‘ഇതൊക്കെ രഹസ്യമായി ചെയ്യണം’, ടെറസിനു മുകളിലിരുന്ന് കുഞ്ഞിന് പരസ്യമായി മുലയൂട്ടി മോഡലിന്റെ മറുപടി
കുഞ്ഞിനെ മുലയൂട്ടി വളർത്തുന്ന കാലയളവിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. സമൂഹത്തിന്റെ ചിന്തകൾ മാറി എന്ന് പറയുമ്പോഴും തന്റെ കുഞ്ഞിനെ പരസ്യമായി മുലയൂട്ടാൻ പലപ്പോഴും സ്ത്രീകൾക്കു കഴിയാറില്ല. ഇക്കാര്യം പരസ്യമായി ചെയ്യുന്നത് മോശമാണെന്ന സ്വന്തം തോന്നലുകളും സമൂഹം അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങളും

കുഞ്ഞിനെ മുലയൂട്ടി വളർത്തുന്ന കാലയളവിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. സമൂഹത്തിന്റെ ചിന്തകൾ മാറി എന്ന് പറയുമ്പോഴും തന്റെ കുഞ്ഞിനെ പരസ്യമായി മുലയൂട്ടാൻ പലപ്പോഴും സ്ത്രീകൾക്കു കഴിയാറില്ല. ഇക്കാര്യം പരസ്യമായി ചെയ്യുന്നത് മോശമാണെന്ന സ്വന്തം തോന്നലുകളും സമൂഹം അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങളും സ്ത്രീകൾക്കു വെല്ലുവിളികളാകാറുണ്ട്. ഇനി ഏതെങ്കിലും ഒരു അമ്മ തന്റെ കുഞ്ഞിന് പൊതുയിടത്തിൽ വച്ച് മുലയൂട്ടിയാൽ വലിയ വിമർശനങ്ങളും നേരിടേണ്ടി വരും. അത്തരത്തിൽ തനിക്കു നേരിടേണ്ടിവന്ന അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ ഷായൂൺ. ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷായൂൺ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘‘ഇത് തികച്ചും അനുചിതമാണ്. സ്വകാര്യമായി ചെയ്യേണ്ടതാണ്’’– എന്നായിരുന്നു താൻ പരസ്യമായി കുഞ്ഞിനു മുലയൂട്ടിയപ്പോൾ കേട്ട പ്രധാന വിമർശനങ്ങളെന്ന വാചകത്തോടെയാണ് ഷായൂൺ കുറിപ്പ് തുടങ്ങുന്നത്. പരസ്യമായി കുഞ്ഞിനെ മുലയൂട്ടിയപ്പോൾ തുറിച്ചു നോട്ടങ്ങളും വിമർശനങ്ങളും നിരന്തരം നേരിട്ടു. അതിൽ മറ്റുള്ളവർക്കായിരുന്നു അസൗകര്യമെന്നും അവർ കൂട്ടിച്ചേർത്തു.
‘‘ഒരു റസ്റ്റോറന്റിൽ വച്ചായിരുന്നു അത്. ഞാൻ കുഞ്ഞിനു പാൽ നൽകിയപ്പോൾ ഒരു സ്ത്രീ അസ്വസ്ഥതയോടെ നോക്കി. ട് ദയവായി അവിടെ നിന്ന് മാറിത്തരണമെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ, എന്തൊരു തമാശയാണ്. വിശക്കുന്നവന് ഭക്ഷണം നൽകുന്നയിടമായിട്ടു കൂടി എന്റെ കുഞ്ഞിന് അവന്റെ ഭക്ഷണം സ്വതന്ത്രമായി നൽകാൻ സാധിക്കുന്നില്ല. എല്ലാവര്‍ക്കും കുഞ്ഞുങ്ങളെ ഇഷ്ടമാണ്. പക്ഷേ, കുഞ്ഞിനു ജന്മം നൽകുന്നതും മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ വരുമ്പോൾ ആളുകളുടെ കാഴ്ചപ്പാടുകൾ മാറുന്നു. എന്നാൽ ഞങ്ങൾ ഈ നിമിഷങ്ങളെ എത്രത്തോളം മനോഹരമായാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല.’’– ഷായൂൺ കുറിച്ചു.
കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഇത്തരം വിമർശനങ്ങൾക്കു മറുപടി നൽകിയതെന്നും അവർ വ്യക്തമാക്കി. ‘നിങ്ങൾക്കറിയമോ? സ്വതന്ത്രമായി ചിന്തിക്കുന്ന അൽപം നിഷേധിയായ ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ആളുകൾ എനിക്കു നേരെ വിരൽ ചൂണ്ടിയപ്പോൾ ഞാനൊരു തീരുമാനം എടുത്തു. ഒരിക്കൽ ഒരു ഷൂട്ടിനിടെ ഞാൻ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം ഭർത്താവ് എടുത്തു. ലഹങ്ക ധരിച്ച് ടെറസിനു മുകളില്‍ തലയുയർത്തി ഇരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതായിരുന്നു ആ ചിത്രം. ആ ചിത്രം കണ്ടപ്പോൾ അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിനു വേണ്ടിയായിരുന്നില്ല അത്. ആ ഫോട്ടോ വളരെ ശക്തമായ മറുപടിയാണെന്ന് എനിക്കറിയാമായിരുന്നു. ഇതൊരു സാധാരണ പ്രക്രിയയാണെന്ന് ലോകത്തോട് പറയാനാണ് ഞാൻ ആ ചിത്രം പോസ്റ്റ് ചെയ്തത്.’’– ഷായൂൺ പറഞ്ഞു.
ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ നിരവധി സ്ത്രീകൾ തന്റെ പ്രവൃത്തിയെ പ്രകീർത്തിച്ചെന്നും അവർ വ്യക്തമാക്കി. ‘‘ഇത് വളരെ മനോഹരമായ പ്രക്രിയയാണ്. നിങ്ങൾ ധൈര്യശാലിയാണ് എന്നെല്ലാമാണ് സ്ത്രീകൾ കമന്റ് ചെയ്തത്. എത്ര സ്ത്രീകള്‍ക്കാണ് ഈ ചിത്രങ്ങൾ പ്രചോദനമായത്. ഞാൻ ചെയ്ത കാര്യം ശരിയാണെന്ന് എനിക്കറിയാം. ഇത് 2024 ആണ്. ഇത്തരം കാര്യങ്ങൾ സാമാന്യവത്കരിക്കപ്പെടണം.’’– ഷായൂണ്‍ കുറിച്ചു.