നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം.ദസറ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങാണ് ഗർബ നൃത്തം. വിവിധയിടങ്ങളിൽ നിന്നുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം ഗർബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിഡിയോയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. ദസറ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങാണ് ഗർബ നൃത്തം. വിവിധയിടങ്ങളിൽ നിന്നുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം ഗർബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

മുകേഷ് അംബാനിയും നിത അംബാനിക്കും ഒപ്പം മൂത്ത മകൻ ആകാശ് അംബാനിയും മരുമകള്‍ ശ്ലോക മേഹ്തയും ഉണ്ട്. ഓഫ്‌വൈറ്റിൽ പിങ്ക് പൂക്കളുള്ള ലാച്ചയിലാണ് പരമ്പരാഗത നൃത്തത്തിന് നിത അംബാനി ചുവടുവച്ചത്. ലാച്ചയ്ക്ക് പിങ്ക് ഹെവി വർക്ക് ഷാളും സ്റ്റൈൽ ചെയ്തിരിക്കുന്നു.  കുർത്തയും പൈജാമയുമായിരുന്നു മുകേഷ് അംബാനിയുടെ ഔട്ട്ഫിറ്റ്. 

ADVERTISEMENT

അംബാനി കുടുംബത്തിന്റെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇതൊരു ധന്യ നിമിഷം, അംബാനി കുടുംബത്തോട് വളരെ ബഹുമാനം തോന്നുന്നു.– എന്നിങ്ങനെയുള്ള കമന്റുകളും എത്തി. അതേസമയം അംബാനി കുടുംബത്തിലെ ഇളയ മരുമകൾ രാധിക എവിടെ, വിവാഹശേഷം അംബാനി കുടുംബത്തിനൊപ്പം രാധികയെ കാണുന്നത് വിരളമാണ്. വിശ്രമത്തിലാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വന്നു. 

അടുത്തിടെയായിരുന്നു മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹശേഷം വിനായക ചതുർഥി ആഘോഷങ്ങളിൽ രാധികയും അനന്തും കുടുംബത്തിനൊപ്പം പങ്കെടുത്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് രാധിക ഗര്‍ഭിണിയാണെന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. 

English Summary:

Mukesh Ambani & Family's Energetic Garba Steals the Show This Navratri

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT