‘മകൾ വന്ന ശേഷം ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; രണ്ടുമാസമായി തെറാപ്പിക്കു പോലും പോയില്ല’
കുഞ്ഞുങ്ങളുണ്ടായ ശേഷം വ്യക്തിജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ സ്ത്രീകൾക്കു പലപ്പോഴും പ്രയാസമാണ്. കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങൾക്കു ശേഷം തന്നെ അഭിനയരംഗത്ത് സജീവമായ താരമാണ് ആലിയ ഭട്ട്. എന്നാൽ റാഹ ജനിച്ച ശേഷം തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ആലിയ. ഒരു ദേശീയ മാധ്യമത്തിനു

കുഞ്ഞുങ്ങളുണ്ടായ ശേഷം വ്യക്തിജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ സ്ത്രീകൾക്കു പലപ്പോഴും പ്രയാസമാണ്. കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങൾക്കു ശേഷം തന്നെ അഭിനയരംഗത്ത് സജീവമായ താരമാണ് ആലിയ ഭട്ട്. എന്നാൽ റാഹ ജനിച്ച ശേഷം തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങളുണ്ടായെന്നു പറയുകയാണ് ആലിയ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം.
മാതൃത്വവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് ആലിയ പറയുന്നത്. അമ്മയായതിനു ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നെന്നും അത് തുറന്നു സമ്മതിക്കാൻ മടിയില്ലെന്നും ആലിയ വ്യക്തമാക്കി. ‘‘അവർ രണ്ടുപേർക്കുമിടയിൽ ഓടിക്കളിക്കുന്നതിനാൽ പലപ്പോഴും എനിക്ക് എന്റെ കാര്യത്തിനു സമയം ലഭിക്കാറില്ല. കഴിഞ്ഞ രണ്ടുമാസമായി എന്റെ തെറാപ്പി സെഷനിൽ പോലും പങ്കെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.’’ – ആലിയ പറഞ്ഞു.
കുട്ടികളുടെ രാക്ഷാകർതൃത്വം എന്നത് അവർക്ക് മികച്ച ജീവിത സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക മാത്രമല്ല. അവർക്കൊപ്പമുണ്ടാവുക കൂടിയാണെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണെന്നു ചോദിച്ചാൽ ആദ്യം ഓർമയിലെത്തുക ഗർഭിണിയായിരിക്കുമ്പോൾ റാഹ ആദ്യമായി വയറിൽ ചവിട്ടിയതാണ്. അതൊരു പ്രത്യേക അനുഭവമായിരുന്നു. ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് സമയത്താണ് അത് സംഭവിച്ചത്. ഞാൻ ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അത്. ഐപാഡിൽ എന്തോ കണ്ടിരുന്നപ്പോൾ വയറിനുള്ളിൽ എന്തോ സംഭവിക്കുന്നതുപോലെ തോന്നി. ഞാൻ കണ്ടുകൊണ്ടിരുന്ന വിഡിയോ മൂലമാണോ ഇങ്ങനെ സംഭവിച്ചതെന്ന് ആദ്യം സംശയിച്ചു. പിന്നീടാണ് അത് അവൾ ചവിട്ടിയതാണെന്നു മനസ്സിലായത്. പിന്നെ, അവൾ അവളുടെ കുഞ്ഞിക്കാലുകൾ കൊണ്ട് ചവിട്ടുന്നത് ഞാൻ കാത്തിരുന്നു. എന്നാൽ കാത്തിരിക്കുമ്പോൾ അങ്ങനെ സംഭവിക്കില്ല. അപ്രതീക്ഷിതമായ സമയത്തായിരിക്കും അങ്ങനെ സംഭവിക്കുന്നത്. അന്ന് സന്തോഷംകൊണ്ട് എനിക്ക് ഉറങ്ങാനായില്ല. ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെയുള്ളിൽ എനിക്കൊപ്പം ഒരാൾ കൂടിയുണ്ടെന്നും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അപ്പോൾ തന്നെ രൺബിറിനെ വിളിച്ച് വിവരം പറഞ്ഞു.’’– ആലിയ പറയുന്നു.
റാഹ ആദ്യമായി അമ്മ എന്നുവിളിച്ച നിമിഷത്തെ കുറിച്ചും ആലിയ ഓർത്തു. ‘‘റാഹ മമ്മ എന്നാണോ പപ്പ എന്നാണോ ആദ്യം വിളിക്കുക എന്ന കാര്യത്തിൽ ഞാനും രൺബിറും തമ്മിൽ തർക്കിക്കുമായിരുന്നു. ഞാൻ ഇടയ്ക്കിടെ അവളോട് മമ്മ എന്ന് വിളിക്കെന്നും രൺബിർ അവളോട് പപ്പ എന്നു വിളിക്കാനും പറയും. അപ്പോഴൊന്നും അവളൊന്നും പറയില്ല. പിന്നീട് ഒരിക്കൽ ഞാനും അവളും ഒറ്റയ്ക്കിരിക്കുന്ന സമയത്താണ് അവൾ ആദ്യമായി മമ്മ എന്നു വിളിച്ചത്. വീണ്ടും അങ്ങനെ വിളിക്കാൻ അവളോട് പറഞ്ഞു. അത് ഫോണിൽ റെക്കോർഡ് ചെയ്ത് രൺബിറിന് അയച്ചു കൊടുത്തു. അവൾ ആദ്യമായി മമ്മ എന്ന് വിളിച്ചതിനു തെളിവ് എന്റെ കയ്യിലുണ്ട്.’’– ആലിയ ചിരിയോടെ പറഞ്ഞു. മകളുടെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോള്‍ ജീവിത്തിന്റെ ലക്ഷ്യം നിറവേറ്റിയ അനുഭവമായിരുന്നു ഉണ്ടായതെന്നും ആലിയ കൂട്ടിച്ചേർത്തു.