ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഇരുവരും അമ്മയും അച്ഛനുമാകാൻ പോകുന്ന വിവരവും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗർഭകാലത്തെ വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഇരുവരും അമ്മയും അച്ഛനുമാകാൻ പോകുന്ന വിവരവും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗർഭകാലത്തെ വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുകയാണ് മാളവിക.

ചുവപ്പ് കസവുബോർഡറുള്ള പച്ച കാഞ്ചീപുരം സാരിയിൽ അതിസുന്ദരിയായാണ് താരം എത്തുന്നത്. സാരിക്ക് ഇണങ്ങുന്ന രീതിയില്‍ ഹെവിവർക്കുള്ള ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസാണ്. ആന്റിക് ഗോൾഡ് നെക്‌ലസും ലോങ്ചെയ്നും ജിമിക്കിയുമാണ് ആക്സസറീസ്. ഇരുകൈകളിലും കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. മിനിമൽ മേക്കപ്പാണ്. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. നീളൻമുടി പിന്നിയിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ. മുല്ലപ്പൂവും നെറ്റിച്ചുട്ടിയും അണിഞ്ഞിട്ടുണ്ട്.

Image credit: malavika_krishnadass/ Instagram
ADVERTISEMENT

പിസ്ത ഗ്രീൻ ഷെയ്ഡിലുള്ള ലോങ് കുർത്തയും കസവുമുണ്ടുമാണ് തേജസിന്റെ ഔട്ട്ഫിറ്റ്. കുർത്തയിൽ സിൽവർ വർക്കും ഉണ്ട്.

Image credit: malavika_krishnadass/ Instagram

‘വളരെ പെട്ടെന്നു തന്നെ അമ്മയും അച്ഛനുമാകാൻ പോകുന്നു’ എന്ന കുറിപ്പോടെയാണ് മാളവിക ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോയും ചിത്രങ്ങളും ആരാധകരുടെ മനം കവർന്നു. മാളവികയ്ക്കും തേജസിനും ആശംസകൾ നേർന്നുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘നളദമയന്തിപോലെ, ഇങ്ങനെ ജീവിക്കാൻ ഭാഗ്യം ലഭിക്കട്ടെ.’– എന്നാണ് ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തത്. ആൺകുഞ്ഞായിരിക്കും എന്നും കമന്റ് എത്തി. ഇരുവരെയും കാണാൻ നല്ലഭംഗിയുണ്ടെന്നും പലരും കമന്റ് ചെയ്തു.

English Summary:

Malavika Krishnadas Glows in Green at Traditional Baby Shower Ceremony

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT