുക. കാരണം നിരന്തരം കള്ളം പറയുന്നവരെ ഒരിക്കലും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. മാത്രമല്ല അത്തരക്കാർ നമ്മുടെ നിഷ്കളങ്കതയെ അവരുടെ ആയുധമായി ഉപയോഗിക്കുകയും, നിങ്ങളെ വഞ്ചിക്കാനും അന്യബന്ധങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.
∙ ശാരീരികവും മാനസികവുമായ ഉപദ്രവം
ഒരാളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ സുഹൃത്തേ നിങ്ങൾ ഉടൻ തന്നെ ആ ബന്ധം ഉപേക്ഷിക്കുന്നതാവും ഏറ്റവും ഉചിതം. നിങ്ങളെ തല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ഒരിക്കൽ അല്ലെ ഇത് സംഭവിച്ചത് എന്ന് ഓർത്ത് ക്ഷമിച്ചു കൊടുത്താൽ അത് ഒരു തുടർക്കഥയായി മാറും. പിന്നീട് അതിൽ നിന്നും ഒരു വിമോചനം അത്ര എളുപ്പമല്ല. ശാരീരികമായി ഉപദ്രവിക്കുന്നത് പോലെ തന്നെ വേദനാജനകമാണ് മാനസികമായുള്ള പീഡനങ്ങളും. അത്തരക്കാരെ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
∙ പണം
ബന്ധങ്ങളിൽ പണം കൊണ്ടുവരാതിരിക്കാൻ കഴിവതും ശ്രമിക്കുക. നിങ്ങൾ മാത്രമാണ് ഭക്ഷണം, വസ്ത്രം, യാത്രകൾ എന്നിവയ്ക്കുള്ള ചെലവ് എടുക്കുന്നതെങ്കിൽ അതും ആവശ്യത്തിൽ കൂടുതൽ പണം ചെലവാക്കുന്നതെങ്കിൽ ഒരിക്കലും അതൊരു ആരോഗ്യകരമായ ബന്ധം അല്ലെന്ന് ഓർക്കുക. അനാവശ്യമായി പണം കടം വാങ്ങുക, വിലകൂടിയ ഗിഫ്റ്റുകൾ വാങ്ങിപ്പിക്കുക എന്നതൊക്കെ ടോക്സിക് ബന്ധത്തിന്റെ ഭാഗമാണ്. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ബേസിക് ആയി ഇക്കാര്യങ്ങൾ എങ്കിലും ശ്രദ്ധിക്കുക. ഇതിൽ 3 ഗുണങ്ങളെങ്കിലും നിങ്ങളുടെ പങ്കാളിക്കുണ്ടെങ്കിൽ സൂക്ഷിക്കുക!